കന്യകമാരായ നടിമാരെയേ അവർക്ക് ആവശ്യമുള്ളു; ആമിർ ഖാൻ വരെ വിവാഹക്കാര്യം ഒളിപ്പിച്ച് വെച്ചെന്ന് നടി മഹിമ ചൗധരി
ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മഹിമ ചൗധരി. കാലങ്ങളായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നടി. അടുത്തിടെ ഒരു പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് സൂചിപ്പിച്ചിരുന്നു. അന്നൊക്കെ വിവാഹം കഴിച്ചാല്‍ പോലും പുറത്ത് പറയാതെ രഹസ്യമായി സൂക്ഷിക്കുമായിരുന്നു. സിനിമയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ എന്നും ബാച്ച്‌ലിറായി ഇരിക്കണമെന്ന നിലപാട് പലര്‍ക്കും ഉണ്ടായിരുന്നതായിട്ടാണ് മഹിമ വ്യക്തമാക്കുന്നത്. നടിമാര്‍ക്ക് മാത്രമല്ല നടന്മാരും അങ്ങനെയാണ് കഴിഞ്ഞ് വന്നതെന്നും മഹിമ വ്യക്തമാക്കുന്നു.
വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ
''മുന്‍പൊക്കെ പ്രണയത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നത് വലിയ പ്രശ്‌നമായിട്ടാണ് കരുതിയിരുന്നത്. ഒരു പ്രണയത്തിലായിട്ടുള്ള പെണ്‍കുട്ടികളെ ആവശ്യമില്ലായിരുന്നു. കാരണം ഒരു തവണ പോലും ചുംബിക്കുക പോലും ചെയ്യാത്ത കന്യകമാരെയാണ് അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളു. ആ കാലത്താണ് ഞാന്‍ വിവാഹിതയാവുന്നത്. ഇതോടെ തന്റെ കരിയര്‍ അവസാനിച്ചുവെന്ന് വരെ പറഞ്ഞവരുണ്ടെന്നും നടി സൂചിപ്പിച്ചു.

നടിമാര്‍ക്ക് മാത്രമേ ഇതൊക്കെ ബാധകമാവുന്നുള്ളു. പുരുഷന്മാരായ അഭിനേതാക്കളുടെ കാര്യം വ്യത്യസ്തമാണ്. എന്നിരുന്നാലും പല താരങ്ങളും അവരുടെ ബന്ധങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ മറച്ച് വെക്കുന്നത് പതിവാണ്. 'ഖയാമത് സെ ഖയാമത് തക്' എന്ന സിനിമ റിലീസിനെത്തിയതിന് ശേഷവും സൂപ്പര്‍താരം ആമിര്‍ ഖാന്‍ വിവാഹിതനായിരുന്നു എന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. സ്വന്തം പ്രായം പുറത്ത് വരും എന്നുള്ളത് കൊണ്ട് പല താരങ്ങളും അവരുടെ മക്കളുടെ ഫോട്ടോ പോലും പുറത്ത് വിടാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങളും മാറി. വിവാഹിതര്‍ ആണെങ്കിലും നടിമാരെ വിളിക്കുകയും അവര്‍ക്ക് വ്യത്യസ്ത റോളും മികച്ച ശമ്പളവുമൊക്കെ നല്‍കാറുണ്ടെന്നും മഹിമ കൂട്ടിചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടാണ് മഹിമ ചൗധരി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ബാംഗ്ലൂരുവില്‍ നിന്നും സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി സ്റ്റുഡിയോയിലേക്ക് ഉള്ള യാത്രയ്ക്കിടയിലാണ് നടി അപകടത്തില്‍ പെടുന്നത്. നടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഗ്ലാസുകള്‍ പൊട്ടി ചിതറി. മഹിമയുടെ ശരീരത്തിലും മുഖത്തുമായി തറച്ച് കയറി. താന്‍ മരിച്ചെന്ന് വരെ കരുതിയ നിമിഷമാണത്. തന്റെ മുഖം കണ്ണാടിയില്‍ കണ്ടപ്പോഴാണ് അപകടത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് അറിഞ്ഞതെന്നും അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു.

പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത് കൊണ്ട് ഏറ്റെടുത്ത പല സിനിമകളും മഹിമയ്ക്ക് നഷ്ടമായി. അങ്ങനെയിരിക്കെ 2006 ലാണ് ആര്‍ക്കിടെക് ബിസിനസുകാരനായ ബോബി മുഖര്‍ജിയും മഹിമ ചൗധരിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം തന്നെ കാത്തിരുന്നത് വലിയ പ്രശ്‌നങ്ങളായിരുന്നു. നടിയുടെ ഗര്‍ഭകാലമാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. രണ്ട് തവണ ഗര്‍ഭിണി ആയെങ്കിലും അത് രണ്ടും അലസി പോയി. അങ്ങനെ തന്റെ ദാമ്പത്യ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉയര്‍ന്ന് വന്നു.
Recommended Video

ഇക്കാര്യങ്ങളൊന്നും ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ല. നമ്മളൊരു പ്രശ്‌നം പറയുമ്പോള്‍ ഇതൊക്കെ ഒരു പ്രശ്‌നമാണോ സ്വഭാവികമായും നടക്കുന്നതാണെന്ന് പറഞ്ഞ് എഴുതി തള്ളും. അങ്ങനെ എല്ലാം സഹിച്ച് മുന്നോട്ട് പോവുമ്പോഴാണ് താന്‍ വീണ്ടും ഗര്‍ഭിണിയാവുന്നത്. അങ്ങനെ ആ കുഞ്ഞ് ജനിച്ചെങ്കിലും 2013 ല്‍ മഹിമ ചൗധരിയും ഭര്‍ത്താവും വേര്‍പിരിയുകയായിരുന്നു.


Click it and Unblock the Notifications











