For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനെ സ്വീകരിക്കാനായി ആദ്യ ഭർത്താവിനോടൊപ്പം മലൈക, അർഹാൻ എത്തിയത് അമ്മയുടെ രണ്ടാം വിവാഹത്തിനോ?

  |

  ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് മലൈക അറോറയുടേത്. നടിയുടെ വിവാഹവും വേർപിരിയലും അതിന് ശേഷം യുവ നടനുമായുള്ള പ്രണയവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കുകളിൽ ഒന്നാണ് മലൈക അറോറ. സിനിമയിൽ അധികം സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങൾ വലിയ ചർച്ചയാവാറുണ്ട്. നർത്തകി കൂടിയാണ് നടി. ഐറ്റം ഡാൻസിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. സിനിമകൾ അധികം ചർച്ചയാവാറില്ലെങ്കിലും മലൈകയുടെ പഴയ ഡാൻസ് നമ്പറുകൾ ഇന്നും ഹിറ്റാണ്.

  സാന്ത്വനം; ഹരി ശിവന് പഠിക്കുകയാണോ, തമ്പിയുടെ സ്നേഹം ബാലന് പണിയാകും, ഭാസ്കരന്റെ വരവ് വെറുതെയല്ല...

  മലൈക അറോറയും അർബാസ് ഖാനും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷമാണ് നടി വാർത്തകളിൽ ഇട‍ം പിടിക്കാൻ തുടങ്ങിയത്. 1998 ൽ ആണ് ഇരുവരും വിവാഹിതരാവുന്നത്.19 വർഷത്തിന് ശേഷം ഇരുവരും 2017 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ബോളിവുഡിനെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു ഇവരുടേത്. ഇന്നും നീണ്ടകാലത്തെ ബന്ധം അവസാനിപ്പിച്ചതിന്റ കാരണം വെളിപ്പെടുത്താൻ അർബ്ബാസ് ഖാനും മലൈക അറോറയും തയ്യാറായിട്ടില്ല.

  അനിയെ തങ്ങൾക്ക് വേണമെന്ന് ആരാധകർ, കുടുംബവിളക്കിൽ വൻ ട്വിസ്റ്റ്, ആനന്ദിന്റെ കഥാപാത്രത്തിന് സംഭവിക്കുന്നത്...

  സംവിധായകൻ രാജമൗലിയുമായി പ്രഭാസും അനുഷ്കയും പിണങ്ങാൻ കാരണം? താരങ്ങളുടെ മൗനം ചർച്ചയാവുന്നു

  ചത്രം കാണാം

  വിവാഹമോചനത്തിന് ശേഷവും വളരെ അടുത്ത ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. വിവാഹമോചനത്തിന് ശേഷം മലൈകയ്ക്കൊപ്പമാണ് മകൻ അർഹാൻ കഴിഞ്ഞിരുന്നത്. എന്നാൽ അർബ്ബാനും മലൈകയും ചേർന്നാണ് അർഹാന്റെ കാര്യങ്ങൾ നോക്കുന്നത്. മകന് വേണ്ടി ഇരുവരും ഒന്നിച്ച് എത്തുകയും അവനോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. പ്രണയ തകർച്ചയ്ക്ക് ശേഷം ഒരേ വേദിയിൽ പങ്കുിടാത്ത താരങ്ങൾ ഇപ്പോഴും ബോളിവുഡിലുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തരാണ് മലൈകയും അർബ്ബാസും. ഇരുവരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മലൈകയും അർബ്ബാസും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. വിദേശത്ത് പഠിക്കാൻ പോയ മകനെ സ്വീകാരിക്കാൻ വേണ്ടിയാണ് അച്ഛനും അമ്മയും ഒന്നിച്ച് എത്തിയിരിക്കുന്നത്. മുംബൈ എയർപോർട്ടിൽ നിന്നുള്ള താരങ്ങളുടെ ചിത്രം വൈറലാണ്. എന്നാൽ സാധാരണ പോലെ തന്നെ ഇവരുടെ ഫാമിലി ടൈമിൽ അർജുൻ കപൂർ ഇല്ല. നടനോടൊപ്പമാണ് മലൈക അധികവും പുറത്ത് എത്തുന്നത്.

  മലൈക അറോറ അർബ്ബാസ് ഖാൻ വേർപിരിയലിന് പിന്നിൽ നടൻ അർജുൻ കപൂറാണെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. അർബ്ബാസ് ഖാനുമായി നിയമപരമായി ബന്ധം പിരിഞ്ഞയുടൻ തന്നെ മലൈക അർജുൻ കപൂർ പ്രണയത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വളരെ വൈകാതെ തന്നെ താരങ്ങൾ തങ്ങളുടെ പ്രണയം തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. സൽമാൻ ഖാന്റെ സഹോദരി അർപിത ഖാനുമായി പ്രണയത്തിലായിരിന്നു അർജുൻ കപൂർ. ഇവരുടെ പ്രണയ തകർച്ചയ്ക്ക് പിന്നിലും മലൈകയുമായുള്ള നടന്റെ ബന്ധമാണെന്നും റിപ്പോർട്ടുകളുണ്ട്.

  ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന റിലേഷനായിരുന്നു ഇവരുടേത്. മലൈകയുമായുള്ള ബന്ധം അർജുൻ കപൂർ ആരാധകരെ ചൊടിപ്പിച്ചിരുന്നു. പ്രായവ്യത്യാസമായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചത്. മലൈകയെക്കാളും 11 വയസ്സിന് ഇളയതാണ് അർജുൻ. അത് ആരാധകർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. നടിയ്ക്കായിരുന്നു ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്.

  തുടക്കത്തിൽ ആരാധകരുടെ വാക്കുകൾ അതിരു വിട്ടപ്പോൾ പ്രതികരിച്ച് അർജുൻ കപൂർ രംഗത്ത് എത്തിയിരുന്നു . തന്റെ പങ്കാളിയുടെ ഭൂതകാലത്തെ താൻ ബഹുമാനിക്കുന്നുണ്ടെന്നായിരുന്നു നടൻ പറഞ്ഞത്. ഇതൊക്കെ കുട്ടികളെയാണ് ബാധിക്കുന്നത്. താനും സമാനമായ അവസ്ഥയിലൂടെ കടന്ന് വന്നതാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് കൂടുതലായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ പങ്കാളിയെയും അവരുടെ മുന്‍കാലങ്ങളെയും നമ്മള്‍ ബഹുമാനിക്കണം. അവള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാറുണ്ട്. എന്റെ കരിയറിനെ ഈ ബന്ധം ബാധിക്കാന്‍ ഇടയാവരുത് എന്നേയുള്ളു. അതുകൊണ്ട് തന്നെ ചില അതിരുകള്‍ എപ്പോഴും സൃഷ്ടിക്കണം. നമ്മുടെ ബന്ധങ്ങളില്‍ എപ്പോഴും പ്രത്യേകമായൊരു ബഹുമാനവും ആദരവും കൊടുക്കണമെന്ന് അർജുൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു,

  Recommended Video

  പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam

  അർജുൻ കപൂർ മലൈ ബ്രേക്കപ്പിനെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് കേവലം ഗോസിപ്പ് മാത്രമാണെന്ന് പിന്നീട് താരങ്ങൾ പങ്കുവെച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുകയായിരുന്നു. മകന്റെ വരവ് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കൂടാതെ 2022 ആദ്യത്തിൽ തന്നെ മലൈക- അർജുൻ വിവാഹമുണ്ടാവുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അർഹാന്റെ വരവ് അമ്മയുടെ വിവാഹത്തിനാണോ എന്നാണ് ആരാധകർ ചോദിക്കുന്നുണ്ട്.

  English summary
  Malaika Arora and Arbaaz Khan Receive Their son Arhaan at airport ,Family pic Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X