ഹണിമൂണിന് കുഞ്ഞിനെ കുറിച്ച് പറഞ്ഞു; പക്ഷേ ഗര്‍ഭിണിയാവാന്‍ പോലും പേടിയായിരുന്നുവെന്ന് അമൃത റാവു

ആദ്യ ലോക്ഡൗണ്‍ കാലത്താണ് നടി അമൃത റാവു ഗര്‍ഭിണിയാവുന്നത്. നടിയുടെ ഭര്‍ത്താവും ആര്‍ജെയുമായ അന്‍മോളിനൊപ്പം ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരുന്നു. വൈകാതെ ഇരുവരും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2014 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2020 നവംബര്‍ ഒന്നിനാണ് താരദമ്പിതമാര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.

'വീര്‍' എന്നാണ് മകന് പേരിട്ടിരിക്കുന്നത്. അതേ സമയം വിവാഹം കഴിഞ്ഞ് കുഞ്ഞ് ജനിക്കാന്‍ ഇത്രയധികം വര്‍ഷങ്ങള്‍ കാത്തിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. പ്രസവിക്കാനും ഗര്‍ഭിണിയാവാനും തനിക്ക് പേടിയായിരുന്നു എന്നാണ് നടി പറയുന്നത്. ഇതേ കുറിച്ച് പുതിയൊരു വ്‌ളോഗിലൂടെ മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് അമൃത റാവു ഇപ്പോള്‍.

ഒരു കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആയതിനെ കുറിച്ച് അമൃത

കഴിഞ്ഞ കുറച്ച് മാസങ്ങളായി അമൃതയും അന്‍മോളും അവരുടെ വ്യക്തി ജീവിതത്തെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. അതില്‍ ഇരുവരും പരിചയപ്പെട്ടതിനെ കുറിച്ച് മുതല്‍ വിവാഹം കഴിക്കുന്നത് വരെയുള്ള കാര്യങ്ങളുണ്ട്. അവസാനം പുറത്തിറങ്ങിയ എപ്പിസോഡിലാണ് ഒരു കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആയതിനെ കുറിച്ചും ഗര്‍ഭകാലത്തെ പറ്റിയുമൊക്കെ താരങ്ങള്‍ സംസാരിച്ചത്.

ഹണിമൂണിന് ഇടയിലും കുഞ്ഞിനെ കുറിച്ച് സംസാരിച്ചിരുന്നു

ബാലിയില്‍ വെച്ച് ഹണിമൂണ്‍ ആഘോഷിക്കുന്ന സമയത്തേ ഞങ്ങള്‍ ഒരു കുഞ്ഞിനെ കുറിച്ച് സംസാരിച്ചിരുന്നു. അതിന് ശേഷം വളരെ കാലത്തേക്ക് അത് പറ്റി സംസാരിച്ചിരുന്നില്ല. കാരണം അടിസ്ഥാനപരമായി ഗര്‍ഭധാരണത്തെ താന്‍ ഭയപ്പെട്ടിരുന്നു എന്നാണ് അമൃത പറയുന്നത്. ആദ്യമായിട്ടാണ് ഞാനീ കാര്യം പറയുന്നത്. ഞാന്‍ ഗര്‍ഭിണിയാവുമോ എന്ന് വളരെയധികം ഭയപ്പെട്ടിരുന്നു. കാരണം ഓരോ ഗര്‍ഭാവസ്ഥയും വളരെ വ്യത്യസ്തമായിരിക്കും. എന്നാല്‍ അതൊക്കെ വെറും സ്വാഭാവികമായിട്ടുള്ള കാര്യങ്ങളാണെന്ന് ചുറ്റുമുള്ള സ്ത്രീകള്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം ശരീരത്തിലൂടെ ഒരു കുഞ്ഞ് വളര്‍ന്ന് വരുന്നതിനെ കുറിച്ച് ആലോചിക്കുന്നത് പോലും എന്നെ അസ്വസ്ഥതയാക്കി. ഇതേ കുറിച്ച് ഒത്തിരി സംശയം എനിക്കുണ്ടായിരുന്നു.

ഗര്‍ഭിണിയായ ശേഷം കുഞ്ഞിനെ കുറിച്ചോര്‍ത്ത് എനിക്ക് ഉത്കണ്ഠ തോന്നി

ഗര്‍ഭിണിയായ ശേഷം കുഞ്ഞിനെ കുറിച്ചോര്‍ത്ത് എനിക്ക് ഉത്കണ്ഠ തോന്നി. ആദ്യ ഒരു മാസം ഉറങ്ങാന്‍ പോലും സാധിച്ചില്ലെന്നും നടി പറയുന്നു. പിന്നീട് തന്റെ ഭയം നേരിടാനുള്ള ധൈര്യം സംഭരിച്ചു. അങ്ങനെയാണ് 2020 ല്‍ മകന് ജന്മം കൊടുക്കുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ ഇരുവരുടെയും മകന്‍ വീര്‍ ഒരു വയസ് പൂര്‍ത്തിയാക്കിയിരുന്നു. മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോസ് താരങ്ങള്‍ തന്നെ പുറത്ത് വിടുകയും ചെയ്തു.

Recommended Video

Ranbir Kapoor and Alia Bhatt to get married in April 2022? Here’s what we know
അമൃത റാവുവും അന്‍മോളും വളരെ രഹസ്യമായിട്ടാണ് വിവാഹിതരാവുന്നത്

ഏറെ കാലം പ്രണയത്തിലായിരുന്ന അമൃത റാവുവും അന്‍മോളും വളരെ രഹസ്യമായിട്ടാണ് വിവാഹിതരാവുന്നത്. വിവാഹശേഷം ഇക്കാര്യങ്ങള്‍ പുറംലോകം അറിയുകയായിരുന്നു. പിന്നീട് അമൃത ഗര്‍ഭിണിയായതോട് കൂടിയാണ് താരങ്ങളുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുന്നത്. എന്തായാലും മകന്റെ കൂടെ സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതം ഉണ്ടാവട്ടേ എന്ന് ആശംസിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: amrita
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X