കിടപ്പറരംഗം ചെയ്യാന്‍ പറ്റില്ലെന്ന് മഹിരാ ഖാന്‍
സൂപ്പര്‍ താരം ഷാരൂഖിന്റെ നായികയായി ബോളിവുഡില്‍ ചുവടുറപ്പിക്കുക എന്നത് ഏതൊരു നടിയുടെയും ആഗ്രഹമാണ് എന്നാല്‍ ഈ അവസരം നഷ്ടമാവുന്ന അവസ്ഥയിലാണ് ഒരു താരം.
പാക് നടി മിഹിരാ ഖാന്‍ കിടപ്പറരംഗത്തിന്റെ പേരില്‍ ഷാരൂഖിന്റെ ചിത്രത്തില്‍ നിന്നും പുറത്തു പോകാനുള്ള സാധ്യത ഏറുന്നു. ഷാരൂഖിന്റെ പുതിയ ചിത്രം റായീസില്‍ നായികയായ മിഹിരാ ചിത്രത്തിലെ രണ്ടാമത്തെ താരം നവാസുദ്ദീന്‍ സിദ്ധിഖുമായുള്ള കിടപ്പറരംഗം ചെയ്യാന്‍ തയ്യാറായില്ല.

ചിത്രത്തില്‍ മിഹിരയ്ക്ക് ഗ്ലാമര്‍ഗേളിന്റെ വേഷമാണ്. സിനിമയില്‍ ഇരുളിന്റെ മറവില്‍ ചിത്രീകരിക്കുന്നതുമായ വേഷം ചെയ്യാന്‍ താരം വിസമ്മതിച്ചത്രെ. സിനിമയുടെ അണിയറക്കാരും നവാസ് സിദ്ധിഖി നേരിട്ടുമെല്ലാം പറഞ്ഞു നോക്കിയെങ്കിലും രംഗം ചെയ്യാന്‍ താരം തയ്യാറായില്ല.
ഷാരൂഖിന്റെ പുതിയ ചിത്രായ റായീസ് ഒരു ആക്ഷന്‍ ത്രില്ലറാണ്. രാഹുല്‍ ധോലാക്യയാണ് ചിത്രത്തിന്റെ സംവിധായകന്‍ . ഗൗരിഖാന്‍,ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിദ്ധ്വാനി, എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications