ഞാന്‍ മരിക്കുകയാണെന്നാണ് അന്നേരം തോന്നിയത്! ഷൂട്ടിങ്ങിന് പോകവേ ഉണ്ടായ അപകടത്തെ കുറിച്ച് നടി മഹിമ

ബോളിവുഡിലെ ശ്രദ്ധേയരായ നടിമാരില്‍ ഒരാളായ മഹിമ ചൗധരി തന്റെ ജീവിതത്തെ മാറ്റി മറിച്ച വലിയൊരു അപകടത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തില്‍ ശാ'ശരീരികമായി ഉണ്ടായ മുറിവുകള്‍ക്കൊപ്പം താന്‍ മാനസികമായിട്ടും തളര്‍ന്ന് പോയെന്ന് പറയുകയാണ് നടി. അടുത്തിടെ ഒരു എന്റര്‍ടെയിമെന്റ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് മഹിമയുടെ വെളിപ്പെടുത്തല്‍.

ഷാരുഖ് ഖാന്റെ നായികയായി അഭിനയിച്ച് 1997 ല്‍ പുറത്തിറങ്ങിയ പര്‍ദ്ദേസ് എന്ന ചിത്രത്തിലൂടെയാണ് മഹിമ ചൗധരി ബോളിവുഡില്‍ ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ പുരസ്‌കാരങ്ങളും അവസരങ്ങളും മഹിമയെ തേടി എത്തി. അങ്ങനെ സിനിമയില്‍ വലിയ വിജയങ്ങളിലേക്ക് എത്തുന്നതിനിടെയാണ് ആ അപകടം സംഭവിക്കുന്നത്.

actress-mahima-chaudhary

ദില്‍ ക്യാ കരേ എന്ന പേരില്‍ അജയ് ദേവ്ഗണും കാജോളും നിര്‍മ്മിക്കുന്ന ചിത്രത്തിലായിരുന്നു മഹിമ അഭിനയിച്ചിരുന്നത്. ബാംഗ്ലൂരുവില്‍ നിന്നും സിനിമയുടെ ഷൂട്ടിങ്ങ പുരോഗമിക്കുകയാണ്. സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടാവുന്നത്. ഒരു ട്രക്ക് നടി സഞ്ചരിച്ചിരുന്ന കാറിലിടിക്കുകയായിരുന്നു. ആ അപകടത്തില്‍ കാറിന്റെ ഗ്ലാസുകള്‍ പൊട്ടിചിതറി. തന്റെ ശരീരത്തിലും മുഖത്തുമായി ചില്ലുകള്‍ തറച്ചു.

ആ സമയത്ത് ഞാന്‍ മരിക്കുകയാണെന്നാണ് കരുതിയത്. ഒന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആരും തയ്യാറായില്ല. ആശുപത്രിയിലെത്തി കുറേ അധികം സമയം കഴിഞ്ഞാണ് അമ്മ പോലും വിവരം അറിയുന്നത്. വൈകാതെ അജയ് ദേവ്ഗണ്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. എന്റെ മുഖം കണ്ണാടിയില്‍ കണ്ടപ്പോഴാണ് അപകടത്തിന്റെ ഭീകരത തിരിച്ചറിഞ്ഞത്. 67 ചില്ല് കഷ്ണങ്ങളാണ് ഓപ്പറേഷനിലൂടെ പുറത്തെടുത്തത്.

actress-mahima-chaudhary

ഇന്നും അപകടത്തിന്റെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടാറുണ്ട്. കണ്ണീരോടെയല്ലാതെ അതിനെ കുറിച്ച് പറയാനാവില്ല.. മുഖത്തും ശരീരത്തും തുന്നലുകളുമായി അകത്ത് തന്നെ കഴിയേണ്ടി വന്നു. സൂര്യപ്രകാശം ഏല്‍ക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഞാന്‍ കഴിഞ്ഞിരുന്ന മുറി മുഴുവന്‍ ഇരുട്ടാക്കി. ആ സമയങ്ങളില്‍ ഞാന്‍ കണ്ണാടി പോലും നോക്കുമായിരുന്നില്ലെന്നും മഹിമ പറയുന്നു.

അപകടത്തിന് മുന്‍പ് ഒരുപാട് സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിട്ടിരുന്നു. ഇതോടെ എല്ലാം വേണ്ടെന്ന് വെച്ചു. എനിക്ക് എന്ത് പറ്റിയെന്ന് ആളുകള്‍ അറിയരുതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. കാരണം അന്ന് പിന്തുണ തരാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ മുഖം നിറയെ മുറിവുകളാമെന്ന് അന്ന് പുറത്തിറഞ്ഞിരുന്നെങ്കില്‍ ഇവരുടെ മുഖം മുഴുവന്‍ കീറി മുറിഞ്ഞ് പോയി. വേറെ ആരെയെങ്കിലും എടുക്കാമെന്ന് പലരും പറയുമായിരുന്നുവെന്നും നടി പറഞ്ഞു.

More from Filmibeat

Read more about: mahima chaudhary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X