മലൈകയും അര്‍ജുനും ഒന്നിച്ച് തന്നെ! പരസ്പരം ഫോട്ടോഗ്രാഫര്‍മാരായി താരജോഡികള്‍, ചിത്രം വൈറല്‍

പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ നടിമാരുടെ വിവാഹത്തിന് ശേഷം ബോളിവുഡ് കാത്തിരിക്കുന്നത് മലൈക അറോറയെ കുറിച്ചുള്ള വിശേഷങ്ങള്‍ക്കാണ്. നടന്‍ അര്‍ജുന്‍ കപൂറുമായി മലൈക വിവാഹിതയാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രചരിച്ചിക്കുന്നുണ്ടെങ്കിലും അക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ താരങ്ങള്‍ തയ്യാറല്ല.

എന്നാല്‍ ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ മടിക്കാറില്ലെന്നുള്ളതാണ് രസകരമായ കാര്യം. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെ മലൈക പുറത്ത് വിട്ടൊരു ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു പട്ടികുട്ടിയെ കെട്ടിപിടിച്ച് കിടക്കുന്ന ചിത്രമായിരുന്നത്. ഹാപ്പി സണ്‍ഡേ എന്ന ക്യാപ്ഷനോടെയാണ് നടി ഫോട്ടോ ഷെയര്‍ ചെയ്തത്.

malaika-arjun

ഇതിന് താഴെ കമന്റുമായി അര്‍ജുനും എത്തിയിരുന്നു. ഇതെല്ലാം ഫോട്ടോഗ്രാഫറുടെ കഴിവാണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. അതേ.. ഇതൊരു അസാധാരണമായ കഴിവാണെന്ന് അര്‍ജുന് മറുപടിയായി മലൈകയും പറഞ്ഞു. ഇതിന് പിന്നാലെ അര്‍ജുനും ഒരു ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടു. ഞാന്‍ ചിരിക്കുന്നത് അവള്‍ ഫോട്ടോയില്‍ പകര്‍ത്തിയപ്പോള്‍ എന്നായിരുന്നു ക്യാപ്ഷന്‍.

പിന്നാലെ അര്‍ജുന്റെ ഫോട്ടോയ്ക്ക് കമന്റുമായി മലൈകയും എത്തി. വളരെയധികം കഴിവുള്ള ഫോട്ടോഗ്രാഫര്‍ എന്ന് തന്നെ പറയണെന്നായിരുന്നു അര്‍ജുന്റെ ഫോട്ടോയ്ക്ക് താഴെ മലൈക കുറിച്ചത്. ഇതോടെ ഇരുവരും പരസ്പരം ഫോട്ടോഗ്രാഫര്‍മാരായ കഥ നാട്ടിലാകെ പാട്ടായി. മാത്രമല്ല ഇരുവരും ഒന്നിച്ചാണെന്നുള്ള പാപ്പരാസികളുടെ കണ്ടെത്തല്‍ സത്യമാണെന്ന കാര്യവും ആരാധകര്‍ ചൂണ്ടി കാണിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X