കന്യകാത്വം നഷ്ടപ്പെട്ടതെപ്പോള്‍? അര്‍ഹാന്‍ ഖാനോട് മലൈക; അമ്മയുടെ കല്യാണമെന്നാണെന്ന് തിരിച്ച് ചോദ്യം
സല്‍മാന്‍ ഖാന്റെ സഹോദര പുത്രനാണ് അര്‍ഹാന്‍ ഖാന്‍. അടുത്തിടെ അര്‍ഹാന്‍ ഖാന്‍ ഒരു പുതിയ പോഡ്കാസ്റ്റ് ആരംഭിച്ചിരുന്നു. ഡമ്പ് ബിരിയാണി എന്ന് പേരിട്ട പരിപാടിയില്‍ ആദ്യ എപിസോഡില്‍ പിതാവ് അര്‍ബാസ് ഖാനും പിതാവിന്റെ സഹോദരന്‍ സൊഹൈല്‍ ഖാനുമാണ് വന്നത്. എന്നാല്‍ രണ്ടാമത്തെ എപിസോഡില്‍ തന്റെ അമ്മയായ മലൈക്ക അറോറയാണ് എത്തിയിരിക്കുന്നത്.
പരിപാടിയുടെ പുറത്തുവിട്ട ടീസര്‍ ഇതിനോടകം വൈറല്‍ ആയിട്ടുണ്ട്. ടീസറില്‍ എപ്പോഴാണ് നിനക്ക് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടതെന്ന് മലൈക്ക അറോറ ചോദിക്കുന്നുണ്ട്. എന്നാല്‍ ടീസറില്‍ ചില ഭാഗങ്ങള്‍ കൂടി കാണിച്ചതിന് ശേഷം അര്‍ഹാന്‍ തിരിച്ചു ചോദിക്കുന്നത് അമ്മ എന്നാണ് വിവാഹം കഴിക്കുന്നത് എന്നാണ്.

എപ്പോഴാണ് നിന്റെ കന്യാകത്വം നഷ്ടപ്പെട്ടതെന്ന് മലൈക അറോറ ചോദിക്കുമ്പോള്‍, അര്‍ഹാന്‍ ഖാന്‍ ഒരുനിമിഷം മിണ്ടാതെ നില്‍ക്കുന്ന കാണാം. അതേസമയം താന്‍ ഒരു സോഷ്യല്‍ സ്റ്റാറ്റസ് കിട്ടാന്‍ ആഗ്രഹിക്കുന്ന ആളാണോ എന്ന് അമ്മയോട് ചോദിക്കുമ്പോള്‍ അവര്‍ ഉത്തരം പറയുന്നില്ല. എന്നാല്‍ എപ്പോഴാണ് വിവാഹം എന്നാണ് അടുത്തതായി തന്റെ ചോദ്യം എന്ന് അര്‍ഹാന്‍ വീണ്ടും മലൈകയോട് ചോദിക്കുകയായിരുന്നു.
ഈ ചോദ്യം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും പരിപാടി ടെലകാസ്റ്റ് ചെയ്യാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിരവധി പേരാണ് പ്രമോ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എപിസോഡ് വരാന്‍ കാത്തിരിക്കുകയാണെന്നും ആളുകള്‍ പറയുന്നു. മലൈക അറോറയ്ക്കും അര്‍ബാസിനും അര്‍ഹാന്‍ ജനിക്കുന്നത് 2002ലാണ്.
19 വര്‍ഷം വിവാഹിതരായി ജീവിച്ച അര്‍ബാസും മലൈക അറോറയും 2016ലാണ് വേര്‍പിരിഞ്ഞത്. 2017ല്‍ ഔദ്യോഗികമായി തന്നെ വിവാഹ ബന്ധം വേര്‍പെടുത്തിയത്. അര്‍ബാസ് ഖാന്‍ അതിന് ശേഷം ഷൂര ഖാന്‍ എന്ന മേക്ക് അപ് ആര്‍ട്ടിസ്റ്റിനെ വിവാഹം ചെയ്തു. 2023 ലായിരുന്നു അര്‍ബാസ് ഖാന്റെയും ഷൂര ഖാന്റെയും വിവാഹം.
മുംബൈയില്‍ വെച്ച് ഷൂരയുടെ സഹോദരി അര്‍പിതയുടെ വീട്ടില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ മലൈക അറോറ ഇപ്പോള്‍ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറുമായി ഡേറ്റിംഗിലാണ്. അതേ സമയം വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിംഗ് അവസാനിപ്പിക്കുയാണെന്നും അഭ്യൂഹങ്ങളുണ്ട്. അര്‍ഹാന്‍ ഖാന്റെ ഷോ ഇപ്പോള്‍ തന്നെ ആളുകള്‍ വലിയ രീതിയില്‍ സംസാരിക്കുന്നുണ്ട്.

മോഡലും നടിയുമായ മലൈക അറോറ ദില്‍സേ എന്ന സിനിമയില്‍ ചൈയ്യ ചൈയ്യ, പ്യാര്‍ കേ ഗീത് എന്ന സിനിമയിലെ ദോല്‍ന എന്ന ഗാനം, ഇന്ത്യന്‍ എന്ന സിനിമയിലെ യേ പ്യാര്‍, ഓം ശാന്തി ഓമിലെ ദീവാംഗി തുടങ്ങി നിരവധി സിനിമകളില്‍ സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തിയിട്ടുണ്ട്. ടെലിവിഷനിലും നിരവധി പരിപാടികളുമായി മലൈക സജീവമാണ്.
അതേ സമയം അര്‍ഹാന്റെ ഷോയുടെ പ്രമോഷന് തന്റെ അമ്മയുടെ ബെസ്റ്റ് ഫ്രണ്ടായ കരീന കപൂര്‍ ആയിരുന്നു എത്തിയത്. സാധാരണ താരങ്ങളുടെ മക്കളെല്ലാം തന്നെ അവരെ പോലെ സിനിമകളിലേക്ക് ചുവടുവെക്കുമ്പോള്‍ അര്‍ഹാന്‍ ഖാന്‍ പതിവ് രീതികളില്‍ നിന്ന് മാറി തന്റേതായ പാത കണ്ടെത്തുകയാണ്. സിനിമയിലേക്ക് വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ വിശാദംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications