മജിസ്ട്രേറ്റിന് ശ്രീദേവിയെ കാണണം, കോടതിയിൽ ഹാജരാക്കി; താരറാണിയിൽ മയങ്ങിയ ഉന്നതനെക്കുറിച്ച് വക്കീൽ

അന്തരിച്ച നടി ശ്രീദേവിയെ മറക്കാൻ ഇന്നും ആരാധകർക്ക് കഴിഞ്ഞിട്ടില്ല. ബി​ഗ് സ്ക്രീനിലെ വിസ്മയമായിരുന്നു ശ്രീദേവി. അഭിനയ മികവും ശിൽപ്പം പോലെയുള്ള രൂപഭം​ഗിയും ശ്രീദേവിയെ ഉയരങ്ങളിലെത്തിച്ചു. എൺപതുകളിലും താെണ്ണൂറുകളിലും ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടി ശ്രീദേവിയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹിന്ദിയിൽ തിരക്കേറിയതോടെ മറ്റ് ഭാഷകളിൽ നടിയെ അധികം കണ്ടിട്ടില്ല. റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാം ശ്രീദേവിയിൽ ഭദ്രമായിരുന്നു.

ഹിന്ദിയിലാണ് കോമഡി കലർന്ന നായികാ വേഷങ്ങൾ ശ്രീദേവി കൂടുതലായി ചെയ്ത് തുടങ്ങിയത്. ഗ്ലാമറസായി ശ്രീദേവി കൂടുതലും അഭിനയിച്ചതും ഹിന്ദി സിനിമകളിലാണ്. ശ്രീദേവയുടെ വശ്യ സൗന്ദര്യം ഏവരെയും ത്രസിപ്പിച്ചു. അപ്സരസിനെ പോലെയാണ് അന്ന് ശ്രീദേവിയെ ആരാധകർ കണ്ടത്. തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ ശ്രീദേവിയും എന്നും ശ്രദ്ധിച്ചിരുന്നു. ശ്രീദേവിയുടെ സൗന്ദര്യത്തിൽ ഒരു കാലത്ത് മയങ്ങാത്തവരില്ല. ഇതേക്കുറിച്ച് മുതിർന്ന അഭിഭാഷകൻ മജീദ് മേമോൻ പങ്കുവെച്ച ഓർമകളാണിപ്പോൾ ശ്ര​ദ്ധ നേടുന്നത്.

Sridevi

ബോളിവുഡിലെ നിരവധി താരങ്ങളുടെ കേസ് നടത്തിയ അഭിഭാഷകനാണ് മജീദ് മേമോൻ. അടുത്തിടെ തന്റെ അനുഭവ കഥകൾ ഉൾപ്പെടുത്തി ഇദ്ദേഹം ആത്മകഥ പുറത്തിറക്കി. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് മജീദ് മേമോൻ ശ്രീദേവിയെക്കുറിച്ച് പരാമർശിച്ചത്. ശ്രീദേവി ഉൾപ്പെട്ട ഒരു കേസ് താൻ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. ഈ കേസ് ഏതെന്ന് പറയാൻ അഭിഭാഷകൻ തയ്യാറായില്ല. എന്നാൽ കേസിന്റെ വിചാരണയ്ക്കിടെയുണ്ടായ സംഭവങ്ങൾ മജീദ് മോമോൻ പങ്കുവെച്ചു.

Sridevi

ഒരു കേസിൽ ശ്രീദേവിക്ക് വേണ്ടി ഞാൻ ഹാജരായി. ആ സമയത്ത് ശ്രീദേവി ഇൻഡസ്ട്രിയിലെ ഏറ്റവും ഉയരത്തിലാണ്. അവരെ ഒരു നോക്ക് കാണാൻ ആളുകൾ ഭ്രാന്തമായി ആ​ഗ്രഹിക്കുന്ന കാലം. മജിസ്ട്രേറ്റ് പോലും അവരെ കാണാനാ​ഗ്രഹിച്ചു. ശ്രീദേവിയെ ഹാജരാക്കുന്നത് ഒഴിവാക്കൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്റെ ക്ലെെന്റിനെ ഹാജരാക്കാൻ ആവശ്യപ്പെട്ടു.

കാരണം അദ്ദേഹത്തിന് ശ്രീദേവിയെ കാണണമായിരുന്നു. ഒടുവിൽ നടി കോടതിയിൽ വന്നപ്പോൾ ആൾക്കൂട്ടം നിയന്ത്രണാതീതമായിരുന്നെന്നും മജീദ് മേമോൻ ഓർത്തു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. ശ്രീദേവിയുടെ മക്കളായ ജാൻവി കപൂറും ഖുശി കപൂറും സിനിമാ രം​ഗത്ത് സജീവമാണ്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X