For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം ഈ വര്‍ഷം തന്നെ; പിറന്നാള്‍ ആഘോഷിക്കാന്‍ അര്‍ജ്ജുനൊപ്പം പാരീസിലേക്ക് പറന്ന് മലൈക അറോറ

  |

  ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോടികളാണ് അര്‍ജ്ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും പ്രണയത്തിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എങ്കിലും ഇതുവരെ വിവാഹിതരായിട്ടില്ല. തന്നേക്കാള്‍ 12 വയസ്സിന് മൂത്ത മലൈകയെ പ്രണയിക്കുന്നതിന് അര്‍ജ്ജുന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന അധിക്ഷേപങ്ങള്‍ ചില്ലറയൊന്നുമല്ല.

  ഇടയ്ക്ക് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ ഈ പ്രണയബന്ധം ഇന്നും തുടരുകയാണ്. ഈ വര്‍ഷം അവസാനം ഇരുവരും തമ്മില്‍ വിവാഹിതരായേക്കാമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്.

  ഇപ്പോഴിതാ പിറന്നാള്‍ ആഘോഷിക്കാന്‍ പാരീസിലേക്ക് പറന്നിരിക്കുകയാണ് അര്‍ജ്ജുന്‍ കപൂറും മലൈകയും. ജൂണ്‍ 26-നാണ് അര്‍ജ്ജുന്‍ കപൂറിന്റെ പിറന്നാള്‍.

  പാരീസിലേക്ക് പുറപ്പെടുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ ഇവരെ പാപ്പരാസികള്‍ വളഞ്ഞ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മുംബൈ എയര്‍പോര്‍ട്ടില്‍ കണ്ടത്. ഒരു മാസത്തിനു ശേഷമായിരിക്കും ഇവര്‍ തിരികെയെത്തുക.

  Also Read: അഞ്ച് ദിവസത്തില്‍ ഒന്ന് വിളിക്കും ഭാര്യയുടെ അടിമ! വിവാഹശേഷം രണ്‍ബീറിനുള്ള മാറ്റത്തെക്കുറിച്ച് അമ്മ

  അര്‍ജ്ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയബന്ധം ഉടന്‍ വിവാഹത്തിലെത്തുമെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. വിവാഹം ഈ വര്‍ഷം ഡിസംബറോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  'ഞങ്ങള്‍ തമ്മില്‍ വളരെ ദൃഢമായ ബന്ധമാണ് നിലനില്‍ക്കുന്നത്. അതെനിക്ക് പവിത്രവും പ്രധാനവുമാണ്. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ പടിവാതില്‍ക്കലാണ് ഇപ്പോള്‍ ഞങ്ങളുടെ പ്രണയം. ഞങ്ങള്‍ തമ്മില്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സമാനചിന്തകളും ആശയങ്ങളുമായി ഞങ്ങള്‍ ഒരേ വിമാനത്തിലാണ്.' മലൈക ഒരിക്കല്‍ അര്‍ജ്ജുനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.

  Also Read: അടിയും വഴക്കും പഴങ്കഥ; റോബിനെ കാണാന്‍ ജാസ്മിനെത്തി; റോബിന്‍ കാല് പിടിച്ചെന്ന് ജാസ്മിന്‍!

  1998-ലാണ് ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 48 കാരിയായ മലൈക 2016-ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു മലൈക മുപ്പത്തിനാലുകാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

  അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാന്‍ പ്രധാനകാരണം നടിക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയും ഏറെ വിമര്‍ശനം ഉണ്ടായിരുന്നു.

  Also Read: ജെറിന്റെ കൈപിടിച്ച് ​മഞ്ജരി പുതിയ ജീവിതത്തിലേക്ക്... താലികെട്ടിന് സാക്ഷിയായി നടൻ സുരേഷ് ​ഗോപിയും!

  അര്‍ബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അര്‍ജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാന്‍ തുടങ്ങി. 2019-ല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇരുവരും പ്രണയം തുറന്ന് പറഞ്ഞു.

  48-കാരിയാണ് മലൈക, 36 വയസ്സാണ് അര്‍ജുന്. ഈ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയില്‍ അര്‍ജുന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

  Recommended Video

  മമ്മൂട്ടി കമൽ ഹസൻ ചിത്രം വരുന്നു, വമ്പൻ പ്രഖ്യാപനം | Kamal Haasan | #Kollywood | FilmiBeat Malayalam

  പിന്നീട് മലൈകയും ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു. പ്രണയത്തിന്റെ അടിസ്ഥാനം പ്രായമല്ലെന്നാണ് മലൈക പറഞ്ഞത്. 'നിങ്ങള്‍ നാല്‍പ്പതുകളില്‍ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക.

  മുപ്പതുകളില്‍ പുതിയ സ്വപ്നങ്ങള്‍ കാണുന്നതും അവയ്ക്ക് പിറകെ പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക. അമ്പതുകളില്‍ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചില്‍ എത്തിയാല്‍ ജീവിതം അവസാനിച്ചു എന്നല്ല. അങ്ങനെ എല്ലാം അവസാനിച്ചത് പോലെ നടിക്കാതിരിക്കൂ' എന്നാണ് താരം കുറിച്ചത്.

  Read more about: malaika arora arjun kapoor
  English summary
  Malaika Arora and Arjun Kapoor went to Paris for birthday celebration; pictures goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X