പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍! അടുത്ത താരവിവാഹം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍! കാണൂ
Recommended Video

ബോളിവുഡ് സിനിമയില്‍ മറ്റൊരു താരവിവാഹം കൂടി അടുത്തിടെ അരങ്ങേറുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരപുത്രനായ അര്‍ജുന്‍ കപൂറും മലൈക അറോറയും വിവാഹത്തിനുള്ള തയ്യാറെടുപ്പുകളിലാണെന്നാണ് വിവരം. അടുത്തിടെ തന്റെ പ്രണയത്തെക്കുറിച്ച് അര്‍ജുന്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച് ഇരുവരുേടയും കുടുംബാംഗങ്ങള്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രണയത്തെക്കുറിച്ച് തുറന്നുപറയാനുള്ള സാഹചര്യമല്ലായിരുന്നു ഇതുവരെയെന്നും വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാതിരുന്നതിന് പിന്നിലെ കാരണം അതായിരുന്നുവെന്നും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു.
ഇരുവരും ചേര്‍ന്ന് മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇരുവരും ഒരുമിച്ചെത്തിയാണ് ഫ്‌ളാറ്റ് തിരഞ്ഞെടുത്തതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുടുംബത്തോടൊപ്പം താമസിക്കുകയാണെങ്കിലും തങ്ങളുടെ സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഇരുവരും ചേര്‍ന്ന് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഫ്‌ളാറ്റിന്റെ ഇന്റീരിയവര്‍ വര്‍ക്കുകള്‍ ചെയ്തത് ഇരുവരുടേയും ആശയപ്രകാരമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കരണ്‍ ജോഹറിന്റെ പരിപാടിയിലെത്തിയപ്പോഴായിരുന്നു താനിപ്പോള്‍ സിംഗിളല്ലെന്ന കാര്യത്തെക്കുറിച്ച് അര്‍ജുന്‍ പറഞ്ഞത്.

2019 ല്‍ ഇരുവരും വിവാഹിതരാവുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇരുവരും തുറന്നുപറയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകലോകം. പ്രണയത്തിലാണെന്ന് താരപുത്രന്‍ സ്ഥിരീകരിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.സോഷ്യല്‍ മീഡിയയിലൂടെ താരപുത്രനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്.


Click it and Unblock the Notifications











