പ്രശസ്ത നടി മടങ്ങിയെത്തുന്നു, സിനിമ നിര്‍മ്മിയ്ക്കുന്നത് ഭര്‍ത്താവ്
നടിയായ ഭാര്യയെ സിനിമയില്‍ അഭിനയിപ്പിയ്ക്കാന്‍ വിടാത്ത താരങ്ങളും ഭാര്യയുടെ സിനിമ പ്രൊഡ്യൂസ് ചെയ്യുന്ന താരങ്ങളും ഇന്ത്യന്‍ സിനിമ രംഗത്ത് ഉണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് ഒരു ദമ്പതിമാര്‍ കൂടി. ഇവിടെ ഭാര്യ നടിയാണ് ഭര്‍ത്താവ് ടെന്നീസ് താരമാണ്. ഇപ്പോള്‍ ദമ്പതിമാരെ മനസിലായിക്കാണുമല്ലോ. ലാറദത്തയും മഹേഷ് ഭൂപതിയും.
കുഞ്ഞ് ജനിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തേയ്ക്ക് സിനിമയില്‍ നിന്ന് വിടപറയുകയായിരുന്നു ലാറ. ഇപ്പോള്‍ സിനിമയിലേയ്ക്കുള്ള മടങ്ങി വരുവിന് ലാറയ്ക്ക് വഴി തെളിച്ച് കൊടുത്തിരിയ്ക്കുന്നത് ഭര്‍ത്താവ് മഹേഷ് ഭൂപതിയാണ്.

2011 ല്‍ ലാറ ദത്ത നായികയായി അഭിനയിച്ച ചലോ ദില്ലി എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പായ ചലോ ചൈനയിലൂടെയാണ് ലാറ മടങ്ങിയെത്തുന്നത്. മഹേഷ് ഭൂപതിയും നവാഗതനായ വിരേന്ദര്‍ അറോറയുമാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.
തായ്‌ലന്‍ഡ്, മലേഷ്യ, ചൈന എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നാണ് അറിയുന്നത്. തമിഴ്താരമായ സൂര്യയും ഭാര്യയുടെ മടങ്ങിവരവ് ചിത്രം നിര്‍മ്മിയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നടന്‍ കമല്‍ഹാസനും പങ്കാളിയായ ഗൗതമിയുടെ മടങ്ങിവരവിന് അവരെ ഏറെ പ്രോത്സാഹിപ്പിച്ചു.


Click it and Unblock the Notifications











