എന്താ ഇത്ര ഗൗരവമെന്ന് മലൈക! പ്രിയതമയ്ക്ക് മറുപടിയുമായി താരപുത്രൻ..
ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണ് മലൈക അറോറയും അർജുൻ കപൂറും താരങ്ങളുടെ പ്രണയ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ഇരുവരും ബോളിവുഡ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമായത്. താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
ബോളിവുഡിൽ കൈ നിറയെ ആരാധകരുളള താരമാണ് അർജുൻ കപൂർ. അർജുൻ മലൈക ബന്ധം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിലൂടെ ചില അവസരങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർജുന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

സീരിയസ് ലുക്കിൽ നിൽക്കുന്ന ചിത്രമായി അർജുൻ പോസ്റ്റ് ചെയ്തത്. ഓരോ സമയവും ആസ്വദിക്കുക. നിങ്ങളും ഇത് ആസ്വദിക്കണമെന്ന് വിചാരിക്കുന്നു. എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് ഷോയിൽ അവതാരകനായി അർജുൻ കപൂർ എത്തുന്നുണ്ട്. പരിപാടിയ്ക്കായി തയ്യാറെടുക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കമന്റുമായി മല്ലൈക അറോ രംഗത്തെത്തിയിട്ടുണ്ട്.

എന്താ ഇത്ര സീരിയസ് ലുക്ക് എന്നായിരുന്നു മലൈക അറോറയുടെ ചോദ്യം. പ്രണയിനിയ്ക്ക് കൃത്യമായ ഉത്തരവും അർജുൻ കൊടുത്തിട്ടുണ്ട്. ടൈ കെട്ടുന്നതിൽ ഇത്രയും കഷ്ടപ്പാടുള്ള കാര്യമാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാന്ന് അർജുൻ മറുപടി കുറിച്ചു. താരത്തിന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. താരത്തിന്റെ ലുക്കിനെ പുകഴ്ത്തി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

താരങ്ങളുടെ പ്രണയ വാർത്ത സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. ഇതുസംബന്ധമായ നിരവധി വാർത്തകളായിരുന്നു താരം പ്രചരിച്ചത്. ഈ കഴിഞ്ഞ അർജുൻ കപൂറിന്റെ പിറന്നാൾ ദിനത്തിലായിരുന്നു മലൈക തന്റെ പ്രണയം വെളിപ്പെടുത്തിയത്. അർജുനോടൊപ്പമുള്ള അവധി ആഘോഷ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരം പിറന്നാൾ ആശംസ നേർന്നത്. കൂടാതെ മലൈകയുമായുള്ള പ്രണയത്തെ കുറിച്ച് അർജുൻ കപൂറും തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ഒന്നിച്ചുള്ള അവധി ആഘോഷ ചിത്രങ്ങളും മാറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വിമർശനം ബോളിവുഡിൽ ഏറെ വിമർശനം കേൾക്കേണ്ടി വന്ന പ്രണയമായിരുന്നു ഇവരുടേത്. അർജുനേക്കാലും 10 വയസ്സിന് മുതിർന്നതാണ് മലൈക. ഇത് ആരാധകരുടെ ഇടയിൽ വലിയ വിമർശനം ഉയർത്തിയിരുന്നു. കൂടാതെ നടിയുടെ ആദ്യ വിവാഹവും മറ്റൊരു പ്രശ്നമായി ആരാധകർ ഉയർത്തി കാണിച്ചിരുന്നു. ഇത്തരത്തിൽ ഉയർന്നു വരുന്ന പ്രശ്നങ്ങളൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്നുള്ള നിലപാട്. ഇത് താരങ്ങൾ തുറന്നു പറയുകയും ചെയ്തിരുന്നു.

വിവാഹം എപ്പോൾ
പ്രണയം തുറന്നു പറഞ്ഞുവെങ്കിലും വിവാഹം ഉടനെ ഇല്ലെന്ന് അർജുൻ കപൂർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ജോലി തിരക്കിലാണെന്നും ഉടനെ വിവാഹമില്ലന്നും , വിവാഹമാകുമ്പോൾ അതിനെ കുറിച്ച് പറയുമെന്നും താരം അന്ന് പറഞ്ഞിരുന്നു. വിവാഹം കഴിക്കാൻ തനിയ്ക്ക് ഇപ്പോൾ താൽപര്യമില്ല. അതേസമയം കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എല്ലാവരേയും അത് അറിയിക്കുമെന്നും താരം പറഞ്ഞു. ഒരു കാര്യവും ഒരു പരിധിയിൽ കൂടുതൽ ഒളിച്ചു വയ്ക്കാൻ കഴിയില്ല. ഊഹാപോഹങ്ങൾ അപകടകാരികളല്ല. എന്നാൽ അതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ടിരിക്കാൻ തനിയ്ക്ക് കഴിയില്ലെന്നും അർജുൻ പറഞ്ഞു.


Click it and Unblock the Notifications