ലോക്ക് ഡൗൺ കാലം കാമുകൻ അർജുൻ കപൂറിനോടൊപ്പമായിരുന്നു, ആ ക്വാറന്റൈൻ ദിനങ്ങളെ കുറിച്ച് നടി
ബോളിവുഡിലും പ്രേക്ഷകരുടെ ഇടയിലും ഏറ്റവും കൂടുതൽ ചർച്ചയായ പ്രണയമായിരുന്നു നടി മലൈക അറോറയുടേയും നടൻ അർജുൻ കപൂറിന്റേയും. ബോളിവുഡ് താരം സൽമാൻഖാന്റെ സഹോദരൻ അർബാസ് ഖാനുമായുള്ള ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് അർജുൻ കപൂറുമായുള്ള പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായപ്പോൾ തന്നെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിച്ച താരങ്ങൾ രംഗത്തെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തങ്ങളുടെ പ്രണയം തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
വിവാഹത്തെ കുറിച്ച് താരങ്ങൾ പ്രതികരിച്ചില്ലെങ്കിലും ഇവരുടെ യാത്രകളും മറ്റും ഒന്നിച്ചാണ്. ലോക്ക് ഡൗൺ കാലത്ത് ഇരുവരും ഒന്നിച്ചായിരുന്നു താമസവും. ഇവർക്ക് രണ്ട് പേർക്കും കൊവിഡ് പോസിറ്റീവുമായിരുന്നു. ഇപ്പോഴിത ക്വാറന്റൈൻ ദിനങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മലൈക അറോറ. സൂം ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനോഹരമായ ക്വാറന്റൈൻ ദിനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

ലോക്ക് ഡൗൺ കാലം വിരസമായിരുന്നില്ല എന്നാണ് മലൈ അറോറ പറയുന്നത്. അർജുൻ കപൂറിനോടൊപ്പമുള ക്വാറന്റൈൻ ദിനങ്ങൾ മനോഹരമായിരുന്നെന്നും പരിപാടിയിൽ നടി കൂട്ടിച്ചേർത്തു. കൂടാതെ ലോക്ക് ഡൗൺ കാലം ആർജുൻ കൂടെയുണ്ടായിരുന്നെന്നും നടി സമ്മതിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറിലായിരുന്നു ഇരുവർക്കും കൊവിഡ് പോസിറ്റീവ് ആയത്. താരങ്ങൾ തന്നെ കൊവിഡ് പോസിറ്റീവായ വിരം പ്രേക്ഷകരുമായി പങ്കുവെച്ചതും. കൂടാതെ തങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ആരാധകരോട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

19 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് മലൈക അറോറയും അർബാസ് ഖാനും വേർപിരിയുന്നത്. 1998 ൽ ആയിരുന്നു ഇവരുടെ വിവാഹം. 2017 ൽ ബന്ധം വേർപിരിയുകയു ചെയ്തിരുന്നു. ബോളിവുഡ് പ്രേക്ഷകരെ ഞെട്ടിച്ച ഒരു വേർപിരിയലായിരുന്നു താരങ്ങളുടേത്. നിയമപരമായി വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ നീണ്ടകാലത്തെ ദാമ്പത്യം പിരിയാനുള്ള കാരണം താരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മലൈക അബാസ് വിവാഹ മോചനത്തിന് തൊട്ട് പിന്നാലെ തന്നെ അർജുൻ കപൂറുമായുള്ള പ്രണയകഥ പുറത്തെത്തിയിരുന്നു.

ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തെ കുറിച്ച് നടി സംസാരിച്ചിരുന്നു. താനും അർബാസ് ഖാനുമായുള്ള ബന്ധം പെട്ടെന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് മലൈക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു രാത്രി കൊണ്ടല്ല ബന്ധങ്ങൾ ഉണ്ടാകുന്നത്. വളരെ സമയമെടുത്താണ് അവയുണ്ടാകുന്നത്. അതെല്ലാം വളരെ പ്രത്യേകതയും പ്രധാന്യവുമുള്ളവയാണ്. പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനുമാകില്ലെന്നും മലൈക പറഞ്ഞിരുന്നു. കൂടാതെ ആർബാസ് ഇപ്പോഴും നടിയുടെ കുടുംബത്തിലെ ഒരു അംഗമാണെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഒന്നിച്ചു പോകാൻ കഴിയാതെ വന്നപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് വിവാഹ മോചനത്തെ കുറിച്ച് അർബാസ് ഖാൻ പറയുന്നത്. ഒരുപാട് വർഷം ഒന്നിച്ച് ജീവിച്ചവരാണ് ഞങ്ങൾ. എന്നാൽ . ഒന്നിച്ചു പോകാൻ സാധിക്കില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് വേർപിരിയാൻ തിരുമാനിച്ചത്. വേർപിരിഞ്ഞു എന്നതിന് അർദം പരസ്പരം വെറുക്കുന്നു എന്നല്ല ഇപ്പോഴും പരസ്പരം ബഹുമാനത്തോടെയാണ് ഇരുവരും പെരുമാറുന്നതെന്നും അർബാസ് ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലൈക- അർബാസ് ദമ്പതികൾക്ക് ഒരു മകനുണ്ട്. വിവാഹ മോചനത്തിന് ശേഷം അമ്മ മലൈകയുടെ സംരംക്ഷണയിലാണ് കുട്ടി.


Click it and Unblock the Notifications