അര്‍ജുന്‍റെ കവിളില്‍ സ്‌നേഹചുംബനം നല്‍കി മലൈക അറോറയുടെ ആഘോഷം! ചിത്രങ്ങള്‍ വൈറല്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ മുതല്‍ എന്നാണ് വിവാഹമെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. ബോണി കപൂറിന്റെ മകനും അഭിനേതാവുമായ അര്‍ജുന്‍ കപൂറിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞ ുമാറുന്ന പതിവാണ് താരത്തിന്റേത്. എന്നാല്‍ മലൈകയാവട്ടെ നേരെ തിരിച്ചാണ്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പാപ്പരാസികളുടെ വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരമെത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. അധികം വൈകാതെ തന്നെ ഇരുവരുടേയും വിവാഹമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്ന. 2016 ലായിരുന്നു മലൈക അറോറ അര്‍ബാസ് ഖാനില്‍ നിന്നും വേര്‍പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ്. ഇവരുടെ പ്രായവ്യത്യാസങ്ങളെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. പ്രായം തങ്ങള്‍ക്കൊരു തടസ്സമല്ലെന്ന് ഇരുവരും തെളിയിച്ചിരുന്നു. ഗോവയിലായിരുന്നു ഇരുവരും ഇത്തവണ പുതുവര്‍ഷം ആഘോഷിക്കാനെത്തിയത്. ഇവരുടെ പ്രണയനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 പുതിയ ചിത്രം

പുതിയ ചിത്രം

അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും പുതുവര്‍ഷം ആഘോഷിച്ചത്. ഗോവയില്‍ വെച്ചുള്ള ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചത് മലൈകയായിരുന്നു. സണ്‍, സ്റ്റാര്‍, ലൈറ്റ്, ഹാപ്പിനെസ്സ് 2020 ഇതായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. അര്‍ജുന്റെ കവിളില്‍ ചുംബിക്കുന്ന മലൈകയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതീവ രഹസ്യമായി കൊണ്ടുനടന്നിരുന്ന പ്രണയം അടുത്തിടെയായിരുന്നു പരസ്യമായി മാറിയത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരങ്ങള്‍ കൂടിയാണ് ഇരുവരും.

ബോണി കപൂറിന് അതൃപ്തി

ബോണി കപൂറിന് അതൃപ്തി

മലൈക-അര്‍ജുന്‍ ബന്ധത്തില്‍ അതൃപ്തി പ്രകടമാക്കി ബോണി കപൂറും സല്‍മാന്‍ ഖാനും രംഗത്തുവന്നിരുന്നുവെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ഈ ബന്ധം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അര്‍ജുന്റെ കുടുംബം. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന പതിവ് തുടരുകയാണ് താരം. സഹോദരിയായ അന്‍ഷുലയുടെ വിവാഹത്തിന് ശേഷമേ തന്റെ വിവാഹമുണ്ടാവൂയെന്ന് വളരെ മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.

വിവാഹമോചനത്തിന് കാരണം

വിവാഹമോചനത്തിന് കാരണം

വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് അര്‍ജുന്‍ കപൂറാണെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സന്തോഷകരമായിരിക്കുക എന്ന കാര്യത്തിന് പ്രാധാന്യം നല്‍കുന്നയാളാണ് താനെന്നായിരുന്നു മലൈക പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യത്തെക്കുറിച്ച് വരെ ചിന്തിച്ചതിന് ശേഷമായിരുന്നു വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. കുറച്ചകൂടി നല്ല വ്യക്തികളായി ജീവിക്കണമെന്നുണ്ടെങ്കില്‍ വഴിപിരിയുന്നതാണ് നല്ലതെന്ന് തങ്ങള്‍ക്ക് തോന്നിയിരുന്നുവെന്നും അങ്ങനെയാണ് പിരിയാന്‍ തീരുമാനിച്ചതെന്നും മലൈക വ്യക്തമാക്കിയിരുന്നു.

വിമര്‍ശനങ്ങളില്‍ പ്രതികരിക്കാതെ

വിമര്‍ശനങ്ങളില്‍ പ്രതികരിക്കാതെ

അര്‍ബാസ് ഖാനുമായി പിരിഞ്ഞതിന് പിന്നാലെയായാണ് മലൈകയും അര്‍ജുന്‍ കപൂറും പ്രണയത്തിലാണെന്ന പ്രചാരണം ശക്തമായത്. പൊതുവേദികളിലും മറ്റ് ചടങ്ങുകളിലുമൊക്കെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് പതിവായതോടെ പ്രണയം പരസ്യമാവുകയായിരുന്നു. മലൈകയുടെ മകനുമായും അര്‍ജുന്‍ സൗഹൃദത്തിലാണ്. ഇവര്‍ക്കൊപ്പം മകനുമുണ്ടാവാറുണ്ട്. അധികം താമസിയാതെ മലൈകയും ഇത് സമ്മതിക്കുകയായിരുന്നു.

എന്നാണ് വിവാഹം?

എന്നാണ് വിവാഹം?

പ്രണയത്തിലാണെന്ന സ്ഥിരീകരണം വന്നപ്പോള്‍ മുതല്‍ പ്രേക്ഷകരുടെ ചോദ്യം ഇതായിരുന്നു. 2020 ല്‍ ഇവരുടെ വിവാഹമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിവാഹത്തെക്കുറിച്ചല്ല ജോലിയെക്കുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്നായിരുന്നു മുന്‍പ് അര്‍ജുന്‍ കപൂര്‍ പറഞ്ഞത്. എല്ലാവരേയും അറിയിച്ചുകൊണ്ടുള്ള വിവാഹമായിരിക്കും തങ്ങളുടേതെന്നായിരുന്നു മലൈക പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X