For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റ മുറിയുള്ള ഫ്ലാറ്റിലാണ് നടൻ താമസിക്കുന്നത്, സൽമാൻ വിവാഹം കഴിക്കാത്തതിന്റെ യഥാർത്ഥ കാരണം ഇതാണ്...

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. ഹിന്ദിയിലാണ് സജീവമെങ്കിലും സല്ലുവിന് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും കൈനിറയെ ആരാധകരുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളും സൗത്തിന്ത്യയിലും മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. 1988 ൽ പുറത്ത് ഇറങ്ങിയ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ് സൽമാൻ സിനിമയിൽ എത്തുന്നത്. എന്നാൽ 1989 ൽ ഇറങ്ങിയ മേനെ പ്യാർ കിയ എന്ന സിനിമയിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബോളിവുഡിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നടന്റേതായി പിറക്കുകയായിരുന്നു.

  സിദ്ധുവിനേടും സുമിത്രയോടും അത് ചെയ്യരുത്, അഭ്യർത്ഥനയുമായി കുടുംബവിളക്ക് ആരാധകർ...

  സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സൽമാൻ സജീവമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടിവി അവതാരകരിൽ ഒരാളാണ് സൽമാൻ. ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന ടെലിവിഷൻ ഷോയായ ബിഗ് ബോസ് അവതരിപ്പിക്കുന്നത് സൽമാൻ ഖാൻ ആണ്. വൻ പ്രതിഫലമാണ നടൻ വാങ്ങുന്നത്.

  നെഗറ്റീവ് വേഷമാണ് കൂടുതൽ ഇഷ്ടം, അതിനൊരു കാരണമുണ്ട്, വെളിപ്പെടുത്തി സസ്നേഹത്തിലെ വില്ലത്തി

  സൽമാന്റെ ഓൺസ്ക്രീൻ ജീവിതത്തെ പോലെ തന്നെ റിയൽ ലൈഫും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് സൽമാന്റേത്. നടന്റെ പ്രണയവും ബ്രേക്കപ്പുമെല്ലാം ഇന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവാറുണ്ട്. നടനോടും അദ്ദേഹവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളോടും സ്ഥിരമായി പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെ കുറിച്ച്. എന്നാണ് വിവാഹമെന്നാണ് ചോദിക്കുന്നത്. പല അഭിമുഖങ്ങളിലും സൽമാൻ തന്റേതായ ശൈലിയിൽ നർമ്മത്തി കലർത്തി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറാറുണ്ട്. എന്നാൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ ചോദ്യത്തിനോട കൈ മലർത്താറാണുള്ളത്.

  ഒരിക്കൽ സഹോദരനും നടനുമായുളള അർബാസ് ഖാനോട് സല്ലുവിന്റെ വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നു. എന്നാണ് സൽമാന്റെ വിവാഹം എന്നായിരുന്നു ചോദ്യം. തങ്ങളും അതിനായി കാത്തിരിക്കുകയാണ് എന്നാണ് അർബാസ് ഖാൻ മറുപടി നൽകിയത്. ദൈവത്തിന് പോലും ഇതിന് ഉത്തരം അറിയില്ല എന്നാണ് പിതാവ് സലീം ഖാൻ മകന്റെ വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്. ബിഗ് ബോസ് സീസണൺ 15 ന്റെ ലോഞ്ചിനിടെ വിവാഹത്തിനെ കുറിച്ച് പറഞ്ഞിരുന്നു. മത്സരാർഥിയായിരുന്നു വിവാഹത്തെ കുറിച്ച് സല്ലുവിനോട് ചോദിച്ചത്. ''കുറച്ച് സമയമുണ്ടെന്ന് ഇനി ഞാന്‍ പറയില്ല. സത്യത്തില്‍ കുറച്ച് സമയം കഴിഞ്ഞു പോയി എന്നാണ് നടൻ പറഞ്ഞത്.

  ഇപ്പോഴിത സൽമാന്റെ വിവാഹം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സുഹൃത്തും നടനും സംവിധായകനുമയ മഹേഷ് മഞ്ചേക്കറാണ് അടുത്ത് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. സൽമാനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. സൽമാൻ ഏകാന്തത ആഗ്രഹിക്കുന്ന ആളാണെന്നാണ് മഹേഷ് പറയുന്നത്. എന്നാൽ അദ്ദേഹം വിവാഹം കഴിച്ച് കുട്ടികളുമായി ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്നും അഭിമുഖത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... ചിലപ്പോൾ വളരെ സാധാരണ സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കുന്നു. അദ്ദേഹം വിവാഹം കഴിക്കാത്തതിൽ തനിക്ക് നല്ല പ്രശ്നം ഉണ്ട്. ഇതിനെ കുറിച്ച് ഞാൻ അവനോട് സംസാരിക്കാറുണ്ട്. താൻ ശരിക്കും ആഗ്രഹിക്കുന്നുണ്ട് സൽമാന്റെ വിവാഹം. അദ്ദേഹത്തിന് ജനിക്കുന്ന കുഞ്ഞുങ്ങളോട് അച്ഛനെ കുറിച്ച് സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നതായും നടൻ പറയുന്നു. എന്നാൽ പകുതി സമയവും അദ്ദേഹം എന്നെ മാറ്റി നിർത്താറാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

  Salman Khan Reveals The Story | FIlmiBeat Malayalam

  ഒരു മുറി മാത്രമുള്ള ഫ്ലാറ്റിലാണ് സൽമാൻ താമസിക്കുന്നത്. ഞാൻ വീട്ടിൽ ചെല്ലുമ്പോഴെല്ലാം അവൻ ഡ്രോയിംഗ് റൂമിലെ സോഫയിലാണ് കിടക്കുന്നത്. ഇത് കാണുമ്പോൾ എനിക്ക് തോന്നുക ഈ മനുഷ്യന്റെ ജീവിത വിജയത്തിന് പിന്നിൽ ഈ ലളിതമായ ജീവിതമാണെന്ന്. ചിലപ്പോഴെക്കെ സൽമാന് വേണ്ടി ആരെങ്കിലും വരണമെന്ന് തനിക്ക് തോന്നുമെന്നും മഹേഷ് പറയുന്നു. കാരണം അവനോടൊപ്പമുള്ള എല്ലാവരും അവന്റെ സുഹൃത്തുക്കളാണ്. എല്ലാവരും വളരെ നല്ല സുഹൃത്തുക്കളാണ്. അവർ സൽമാൻ ഖാനെ ശരിക്കും സ്നേഹിക്കുന്നു. എന്നാൽ അവൻ അവരുടെ അടുത്തേയ്ക്ക് ചെല്ലുമ്പോൾ അവർ അവരുടേതായ ലോകത്തിലേയ്ക്ക് പോകുന്നു. സൽമാൻ ആരുടെ അടുത്താണ് പോകുന്നത്? അവന്റെ സഹോദരന്മാരായ അർബാസിനും സൊഹൈലിനും അവരുടേതായ ജീവിതമുണ്ട്. മഹോഷ് അഭിമുഖത്തിൽ പറയുന്നു.

  Read more about: salman khan
  English summary
  Mahesh Manjrekar Opens Up The Reason Why Salman Khan Is Not Getting Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X