സ്വകാര്യ രഹസ്യങ്ങൾ മുൻഭർത്താവിന് ചോർത്തി നൽകി!! ഡ്രൈവറെ താക്കീത് ചെയ്ത നടി മലൈക അറോറ
താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ മുൻഭർത്താവിന് ചോർത്തി നൽകി എന്ന പേരിലാണ് ഡ്രൈവറിനെ മലൈക താക്കീത് ചെയ്തത്രേ.
ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ നിറ സാന്നിധ്യമാണ് അർജുൻ കപൂറും മലൈക അറോറയും. കോഫി വിത്ത് കരൺ ഷോയിൽ അർജുൻ അതിഥിയായി എത്തിയപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇവരുടെ പ്രണയം സാധാരണ ഒരു പ്രണയമല്ല. ബോളിവുഡ് സൂപ്പർ താരം സൽമാൻഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാന്റെ ഭാര്യയായിരുന്നു മലൈക അറോറ.

എന്നാൽ ഇപ്പോൾ ബോളിവുഡിൽ വൈറലാകുന്നത് മലൈക തന്റെ ഡ്രൈവറെ താക്കീത് ചെയ്തതിനെ കുറിച്ചാണ്. താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ മുൻഭർത്താവിന് ചോർത്തി നൽകി എന്ന പേരിലാണ് ഡ്രൈവറിനെ മലൈക താക്കീത് ചെയ്തത്രേ. മലൈക -അർജുൻ കപൂർ ബന്ധത്തിൽ കപൂർ കുടുംബത്തിനും സൽമാന്റെ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്. സോനം കപൂർ ഇതിനെ കുറിച്ച് തുറന്നു പറയുകയും ചെയ്തിരുന്നു. വീട്ടുകാരുടെ എതിർപ്പ് മൂലമാണ് ഇരുവരുടേയും വിവാഹം നീണ്ടു പോകുന്നതത്രേ.
സൽമാൻഖാന്റെ സഹോദരി അർപ്പിതഖാനുമായി അർജുൻ കപൂർ പ്രണയത്തിലായിരുന്നു. ആ ബന്ധം വേർ പിരിഞ്ഞതിനു ശേഷമാണ് മലൈകയുമായി താരം അടുപ്പത്തിലാകുന്നത്. മലൈക- അർജുൻ ബന്ധമാണ് അർപ്പിതയുമായുളള താരത്തിന്റെ ബന്ധം വേർപിരിയാൻ കാരണമായതെന്നു തരത്തിലുളള വാർത്തകൾ പ്രചരിക്കുന്നുണ്ട്. കപൂർ- സൽമാൻ ഖാൻ കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധമാണുള്ളത്.


Click it and Unblock the Notifications











