twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഡക്ക് 2വിനെതിരെ രോഷം അടങ്ങാതെ സുശാന്ത് ആരാധകര്‍! ഐഎംഡിബിയില്‍ റേറ്റിംഗ് കുറഞ്ഞ ചിത്രമായി സിനിമ

    By Prashant V R
    |

    സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ ബോളിവുഡ് താരകുടുംബങ്ങള്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ഉണ്ടായത്. താരങ്ങളുടെ മക്കള്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്നും സിനിമാ പാരമ്പര്യമില്ലാത്തവര്‍ തഴയപ്പെടുന്നു എന്നുമായിരുന്നു പ്രധാന ആരോപണം. സുശാന്തിന് വിയോഗത്തിന് പിന്നാലെ ബോളിവുഡിലെ ഗ്രൂപ്പിസത്തിനെതിരെയും സ്വജനപക്ഷപാതത്തിനുമെതിരെ നിരവധി പേര്‍ പ്രതികരിച്ചിരുന്നു. സംവിധായകരായ കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, നടിമാരായ ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, സോനം കപൂര്‍ തുടങ്ങിയ താരങ്ങള്‍ക്കെതിരെ എല്ലാം വലിയ രീതിയില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു.

     sadak2

    അതേസമയം മകള്‍ ആലിയ ഭട്ടിനെ നായികയാക്കി മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക്ക് 2വിനെതിരെയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തത്. പുറത്തിറങ്ങി നിമിഷനേരങ്ങള്‍ക്കുളളില്‍ ഐഎംഡിബിയില്‍ എറ്റവും കുറഞ്ഞ റേറ്റിങ്ങുളള ചിത്രമെന്ന റെക്കോര്‍ഡ് സഡക്ക് 2വിന് ലഭിച്ചിരിക്കുകയാണ്. ഐഎംഡിബിയില്‍ സഡക്ക് 2വിന് പ്രേക്ഷകര്‍ നല്‍കിയത് 1.1 റേറ്റിങ്ങാണ്.

    Recommended Video

    Sushant Singh's biopic will release in OTT platform | FilmiBeat Malayalam

    9826 വോട്ടുകളാണ് ഇതുവരെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 10ല്‍ 1.1 റേറ്റിങ്ങാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അജയ് ദേവ്ഗണ്‍ നായകനായ ഹിമ്മത്ത്വാല (1.7), രാംഗോപാല്‍ വര്‍മ്മയുടെ ഫയര്‍ (1.7), അഭിഷേക് ബച്ചന്‍ നായകനായ ദി ലെജന്റ് ഓഫ് ദ്രോണ, ഹിമേഷ് രേഷ്മിയയുടെ കര്‍സ് എന്നിവയാണ് സഡക്ക് 2വിന് മുന്‍പ്‌ കുറഞ്ഞ റേറ്റിംഗ് ലഭിച്ച ചിത്രങ്ങള്‍. നേരത്തെ സഡക്ക് 2വിന്‌റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഡിസ്ലൈക്ക് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. യൂടൂബില്‍ എറ്റവും കൂടുതല്‍ ഡിസ്ലൈക്ക് നേടുന്ന ചിത്രമായും സഡക്ക് 2 മാറിയിരുന്നു.

    1991ല്‍ പുറത്തിറക്കിയ മഹേഷ് ഭട്ട് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സഡക്ക് 2. ആദ്യ ഭാഗത്തില്‍ മഹേഷ് ഭട്ടിന്റെ മകള്‍ പൂജാ ഭട്ട്, സഞ്ജയ് ദത്ത് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ഇത്തവണ സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആദിത്യ റോയ് കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷ് ഭട്ട് സംവിധായകനായി തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. സഹോദരന്‍ മുകേഷ് ഭട്ടാണ് സഡക്ക് 2 നിര്‍മ്മിച്ചിരിക്കുന്നത്.

    Read more about: sushant singh rajput
    English summary
    mahesh bhatt's sadak 2 movie becomes lowest rated film on imdb
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X