ഷൂട്ടിംഗിനിടെ പ്രമുഖ നടി അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനം! വീഡിയോ പുറത്ത് വിട്ട് ഏക്ത കപൂര്‍

സിനിമാലോകത്ത് നടിമാര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ മീ ടൂ പോലെയുള്ള ക്യാംപെയിനിലൂടെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ നിന്നും പ്രമുഖ നടി മഹി ഗില്‍ മര്‍ദ്ദനത്തിന് ഇരയായിരിക്കുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.ഫിക്‌സര്‍ എന്ന വെബ് സീരിസ് ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. നിര്‍മാതാവ് ഏക്ത കപൂറാണ് സെറ്റില്‍ നിന്നുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ഒരു ഫാക്ടറിയില്‍ നിന്നുമായിരുന്നു ഷൂട്ടിംഗ് നടന്നത്. ലൊക്കേഷന്‍ മാനേജര്‍ പൈസ കൊടുത്ത് അനുവാദം വാങ്ങിയിരുന്നു. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4.30 വരെയായിരുന്നു ഷൂട്ടിംഗ് തീരുമാനിച്ചിരുന്നത്. ഈ സമയത്ത് ചില ആളുകള്‍ കൈയില്‍ വടികളുമായി കയറി വന്നു. ഇവര്‍ മദ്യപിച്ചിരുന്നു. അവരുടെ അനുവാദമില്ലാതെ ഇവിടെ ഷൂട്ട് ചെയ്യാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. മാത്രമല്ല സെറ്റിലുണ്ടായിരുന്ന താരങ്ങളെയും മറ്റ് സാങ്കതിക പ്രവര്‍ത്തകരെയും അവര്‍ ഉപദ്രവിക്കാനും തുടങ്ങി. അവരോട് സംസാരിക്കാന്‍ പോലും സമ്മതിക്കാതെ ആക്രമിക്കുകയായിരുന്നു.

mahie-gill-

ബോളിവുഡിലെ മലയാളി ഛായാഗ്രഹകനായ സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പെടേ പത്തോളം പേര്‍ക്ക് പരിക്കേറ്റു. നടി മഹി ഗില്ലിനെ ആക്രമിക്കുന്നത് തടയാന്‍ നോക്കിയപ്പോഴായിരുന്നു സന്തോഷിന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ ഷോള്‍ഡറിനും തലയ്ക്കും പരിക്കേറ്റു. നെറ്റിയില്‍ സ്റ്റിച്ച് ഇടേണ്ടി വന്നിരുന്നു. സ്ത്രീകളുടെ അടുത്ത് വരെ വളരെ മോശമായിട്ടുള്ള പെരുമാറ്റമായിരുന്നു. സംവിധായകന്‍ അടക്കം സെറ്റിലുണ്ടായിരുന്ന എല്ലാവരും തന്നെ ആക്രമണത്തിന് ഇരയായി.

View this post on Instagram

V v sad ! Violence on sets of #fixer

A post shared by Erk❤️rek (@ektaravikapoor) on

നടി മഹി ഗില്‍ തനിക്ക് നേരെ ഉണ്ടായ ആക്രമത്തെ കുറിച്ചും പറഞ്ഞിരിക്കുകയാണ്. എന്ന ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ വാഹനത്തില്‍ കയറി. മൃഗങ്ങളെ പോലെയാണ് അവര്‍ എല്ലാവരെയും ആക്രമിച്ചത്. നടി ഇരുന്ന വാനിറ്റി വാന്‍ ആക്രമികള്‍ അടിച്ച് തകര്‍ത്തു. വാനില്‍ നിന്നും നടി കാറിലേക്ക് മാറ്റിയതോടെ രക്ഷപ്പെട്ടു. അതേ സമയം പോലീസ് ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പരാതി ഉയര്‍ന്നു. 18 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X