നാണമില്ലാത്ത സ്ത്രീ, മകനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ?, മലൈക അറോറക്കെതിരെ രൂക്ഷ വിമര്‍ശനം
അര്‍ഹാന്‍ ഖാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയില്‍ ഇത്തവണ അതിഥിയായി എത്തുന്നത് തന്റെ അമ്മയായ മലൈക അറോറ തന്നെയാണ് അതിന്റെ പ്രമോ വീഡിയോ അര്‍ഹാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വൈറലായത് പെട്ടെന്നാണ്. പ്രമോ വീഡിയോയില്‍ അമ്മയായ മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടതെന്നാണ്.
ഇത് കേള്‍ക്കുമ്പോള്‍ ഒന്നും സംസാരിക്കാനില്ലാതെ അര്‍ഹാന്‍ 'വാവ്' എന്ന് പറഞ്ഞ് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പ്രമോ വീഡിയോയില്‍ അവസാനം അര്‍ഹാന്‍ മലൈകയോട് ചോദിക്കുന്നത് അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നത് എന്നാണ്. വളരെ തമാശയിലൂടെ കാര്യങ്ങള്‍ ചോദിക്കുന്ന വീഡിയോ ആണ് അര്‍ഹാന്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ വീഡിയോയിലെ പരാമര്‍ശങ്ങളെ അത്ര തമാശയിലല്ല പ്രേക്ഷകരും സോഷ്യല്‍ മീഡിയയും എടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്ക് താഴെ മലൈകയ്‌ക്കെതിരെ വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ''മകനോട് അവന്റെ രക്ഷിതാവ് ചോദിക്കുന്നതില്‍ വെച്ച് ഏറ്റവും മോശം ചോദ്യമായിരിക്കും എപ്പോഴാണ് കന്യകാത്വം നഷ്ടപ്പെട്ടതെന്ന ചോദ്യം,'' എന്നാണ് ഒരാളുടെ കമന്റ്.
'എന്ത് നാണമില്ലാത്ത ഷോയാണിത്. ഇന്ത്യന്‍ സംസ്‌കാരത്തിന് ഒരു ബഹുമാനവും മഹത്വവും ഒക്കെ നല്‍കിക്കൂടെ?,' എന്നാണ് ഒരു അക്കൗണ്ടില്‍ നിന്ന് വന്ന കമന്റ്. ഇത്തരത്തിലുള്ള രക്ഷാകര്‍തൃത്വവും പാശ്ചാത്ത്യമാവാനുള്ള ശ്രമങ്ങളുമൊക്കെ മുംബൈയില്‍ മാത്രമേ നടക്കുകയുള്ളു. ഹിന്ദി സിനിമകളില്‍ അത് കൃത്യമായി കാണുന്നുമുണ്ട്. ബോളിവുഡ് ഇന്ന് അതിന്റെ യഥാര്‍ത്ഥ സംസ്‌കാരത്തില്‍ നിന്ന് ഒത്തിരി അകലെയാണ്. സൗത്തില്‍ ഇതുപോലെ അനാവശ്യ കാര്യങ്ങള്‍ ഒന്നും കാണാന്‍ സാധിക്കില്ലെന്നാണ് മറ്റൊരാള്‍ പറയുന്നത്.
'മലൈക അറോറയെ അണ്‍ഫ്രണ്ട് ചെയ്യുന്നു', 'എന്തൊരു അമ്മയാണവര്‍', 'അര്‍ബാസിന്റെ ഭാഗത്ത് ഒരു തെറ്റുമിലലെന്ന് ഇന്ന് എനിക്ക് പറയാന്‍ കഴിയും. ഇത് തന്നെയാണ് ഡിവോഴ്‌സിനുള്ള കാരണം. നാണമില്ലാത്ത സ്ത്രീ,' എന്നും കമന്റുകള്‍ വന്നിരിക്കുന്നു. ഷോയിലെ പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ബോളിവുഡ് സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെയും മലൈക അറോറയുടെയും മകനാണ് അര്‍ഹാന്‍ ഖാന്‍. 2017ല്‍ ഔദ്യോഗികമായി അര്‍ബാസും മലൈകയും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. അര്‍ബാസ് മേക്ക് അപ് ആര്‍ടിസ്റ്റ് ഷൂര ഖാനെ വിവാഹം കഴിച്ചു. 50 കാരിയായ മലൈക ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായി ഡേറ്റിംഗിലുമാണ്.
ഡമ്പ് ബിരിയാണിയുടെ രണ്ടാമത്തെ എപിസോഡിലാണ് മലൈക അറോറയെത്തുന്നത്. എന്നാല്‍ ആദ്യത്തെ എപിസോഡില്‍ അര്‍ബാസ് ഖാനും സൊഹൈല്‍ ഖാനുമായിരുന്നു എത്തിയിരുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരങ്ങളായ ഇരുവരും സിനിമയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതും. ഇരുവരും വന്ന ഷോയില്‍ സല്‍മാന്‍ ഖാനുമായി തങ്ങള്‍ക്കുള്ള ബന്ധത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്.

'തങ്ങള്‍ വളരെ അടുപ്പമുള്ളവരായിരുന്നു. ചെറുപ്പത്തില്‍ എപ്പോഴും ഒരുമിച്ചായിരുന്നു. സല്‍മാന്‍ വിവാഹം കഴിച്ചില്ല, എന്നാല്‍ ഞാനും സൊഹൈലും വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ പല വഴിക്കായി. ഞാന്‍ വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചനം നേടുകയും അത് കഴിഞ്ഞ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു,' എന്നാണ് അര്‍ബാസ് പറയുന്നത്.
എപ്പോഴും ഒരുമിച്ച് ഇല്ലെങ്കിലും എന്ത് പ്രശ്‌നം വന്നാലും തങ്ങള്‍ ഒരുമിച്ചാണെന്നും അര്‍ബാസ് ഷോയില്‍ പറഞ്ഞിരുന്നു. സല്‍മാനും താനും അങ്ങനെ സംസാരിക്കുന്നവരൊന്നുമല്ല. എന്നാല്‍ ഒപ്പമുണ്ടാവുന്ന ആളാണ് എന്നും അത് സൊഹൈല്‍ ആണെങ്കിലും അങ്ങനെയാണെന്നും അര്‍ബാസ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











