രാജ് താക്കറെയ്‌ക്കെതിരായ മോശം പരമാര്‍ശം! തനുശ്രീക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് പോലീസ്

By Midhun Raj

ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുമായിട്ടായിരുന്നു തനുശ്രീ ദത്ത അടുത്തിടെ രംഗത്തെത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും നേരിട്ട മോശം അനുഭവമായിരുന്നു തനുശ്രി വെളിപ്പെടുത്തിയിരുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടന്‍ നാനാ പടേക്കറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചായിരുന്നു നടി എത്തിയിരുന്നത്. നാനാ പടേക്കറിനു പിന്നാലെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെയും നടി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

തുടര്‍ച്ചയായുളള വെളിപ്പെടുത്തലുകളിലൂടെ ബോളിവുഡിലെ വിവാദ നായികയായും നടി മാറിയിരുന്നു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയ്ക്ക് എതിരെയും തനുശ്രീ ആരോപണങ്ങളുമായി എത്തിയിരുന്നു. രാജ് താക്കറെ ഒരു ഗുണ്ടയാണെന്നും സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവ് എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നുമാണ് നടി ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെ നടിക്ക് ഭീഷണി മുഴക്കി നവനിര്‍മ്മാണ്‍ സേന എത്തിയിരുന്നു. ഇപ്പോള്‍ നടി നടത്തിയ പരമാര്‍ശങ്ങള്‍ക്ക് പോലീസ് കേസ് ഫയല്‍ ചെയ്തതായുളള റിപ്പോര്‍ട്ടുകളും വന്നിരിക്കുകയാണ്.

തനുശ്രീക്കെതിരെ കേസ്

തനുശ്രീക്കെതിരെ കേസ്

രാജ് താക്കറെയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതിന് തനുശ്രീക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയതതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലുളള ബീഡ് ജില്ലയിലെ കയ്ജി പോലീസാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എംഎന്‍എസ് ജില്ലാ പ്രസിഡണ്ട് സുമന്ത് ദാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 500 പ്രകാരമുളള അപകീര്‍ത്തിപെടുത്തലിനാണ് നടിയ്‌ക്കെതിരെ കേസ് വന്നിരിക്കുന്നത്.

അപകീര്‍ത്തി പരാമര്‍ശം

അപകീര്‍ത്തി പരാമര്‍ശം

രാജ് താക്കറെ ഒരു ഗുണ്ടയാണെന്നും സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും തനുശ്രീ പറഞ്ഞിരുന്നു. കൂടാതെ ബാല്‍ താക്കറെയുടെ മരണശേഷം രാജ് താക്കറെയ്ക്ക് ശിവസേന തലവനാകണമെന്ന് അഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ സാധിച്ചില്ലെന്നും തനുശ്രീ പറഞ്ഞിരുന്നു. കൂടാതെ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയപ്പോള്‍ തനിക്കെതിരെ ആക്രമണം നടത്തിയവരില്‍ എംഎന്‍എസും ഉണ്ടായിരുന്നെന്നും തനുശ്രീ ആരോപിച്ചിരുന്നു.

നവനിര്‍മ്മാണ്‍ സേനയുടെ ഭീഷണി

നവനിര്‍മ്മാണ്‍ സേനയുടെ ഭീഷണി

ബോളിവുഡിലെ വിവാദ നായിക തനുശ്രീയെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അറിയിച്ചിരുന്നത്. മറാത്തി നടന്‍മാരെയും പാര്‍ട്ടിയെയും അപമാനിക്കാന്‍ തനുശ്രീ ശ്രമിക്കുന്നുണ്ടെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു നവനിര്‍മ്മാണ്‍ സേനയുടെ നിലപാട്. നടിയെ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കുമെന്ന് കളേഴ്‌സ് ചാനലിനോടും വിയാകോം 18നോടുമായിരുന്നു എംഎന്എസിന്റെ ഭീഷണി.

നാന പടേക്കര്‍,വിവേക് അഗ്നിഹോത്രി

നാന പടേക്കര്‍,വിവേക് അഗ്നിഹോത്രി

നാനാ പടേക്കര്‍,വിവേക് അഗ്നിഹോത്രി തുടങ്ങിയവരും അടുത്തിടെ തനുശ്രീക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തങ്ങള്‍ക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനായിരുന്നു ഇവര്‍ നടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നത്. നാനാ പടേക്കറിനു പിന്നാലെയായിരുന്നു വിവേക് അഗ്നിഹോത്രിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് തനുശ്രീ എത്തിയിരുന്നത്.

തനുശ്രീ പറഞ്ഞത്

തനുശ്രീ പറഞ്ഞത്

ഇരുവരും വക്കീല്‍ നോട്ടീസ് അയച്ചതിനു പിന്നാലെ തനുശ്രീയുടെ പ്രതികരണവും എത്തിയിരുന്നു. ഇന്ത്യയില്‍ പീഡനത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തിയതിന് നിങ്ങള്‍ നല്‍കേണ്ട വിലയാണിത് എന്ന് പറഞ്ഞായിരുന്നു തനുശ്രീ എത്തിയിരുന്നത്. പൊതു ഇടങ്ങളിലെല്ലാം എനിക്കെതിരെ നുണപ്രചാരണങ്ങള്‍ ഇരുവരും നടി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X