താരപുത്രനുമായിട്ടുള്ള നടി മലൈകയുടെ ബന്ധം അവസാനിച്ചു! രണ്ട് മാസം മുന്‍പേ താരങ്ങള്‍ പിരിഞ്ഞതായി റിപ്പോര്‍ട്ട്
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട കപ്പിള്‍സാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിട്ട്. ഇതിനിടെ താരങ്ങളുടെ വിവാഹത്തെ കുറിച്ച് നിരന്തരം ഗോസിപ്പുകള്‍ വരാറുണ്ടെങ്കിലും ഇരുവരുംലിവിംഗ് ടുഗദറായി ജീവിക്കുകയാണ്. എന്നാല്‍ ഏറ്റവും പുതിയതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ മലൈകയും അര്‍ജുനും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നാണ് പറയുന്നത്.
അടുത്തിടെ മലൈകയുടെ ആദ്യ ഭര്‍ത്താവും നടനുമായ അര്‍ബ്ബാസ് ഖാന്‍ വീണ്ടും വിവാഹിതനായിരുന്നു. ഇതിന് പിന്നാലെയാണ് മലൈകയുടെ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നത്. എന്നാല്‍ കേട്ടതൊക്കെ ശരിയാണെന്നും മാസങ്ങള്‍ക്ക് മുന്‍പ് മലൈകയും അര്‍ജുനും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നാണ് സൂം ടിവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവാഹത്തെ കുറിച്ച് അറിയാന്‍ കാത്തിരുന്നവര്‍ക്കിടയിലേക്കാണ് അര്‍ജുനും മലൈകയും വേര്‍പിരിഞ്ഞെന്നുള്ള അഭ്യൂഹമെത്തിയത്. ഇരുവരും വേര്‍പിരിഞ്ഞെന്ന ഊഹാപോഹങ്ങള്‍ പലപ്പോഴായി വന്നെങ്കിലും അത് തെറ്റാണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും പിന്നാലെയെത്തി. എന്നാല്‍ രണ്ട് മാസം മുന്‍പ് ഇരുവരും ബന്ധം ഔദ്യോഗികമായി അവസാനിച്ചെങ്കിലും ഒടുവില്‍ ഭിന്നതകള്‍ പരിഹരിച്ച് അനുരഞ്ജനത്തിലായെന്നാണ് പുതിയ വാര്‍ത്ത.
'വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുകയാണ് അര്‍ജുനും മലൈകയും. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് വേര്‍പിരിയാമെന്നും എല്ലാം അവസാനിപ്പിക്കാനും അവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പരസ്പരം ചെലവഴിച്ച നല്ല സമയങ്ങളെക്കുറിച്ച് മറക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. മാത്രമല്ല വേര്‍പിരിയല്‍ ഒരു പരിഹാരമല്ലെന്ന് അവര്‍ മനസ്സിലാക്കിയതോടെ വീണ്ടും ഒരുമിച്ച് പോകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
മലൈകയ്ക്ക് വിവാഹം വേണമെന്നും അര്‍ജുന്‍ വിവാഹത്തിന് തയ്യാറല്ലെന്നും പറയപ്പെടുന്നു. അതേ സമയം മലൈക വിവാഹം കഴിക്കുന്നത് നീട്ടിവെക്കുകയാണെന്നും അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയപ്പെടുന്നു. എന്തായാലും അവര്‍ വേര്‍പിരിഞ്ഞ് രണ്ട് വഴിയ്ക്ക് പോയതെന്താണെന്ന് താരങ്ങള്‍ക്ക് തന്നെ വ്യക്തതയുണ്ടാവില്ലെന്നും അതല്ലെങ്കില്‍ ഇരുവരും ഒരുമിച്ചൊരു ഇടവേള എടുത്തതായിരിക്കും ഇതെന്നുമാണ്', സൂം ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മലൈക അറോറയും അര്‍ജുന്‍ കപൂറും ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ പ്രചരിച്ചെങ്കിലും 2019 മുതലാണ് താരങ്ങള്‍ ഇത് പരസ്യമാക്കിയത്. ം ഇടയ്ക്കിടെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പോസ്റ്റ് ചെയ്യുന്നതും പതിവാക്കി. ഇടയ്ക്ക് കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അര്‍ജുന്‍ അവരുടെ ബന്ധത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഒറ്റയ്ക്ക് വന്ന് തങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്ന് സൂചിപ്പിച്ച അര്‍ജുന്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകാന്‍ നിന്നില്ല. മാത്രമല്ല അവരുടെ സ്വകാര്യ ജീവിതം, സ്വകാര്യമായി സൂക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് നടന്‍ പറഞ്ഞത്.
എന്നാല്‍ അടുത്തിടെയായി മലൈക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ ഏറ്റുപിടിച്ചിട്ടാണ് ചിലര്‍ ഗോസിപ്പുമായി വരുന്നത്. എന്തായാലും വൈകാതെ ഈ വിഷയത്തിലൊരു വ്യക്തത വരുമെന്ന് കരുതി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം സിനിമയും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി തിരക്കിട്ട ജീവിതത്തിലാണ് മലൈക അറോറ. അടുത്തിടെ 'ആന്‍ ആക്ഷന്‍ ഹീറോ' എന്ന സിനിമയിലെ 'ആപ് ജൈസ കോയി' എന്ന ഗാനത്തിലും റിയാലിറ്റി ടിവി പ്രോഗ്രാമായ 'മൂവിംഗ് ഇന്‍ വിത്ത് മലൈക'യിലും പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











