കേട്ടതൊക്കെ ഗോസിപ്പാണ്! താരപുത്രനുമായിട്ടുള്ള നടിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണിട്ടില്ല, വെളിപ്പെടുത്തി മാനേജർ
ബോളിവുഡ് സിനിമയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള താര കുടുംബമാണ് മലൈക അറോറയുടേത്. നടന്‍ സല്‍മാന്‍ ഖാന്റെ കുടുംബത്തിലേക്ക് മരുമകളായി വന്നതുമുതല്‍ നടിയെക്കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകള്‍ ആവാറുണ്ടായിരുന്നു.
എന്നാല്‍ ആദ്യ ഭര്‍ത്താവായ അര്‍ബാസ് ഖാനുമായി ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം യുവനടന്‍ അര്‍ജുന്‍ കപൂറുമായി നടി ഇഷ്ടത്തിലായിരുന്നു. ഇരുവരും ലിവിങ് ടുഗറായി ഒരുമിച്ചാണ് താമസം. മാത്രമല്ല താരങ്ങള്‍ ഉടനെ വിവാഹിതരായേക്കും എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. വിവാഹ വാര്‍ത്തകള്‍ കേള്‍ക്കാനിരുന്ന ആരാധകര്‍ക്കിടയിലേക്കാണ് മലൈകയും അര്‍ജുനും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത വരുന്നത്.

അടുത്തിടെയായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഒന്നും പോസ്റ്റ് ചെയ്യാത്തതും ഒരുമിച്ച് പുറത്തേക്ക് കാണാത്തതുമൊക്കെ വേര്‍പിരിഞ്ഞു എന്ന പ്രചരണത്തിന് ആക്കം കൂട്ടി. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയുടെ മാനേജര്‍.
കഴിഞ്ഞ ദിവസമാണ് വീണ്ടും ഇത്തരത്തില്‍ മലൈകയും അര്‍ജുനും വേര്‍പിരിഞ്ഞു എന്ന അഭ്യൂഹം പരക്കുന്നത്. ഇപ്പോഴിതാ ഇന്ത്യാ ടുഡേ യ്ക്ക് നല്‍കിയ പ്രതികരണത്തില്‍ താരങ്ങളുടെ വേര്‍പിരിയലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് മലൈകയുടെ മാനേജര്‍. 'അങ്ങനൊയൊന്നുമല്ല. എല്ലാം ഗോസിപ്പുകളാണ്' എന്നാണ് മാനേജര്‍ മറുപടി നല്‍കിയിരിക്കുന്നത്
ബോളിവുഡിലെ പ്രമുഖ വിനോദ സൈറ്റുകളാണ് താര ജോഡി പിരിയുന്നു എന്ന സൂചന നല്‍കിയത്. ഇത് വലിയ പ്രധാന്യത്തോടെ മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. അര്‍ജുനും മലൈകയും പരസ്പര ബഹുമാനം സൂക്ഷിക്കുന്ന ബന്ധമാണെന്നും, അതുകൊണ്ട് ചര്‍ച്ചയ്ക്ക് വഴിയുണ്ടാക്കാതെ പിരിഞ്ഞുവെന്നുമായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വൈറലായതോടെ താരങ്ങള്‍ക്കെതിരെ നിരവധി വാര്‍ത്തകളും വന്നു. ഒടുവില്‍ മനോജരുടെ പ്രതികരണം വന്നതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

2018 ലാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ള ബന്ധം ഔദ്യോഗികമാക്കുന്നത്. മലൈകയുടെ 45-ാം ജന്മദിനത്തിലാണ് പ്രണയം സത്യമാണെന്നും അര്‍ജുനുമായി ഇഷ്ടത്തിലാണെന്നും നടി വ്യക്തമാക്കിയത്. അന്ന് മുതല്‍ താരങ്ങളുടെ വിവാഹത്തെ പറ്റി നിരവധി കഥകള്‍ പ്രചരിച്ചെങ്കിലും ഇരുവരും ലിവിംഗ് ടുഗദറായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അടുത്തിടെ മലൈകയുടെ ആദ്യഭര്‍ത്താവ് അര്‍ബ്ബാസ് ഖാന്‍ രണ്ടാമതും വിവാഹിതനായിരുന്നു. ഇതിനോട് അനുബന്ധിച്ച് മലൈകയെ പറ്റിയും വാര്‍ത്ത വന്നു. എന്നാല്‍ ഇടയ്ക്കിടെ വിവാഹ വാര്‍ത്ത വരുന്നത് പോലെ താരങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയും കൃത്യമായ ഇടവേളകളില്‍ വരാറുണ്ട്. നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന ഇരുവരും വീണ്ടും അതിന് ഇരയായിരിക്കുകയാണ്.
നിലവില്‍ താരങ്ങള്‍ അവരുടെ കരിയറുമായി മുന്നോട്ട് പോവുകയാണ്. അര്‍ജുന്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. മലൈകയും അതുപോലെ കരിയറിന് പ്രധാന്യം കൊടുക്കുകയാണിപ്പോള്‍.


Click it and Unblock the Notifications