മകനോട് പോലും ചോദിക്കാറില്ല; മുൻ ഭർത്താവും കാമുകിയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് മലൈക
ബോളിവുഡിലെ ഫിറ്റ്നസ്, ഫാഷൻ ഐക്കൺ ആണ് മലൈക അറോറ. ഛയ്യ ഛയ്യ എന്ന ഗാനത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മലൈക അറോറ സിനിമകളിലേക്കാളും തിളങ്ങിയത് മോഡലിംഗ് രംഗത്താണ്. ഇന്ന് ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുത്ത സെലിബ്രറ്റി ആയി മലൈക വളർന്നു.
വ്യക്തി ജീവിതത്തിൽ എപ്പോഴും മലൈക വിവാദങ്ങളിൽ അകപ്പെടാറുണ്ട്. നിർമാതാവും നടനുമായ അർബാസ് ഖാനുമായുള്ള വിവാഹവും വിവാഹ മോചനവും, ശേഷം തന്നേക്കാൾ 12 വയസ്സ് പ്രായം കുറഞ്ഞ നടൻ അർജുൻ കപൂറുമായുള്ള പ്രണയം തുടങ്ങിയവ എല്ലാം മലൈകയെ വാർത്തകളിൽ നിറച്ചു.

49 കാരിയാണ് മലൈക. അർജുൻ കപൂറിന്റെ പ്രായം 37 ഉം. കൗമാരക്കാരനായ ഒരു മകനും മലൈക അറോറയ്ക്ക് ഉണ്ട്. പക്ഷെ സൈബർ ആക്രമണങ്ങളെ മലൈക കാര്യമാക്കാറില്ല.
40 വയസ്സിന് ശേഷം ജീവിതം ആഘോഷിക്കാമെന്ന് മലൈക തെളിയിച്ചു. മലൈകയുടെ ജീവിതത്തെ ആസ്പദമാക്കി അടുത്തിടെ മൂവ് ഇൻ വിത്ത് മലൈക എന്ന ഷോയും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ തുടങ്ങിയിട്ടുണ്ട്.
മലൈക തന്നെയാണ് ഷോയിൽ തന്റെ ജീവിതത്ത പറ്റി സംസാരിക്കുന്നത്. അർബാസ് ഖാനുമായുള്ള വിവാഹ മോചനം, പ്രായത്തിന്റെ പേരിലുള്ള അവഹേളനങ്ങൾ തുടങ്ങിയവ എല്ലാം മലൈക ഷോയിൽ തുറന്ന് പറയുന്നു. ഇപ്പോഴിതാ താരത്തിന്റെ മുൻ ഭർത്താവിനെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്.

ഇറ്റലിക്കാരനായ ജ്യോർജിയ ആണ് അർബാസിന്റെ ഇപ്പോഴത്തെ കാമുകി. ഇവരുമായി അർബാസ് വേർപിരിഞ്ഞെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
മൂവ് ഇൻ വിത്ത് മലൈകയിൽ കരൺ ജോഹർ മലൈകയോട് ഇതേ പറ്റി ചോദിച്ചു. അർബാസിന് അടുത്തിടെ ബ്രേക്ക് അപ്പ് സംഭവിച്ചതായി അറിയുന്നു, നീ ഇതേപറ്റി അർബാസിനോട് സംസാരിച്ചിരുന്നോ എന്നാണ് കരൺ ചോദിച്ചത്. ഇതിന് മലൈക മറുപടിയും നൽകി.

'എനിക്ക് അറിയില്ല. സത്യസന്ധമായി പറഞ്ഞാൽ ഞാൻ ചോദിക്കാറില്ല. എന്റെ മകനോട് പോലും ഇത്തരം കാര്യങ്ങൾ സംസാരിക്കാറില്ല. ചിലയിടത്ത് അതിർ വരമ്പ് കടക്കുന്നത് എനിക്ക് ഇഷ്ടമല്ല'
'വിവാഹ മോചിതരായ നിരവധി പേർ തങ്ങളുടെ മക്കൾ വഴി ഇത്തരം വിവരങ്ങൾ ശേഖരിക്കാറുണ്ട്. ഞാനവരിൽ ഒരാളല്ല. ഞാനതിൽ നിന്നും വിട്ട നിൽക്കാൻ ആഗ്രഹിക്കുന്നു,' മലൈക പറഞ്ഞതിങ്ങനെ.

2017 ലാണ് അർബാസ് ഖാനുമായി വിവാഹം ബന്ധം മലൈക വേർപെടുത്തുന്നത്. അതിന് ശേഷമാണ് അർജുൻ കപൂറും മലൈകയും തമ്മിൽ പ്രണയത്തിലാവുന്നത്.
അർബാസും മലൈകയും ഒരുമിച്ചാണ് മകൻ അർഹാൻ ഖാന്റെ കാര്യങ്ങൾ നോക്കുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. 1998 ലാണ് മലൈകയുമായി അർബാസ് വിവാഹിതനാവുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

എന്നാൽ പിന്നീട് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് മലൈകയും അർഹാനും വേർപിരിയുന്നത്.
ഇപ്പോഴും ഇവർ നല്ല സുഹൃത്തുക്കൾ ആണ്. മലൈകയ്ക്ക് ആക്സിഡന്റ് പറ്റിയ സമയത്ത് ആദ്യം താരത്തെ കാണാനെത്തിയത് അർബാസ് ഖാൻ ആയിരുന്നു. തന്റെ കാര്യങ്ങളിൽ അർബാസ് അന്ന് ശ്രദ്ധ പുലർത്തിയെന്നും മലൈക തുറന്ന് പറഞ്ഞു.


Click it and Unblock the Notifications