16ാമത്തെ വയസ്സില്‍ അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മഹേഷ് ഭട്ട്
ആലിയ ഭട്ടിന്റെ സഹോദരിയായ ഷഹീന്‍ നേരത്തെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി പിതാവിന്റെ വെളിപ്പെടുത്തല്‍. 12മാത്തെ വയസ്സിലാണ് മകള്‍ ഇതേക്കുറിച്ച് ചിന്തിച്ചതെന്ന് അദ്ദേഹം പറയുന്നു. വോഗ് മാസികയ്ക്കായി എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കടുത്ത വിഷാദത്തിലൂടെയായിരുന്നു അന്ന് മകള്‍ കടന്നുപോയത്. യുവതലമുറയുടെ മാനസികാരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ആത്മഹത്യ ചെയ്ത ബോളിവുഡ് താരമായ ജിയാ ഖാനെക്കുറിച്ചും ്അദ്ദേഹം തന്റെ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്.
തന്റെ വീട്ടിലുണ്ടായ സംഭവം തന്നെ ഞെട്ടിച്ചിരുന്നുവെന്നും മകള്‍ ആ അവസ്ഥയെ അതിജീവിച്ചിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിഷാദരോഗം അവളെ അലട്ടിയിരുന്നു. ഇത്തരത്തില്‍ വിഷാദരോഗം അലട്ടുന്നവരുടെ കണക്കെടുക്കുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോവുമെന്നും അദ്ദേഹം പറയുന്നു. ബോളിവുഡ് സിനിമയില്‍ തുടരുകയെന്നത് അത്ര നിസ്സാര കാര്യമല്ല. പല തരത്തിലുള്ള സമ്മര്‍ദ്ദമാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത് താങ്ങാതെ വരുമ്പോഴാണ് പലരും ആത്മഹത്യയിലേക്കും വിഷാദത്തിലേക്കുമൊക്കെ അഭയം പ്രാപിക്കുന്നത്.

മുന്‍പൊരിക്കല്‍ സിനിമയില്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ജിയ ഖാന്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ അവരെ പരിഗണിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് നാളുകള്‍ക്ക് ശേഷം അവര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേട്ടതെന്നും മഹേഷ് ഭട്ട് പറയുന്നു. ഡാര്‍ക്ക് സൈഡ് ഓഫ് ലൈഫ്: മുംബൈ സിറ്റി എന്ന ചിത്രത്തിലൂടെ അദ്ദേഹം അഭിനയത്തില്‍ തുടക്കം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ തുടക്കത്തിന് ആശംസ നേര്‍ന്ന് ആലിയയും രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











