രണ്‍ബീറിനൊപ്പം സിഗരറ്റ് വലിച്ചു.. വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് നായിക

By Nimisha

രണ്‍ബീര്‍ കപൂറിനോടൊപ്പം മഹിരയും സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പാക്കിസ്ഥാന്‍ താരം കൂടിയായ മഹിരയ്ക്ക് രൂക്ഷ വിമര്‍ശനമാണ് ലഭിച്ചത്. സിഗരറ്റ് വലിച്ചത് കൂടാതെ താരത്തിന്റെ വസ്ത്രധാരണത്തെയും ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്‍ബീര്‍ മഹിരയെ സന്ദര്‍ശിച്ചിരുന്നു. അതിനിടയിലെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

പ്രചരിക്കുന്ന ചിത്രങ്ങളില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് രണ്‍ബീര്‍ കപൂറിന്റെ അച്ഛന്‍ റിഷി കപൂര്‍ വ്യക്തമാക്കിയിരുന്നു. താരപുത്രന്റെ പുതിയ കാമുകിയാണ് മഹിരയെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. ഇതിനെതിരെ താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നിരന്തരമായ ചോദ്യങ്ങള്‍ക്കൊടുവില്‍ മഹിര ഇക്കാര്യത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

വ്യക്തിപരമായ കാര്യമാണ്

വ്യക്തിപരമായ കാര്യമാണ്

രണ്‍ബീറിനെ കാണാന്‍ പോയത് തന്റെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. സ്വന്തം ജീവിതം എങ്ങനെയാകണമെന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയുണ്ട്.

ഔട്ടിങ്ങിന് പോകുന്നത് സ്വാഭാവികമാണ്

ഔട്ടിങ്ങിന് പോകുന്നത് സ്വാഭാവികമാണ്

ഒരു ആണ്‍കുട്ടിയുെ പെണ്‍കുട്ടിയും ഒരുമിച്ച് ഔട്ടിങ്ങിന് പോകുന്നത് സ്വാഭാവികമാണെന്നും താരം പറയുന്നു. അടുത്ത സുഹൃത്തിനോടൊപ്പമാണ് താന്‍ പോയത്.

സിനിമയില്‍ ചെയ്യരുത്

സിനിമയില്‍ ചെയ്യരുത്

സിനിമയില്‍ സിഗരറ്റ് വലിക്കരുതെന്ന് ആരാധകര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. അക്കാര്യം താന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും മഹിര പറയുന്നു.

തുറന്നു കാണിക്കേണ്ടതുണ്ടോ?

തുറന്നു കാണിക്കേണ്ടതുണ്ടോ?

സിനിമയ്ക്കും അപ്പുറത്തുള്ള തന്റെ ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിക്കേണ്ട ആവശ്യമുണ്ടോയെന്നും താരം ചോദിക്കുന്നു. ചെയ്യുന്നതെല്ലാം ലോകത്തിന് മുന്നില്‍ കാണിക്കേണ്ട ആവശ്യകതയെന്താണെന്നാണ് താരം ചോദിക്കുന്നത്.

 പുതിയ ചിത്രത്തിന്റെ ലോഞ്ചിനിടയില്‍

പുതിയ ചിത്രത്തിന്റെ ലോഞ്ചിനിടയില്‍

പുതിയ ചിത്രമായ വെര്‍ണയുടെ ലോഞ്ചിനിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. ഷാരൂഖ് ഖാന്‍ നായകനായെത്തിയ റയീസിലൂടെയാണ് താരം ബോളിവുഡില്‍ തുടക്കം കുറിച്ചത്.

വൈറലായ ചിത്രങ്ങളെക്കുറിച്ച് റിഷി കപൂര്‍ പറഞ്ഞത്

വൈറലായ ചിത്രങ്ങളെക്കുറിച്ച് റിഷി കപൂര്‍ പറഞ്ഞത്

ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടയില്‍ പാക് അഭിനേത്രി മഹിരയക്കൊപ്പം രണ്‍ബീര്‍ സമയം ചിലവഴിച്ചിരുന്നു. ഇടയ്ക്ക് ഹോട്ടലില്‍ വെച്ച് സിഗരറ്റ് വലിച്ച ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

ന്യൂയോര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

രണ്‍ബീര്‍ കപൂറും മഹിര ഖാനും ഒരുമിച്ചിരുന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ന്യൂയോര്‍ക്കില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

ഇക്കാര്യത്തെക്കുറിച്ച് നേരത്തെ അറിയാം

ഇക്കാര്യത്തെക്കുറിച്ച് നേരത്തെ അറിയാം

രണ്‍ബീറിന്റെ അച്ഛനോട് ഈ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഏറെ രസകരമായിരുന്നു. നേരത്തെ തന്നെ ഈ ചിത്രങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

വിവാദമാക്കാന്‍ മാത്രം ഒന്നുമില്ല

വിവാദമാക്കാന്‍ മാത്രം ഒന്നുമില്ല

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത റിഷി കപൂര്‍ ട്വിറ്ററിലൂടെയാണ് ഈ ചിത്രങ്ങള്‍ കണ്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു. അറഞ്ഞതിനും അപ്പുറത്ത് പുതിയതായി ഒന്നും ഇപ്പോള്‍ പുറത്തുവന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

രണ്‍ബീറിന് അതിനുള്ള സ്വാതന്ത്യമുണ്ട്

രണ്‍ബീറിന് അതിനുള്ള സ്വാതന്ത്യമുണ്ട്

വിവാഹിതനല്ലാത്ത കൗമാര പ്രായക്കാരനാണ് രണ്‍ബീര്‍. ആരോടും എവിടെ വേണമെങ്കിലും പോവാനും സംസാരിക്കാനുമുള്ള സ്വാതന്ത്യം അവന് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ എന്തിനാണ് അവന്‍രെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നതെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X