താരപുത്രന്‍റെ പിറന്നാളാഘോഷം പ്രണയിനിക്കൊപ്പം! മലൈക അറോറയ്‌ക്കൊപ്പം അര്‍ജുന്‍ കപൂറിന്‍റെ യാത്ര! കാണൂ!
ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ അര്‍ജുന്‍ കപൂറിന്റെ പ്രണയവാര്‍ത്ത പുറത്തുവന്നിട്ട് കാലം കുറേയായി. മലൈക അറോറയും അര്‍ജുനും തമ്മില്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായേക്കുമെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പൊതുപരിപാടികളിലും മറ്റ് വിശേഷാവസരങ്ങളിലും ഇരുവരേയും ഒരുമിച്ച് കണ്ടതായി പാപ്പരാസികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയില്ലെന്നായിരുന്നു അര്‍ജുന്‍ കപൂര്‍ മുമ്പ് പറഞ്ഞത്. എന്നാല്‍ അടുത്തിടെ അദ്ദേഹം തന്നെ പ്രണയവാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.
അര്‍ജുന്‍ കപൂറിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളാഘോഷത്തിനായി ഇരുവരും വിദേശത്തേക്ക് പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അര്‍ജുനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മലൈക പിറന്നാളാശംസ നേര്‍ന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയിരുന്നു. ന്യൂയോര്‍ക്കിലെ ആഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ജഹാന്‍ കപൂറിനരികില്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രത്തിന് ലൈക്കടിച്ചിട്ടുള്ളത്.

മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയത്തെ എതിര്‍ക്കുന്നവരും ചിത്രം കണ്ടിട്ടുണ്ടാവുമെന്നും ഇനി ഇവരുടെ ബന്ധത്തിന് സമ്മതം ലഭിച്ചേക്കുമെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. പ്രായ വ്യത്യാസവും മലൈകയുടെ മുന്‍വിവാഹവുമാണ് പലരും തടസ്സമായി ചൂണ്ടിക്കാണിച്ചത്. തന്റെ രണ്ടാനമ്മയായ ശ്രീദേവിയെ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന അര്‍ജുന്‍ എന്തുകൊണ്ടാണ് മലൈകയുടെ മകനെക്കുറിച്ച് ചിന്തിക്കാത്തതെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.


Click it and Unblock the Notifications











