'അവരാണ് എന്റെ ജീവിതം'; ​കൂട്ടുകാരികളെക്കുറിച്ച് മലൈക അറോറ

ബോളിവുഡ് ഇൻഡസ്ട്രിയിൽ പ്രശസ്തമാണ് നടി കരീന കപൂറിന്റെ ​ഗേൾസ് ​ഗ്യാം​ങ്. സഹോദരി കരിഷ്മ കപൂർ, അമൃത അറോറ, മലൈക അറോറ എന്നീ നാലം​ഗ സം​ഘം അടുത്ത സുഹൃത്തുക്കളാണ്. പാർട്ടികളിലും യാത്രകളിലുമെല്ലാം നാലു പേരെയും ഒരുമിച്ച് കാണാറുണ്ട്. ഫാഷൻ ഐക്കണുകളായി നാല് പേരും സോഷ്യൽ മീഡിയയിലും തിളങ്ങാറുമുണ്ട്. താരങ്ങൾ തമ്മിലുള്ള സൗഹൃദങ്ങൾ നിലനിൽക്കില്ലെന്ന ധാരണകൾ മാറ്റിക്കുറിച്ചവരാണ് നാലു പേരുമെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ പറ്റി മനസ്സ് തുറക്കുകയാണ് മലൈക അറോറ. ഈ ​ഗേൾസ് ​ഗ്യാം​ങ് തന്റെ ജീവിതം തന്നെയാണെന്ന് മലൈക പറയുന്നു.

'മാസങ്ങൾക്ക് മുമ്പ് എന്റെ കാർ ആക്സിഡന്റ് ആയപ്പോൾ അവരെത്ര ആശങ്കപ്പെട്ടെന്ന് ഞാനോർക്കുന്നു. ആശുപത്രിയിൽ നിന്ന് തിരിച്ചു വരുന്ന എല്ലാ ദിവസവും അവർ വീട്ടിലുണ്ടാവും. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പു വരുത്തും. അവർ അവരുടെ കാര്യങ്ങൾ മാറ്റി വെച്ച് എനിക്കായി സമയം ചെലവഴിക്കും. അവർ എന്നെ ലാളിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. അവരുടെ സാന്നിധ്യവും പ്രാർത്ഥനയും എനിക്ക് വേ​ഗം തിരിച്ച് വരാനുള്ള ശക്തിയും നൽകി. അവർ എന്റെ ജീവിതത്തിൽ ഉണ്ടായതിൽ ഞാൻ നന്ദിയുള്ളവളാണ്,' മലൈക പറഞ്ഞു.

kareena

തങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കാര്യവും മലൈക വിശദീകരിച്ചു. 'അവരെല്ലാം വളരെ ശക്തരായ സ്ത്രീകളാണ്. ഞങ്ങളുടെ ഈ ബന്ധത്തിന്റെ കാരണം വളരെ പ്രത്യേകതയുള്ളതാണ്. ഞങ്ങളെ വളർത്തിയത് ഒരേ പോലെയാണ്. ഞങ്ങളുടെ അമ്മമാർ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു ആയിരുന്നു. അവർ ഞങ്ങളെ രൂപപ്പെടുത്തി. എനിക്കൊരു വഴിയുണ്ടായിരുന്നെങ്കിൽ ഞങ്ങളെ വെച്ച് ഒരു ഷോ തുടങ്ങുമായിരുന്നു,' മലൈക പറഞ്ഞു.

മലൈകയും അമൃത അറോറയും സഹോദരിമാരാണ്. അതുപോലെ തന്നെ കരിഷ്മയും കരീനയും. അമൃത അറോറയ്ക്കൊപ്പം സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ താൻ താൽപര്യപ്പെടുന്നുണ്ടെന്ന് മലൈക പറയുന്നു. 'ഞങ്ങൾ രണ്ട് പേരും മൃ​ഗങ്ങളോട് വലിയ അടുപ്പമുള്ളവരാണ്. ഉപേക്ഷിക്കപ്പെടുന്ന മൃ​ഗങ്ങൾക്കായി ഒരു ഷെൽട്ടർ തുടങ്ങണമെന്ന് ഞങ്ങൾക്കുണ്ട്,' മലൈക അറോറ പറഞ്ഞു.

malaika

സിനിമകകൾക്കപ്പുറം ഫാഷൻ വേദികളിലാണ് മലൈക അറോറ തിളങ്ങിയത്. ഫിറ്റ്നസ് കാര്യത്തിൽ അതീവ ശ്രദ്ധ കൊടുക്കുന്ന താരം നിരവധി റിയിലിറ്റി ഷോകളിലും ജ‍ഡ്ജായി എത്തുന്നുണ്ട്. അതേസമയം സുഹൃത്ത് കരീന സിനിമകളുടെ തിരക്കിലാണ്. ആമിർ ഖാനൊപ്പം അഭിനയിക്കുന്ന ലാൽ സിം​ഗ് ഛദ്ദയാണ് കരീനയുടെ ഏറ്റവും പുതിയ സിനിമ.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X