For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലൈക അറോറയും അര്‍ജുന്‍ കപൂറും വിവാഹിതരാവുന്നു, ഡിസംബറിലെന്ന് റിപ്പോര്‍ട്ട്

  |

  ബോളിവുഡിലെ പ്രണയ ജോഡികളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. കഴിഞ്ഞ ഏറെ നാളുകളായി താരങ്ങള്‍ പ്രണയത്തിലാണ്. തുടക്കത്തില്‍ തങ്ങളുടെ ഇഷ്ടം തുറന്ന് പറയാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. ഗോസിപ്പ് കോളങ്ങളില്‍ പേരുകള്‍ ഇടംപിടിക്കാന്‍ തുടങ്ങിയതോടെയാണ് പ്രണയം വെളിപ്പെടുത്തിയത്. നടന്റെ പിറന്നാള്‍ ദിവസമായിരുന്നു മലൈക തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്.

  arjun

  ഇപ്പോഴിതാ ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുന്നത് താരങ്ങളെ ചുറ്റപ്പറ്റിയുള്ള വാര്‍ത്തയാണ്. ഇരുവരും വിവാഹിതരാവാന്‍ പോവുകയാണ്. ബോളിവുഡ് ലൈഫാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഈ വർഷം നവംബറിലോ ഡിസംബറിലോ വിവാഹമുണ്ടാകും. മുംബൈയിൽ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു.

  Also Read: അച്ഛന്‍ മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

  അതുപോലെ വളരെ ലളിതമായിട്ടാകും താരവിവാഹം നടക്കുക. ആഢംബര വിവാഹത്തിനോട് താല്‍പര്യമില്ലാത്തവരാണ് മലൈകയും അര്‍ജുനും. അതിനാല്‍ തന്നെ രജിസ്റ്റര്‍ വിവാഹമായിരിക്കും ഇവരുടേത്. വിവാഹത്തിന് ശേഷം സുഹൃത്തുക്കള്‍ക്കായി ഒരു വിരുന്ന് സംഘടിപ്പിക്കും. അധികം ആളുകള്‍ സല്‍ക്കാര ചടങ്ങിലും ഉണ്ടാവില്ല. മലൈകയുടേയും കപൂര്‍ കുടുംബാംഗങ്ങളും ഇവരുടെ അടുത്ത സുഹൃത്തുക്കളും മാത്രമാകും വിരുന്നിനും ഉണ്ടാവുകയുള്ളൂവെന്നും സോഴ്‌സിനെ ഉദ്ധരിച്ച് കൊണ്ട് ബോളിവുഡ് ലൈഫ് പറയുന്നു.

  അദ്ദേഹംസമയം അടുത്തിടെ താരങ്ങള്‍ വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് ഞെട്ടലോടെയാണ് ബോളിവുഡ് ലോകവും ആരാധകരും കേട്ടത്. വാര്‍ത്ത വൈറലായതോടെ ഗോസിപ്പ് വാര്‍ത്തയില്‍ പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍ രംഗത്ത് എത്തിയിരുന്നു.

  Also Read: ജാസ്മിനുമായി പ്രണയത്തിലോ; തമ്മിലുള്ള ബന്ധം വെളിപ്പെടുത്തി നിമിഷ, ആദ്യം വിളിച്ചത് മോണിക്കയെ

  മലൈകയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടന്‍ വ്യാജ വാര്‍ത്തയ്ക്ക് മറുപടി നല്‍കിയത്. 'കിംവദന്തികള്‍ക്ക് സ്ഥാനമില്ല. സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കു. എല്ലാവര്‍ക്കും നന്മകള്‍ ആശംസിക്കൂന്നു' എന്നായിരുന്നു നടന്‍ കുറിച്ചത്.

  പിന്നീട് മലൈകയും ഗോസിപ്പ് വാര്‍ത്തയില്‍ പ്രതികരിച്ചിരുന്നു. പ്രണയത്തിന്റെ അടിസ്ഥാനം പ്രായമല്ലെന്നാണ് മലൈക പറഞ്ഞത്. 'നിങ്ങള്‍ നാല്‍പ്പതുകളില്‍ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളില്‍ പുതിയ സ്വപ്നങ്ങള്‍ കാണുന്നതും അവയ്ക്ക് പിറകെ പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക. അമ്പതുകളില്‍ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചില്‍ എത്തിയാല്‍ ജീവിതം അവസാനിച്ചു എന്നല്ല. അങ്ങനെ എല്ലാം അവസാനിച്ചത് പോലെ നടിക്കാതിരിക്കൂ' എന്നാണ് താരം കുറിച്ചത്.

  Also Read: ഒരു മില്യണ്‍ വ്യൂസിന് മുപ്പത് മുതല്‍ നാല്‍പ്പതിനായിരം വരെ ലഭിക്കും, യൂട്യൂബ് ചാനല്‍ വരുമാനത്തെ കുറിച്ച് ആലീസ്

  സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുന്‍ പ്രണയം ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ചയായത്. ഏറെ നാളത്തെ ദാമ്പത്യ ബന്ധമായിരുന്നു ഇവർ 2017 ല്‍ അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകനുണ്ട് . വിദേശത്ത് പഠിക്കുകയാണ് കുട്ടി. വിവാഹമോചനത്തിന് ശേഷം അമ്മയ്ക്കൊപ്പമായിരുന്നു അര്‍ഹാന്‍. മലൈകയ്ക്കൊപ്പമായിരുന്നെങ്കിലും അച്ഛനുമായി നല്ല അടുപ്പമാണ്. മകന്റെ കാര്യങ്ങള്‍ ഇവര്‍ ഒന്നിച്ചാണ് തീരുമാനമെടുക്കുന്നത്. ഇടയ്ക്ക് അച്ഛനും അമ്മയും മകനും ഒത്തുചേരാറുണ്ട്.

  2019 ല്‍ ആണ് അര്‍ജുന്‍- മലൈക പ്രണയം പുറത്താവുന്നത്. ഇതിന് പിന്നാലെ നടിയ്ക്ക് നേരെ രൂക്ഷമായ സൈബര്‍ അറ്റാക്ക് നടന്നിരുന്നു. പ്രായവ്യത്യാസമാണ് പ്രശ്‌നമായത്. അര്‍ജുനെക്കാളും 10ന് വയസിന് മുകളില്‍ പ്രായമുണ്ട് മലൈകയ്ക്ക്.

  നടിയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍ രംഗത്ത് എത്തിയിരുന്നു.'തന്റെ പ്രണയം തന്റെ വ്യക്തി സ്വാതന്ത്രമാണെന്നും തങ്ങളുടെ ബന്ധത്തെ പരിഹസിക്കുന്ന കമന്റുകള്‍ ബാധിക്കില്ല.അതിനെ എല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറേയുള്ളൂ. ന്റെ സ്വകാര്യ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്നത് എന്റെ വ്യക്തി സ്വാതന്ത്രമാണ്. എന്റെ ജോലി അംഗീകരിക്കപ്പെടുന്നിടത്തോളം കാലം എന്നെ ചുറ്റിപ്പറ്റി വരുന്ന ഗോസിപ്പുകള്‍ എല്ലാം വെറും ഒച്ചപ്പാടുകള്‍ മാത്രമാണ്. ആരുടെ വയസ് എത്രയാണ് എന്നതിനെ കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തമായ ചിന്തയാണ്'; അര്‍ജുന്‍ കപൂര്‍ പറഞ്ഞ.

  Read more about: malaika arora arjun kapoor
  English summary
  Malaika Arora And Arjun Kapoor Get Married In This Year, went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X