മുൻ ഭർത്താവിന്റെ പേര് പറഞ്ഞ് കച്ചവടക്കാരി! രൂക്ഷ നോട്ടവുമായി നടി, വീഡിയോ വൈറലാകുന്നു
താരങ്ങളുട പ്രണയവും വിവാഹവും പോലെ തന്നെ ബ്രേക്കപ്പും വിവാഹമോചനവുമൊക്കെ വൻ ചർച്ച വിഷയമാകാറുണ്ട്. താരങ്ങളുടെ വിവാഹം കഴിഞ്ഞാൽ പിന്നെ ഇവരുടെ ഫാമിലി ലൈഫിലാണ് പാപ്പരാസികളുടെ കണ്ണ്. അടുത്തിടെ ബോളിവുഡ്-ഗോസിപ്പ് കോളിൽ ചർച്ച വിഷയമായിരുന്നു നടി മലൈക അറോറ - അർബ്ബാസ് ഖാൻ വിവാഹ മോചനം 14 വർഷത്തെ നീണ്ട ദാമ്പത്യ ബന്ധത്തിനു ശേഷമാണ് ഇരുവരും വിവാഹ മോചിതരാകുന്നത്.
വിവാഹ മോചനത്തിനോടൊപ്പം തന്നെ നടിയും നടൻ അർജുൻ കപൂറും തമ്മിലുള്ള പ്രണയ ബന്ധം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. വിവാഹമോചനം ഔദ്യോഗികതമായി പ്രഖ്യാപിച്ചതിനു ശേഷം അർജുൻ കപൂറുമായുളള പ്രണയത്തെ കുറിച്ച് തുറന്നു പറയുകയും ചെയ്തു. വേർപിരിയലും പ്രണയവും ബോളിവുഡിലും സോഷ്യൽ മീഡിയയിലും പാട്ടാണെങ്കിലും ഇനിയും ഇതൊന്നും അറിയാത്ത ഒരു വിഭാഗം ജനങ്ങളുണ്ട്. ഇപ്പോഴും അർബ്ബാസ് ഖാന്റെ സഹധർമ്മിണിയാണ് താരമെന്നാണ് ഇവരുടെ വിശ്വാസം. ഇപ്പോഴിത അത്തരത്തിലുള്ള സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മലൈക ആറോറയും പൂമാല വിൽക്കുന്ന സത്രീയും തമ്മിലുള്ള വീഡിയോയാണ്. ജിമ്മിലേയ്ക്ക് പോകാൻ തുടങ്ങവേയാണ് താരത്തിന്റെ മുന്നിലേയ്ക്ക് പൂമാലയുമായി കച്ചവടക്കാരി എത്തിയത്. പൂമാല നീണ്ടിയപ്പോൾ വേണ്ടാന്ന് പറഞ്ഞു തോളിൽ തട്ടി വണ്ടിയിലേയ്ക്ക് കയറുകയായിരുന്നു താരം. എന്നാൽ താരത്തെ വെറുതെ വിടാൻ കച്ചവടക്കാരി തയ്യാറായിരുന്നില്ല.

കാറിൽ കയറിയതിനു ശേഷവും പൂമാലയുമായി താരത്തെ പിന്തുടർന്ന് ഇവർ എത്തുകയായിരുന്നു. അർബ്ബാസ് ജി തരുന്നത് വാങ്ങൂ.. എന്ന് പറഞ്ഞ് പൂമാല വീണ്ടും താരത്തിനു നേരെ നീട്ടുകയായിരുന്നു. എന്നാൽ ആദ്യ ഭർത്താവിന്റെ പേര് വീണ്ടും കേട്ടതോടെ മലൈകയുടെ ഭാവം മാറുകയായിരുന്നു. രൂക്ഷമായി ഇവരെ നോക്കി. അപ്പോഴേയ്ക്കും സുരക്ഷ ജീവനക്കാർ എത്തി കച്ചവടക്കാരിയെ പിടിച്ചു മാറ്റുകയും ചെയ്തു എന്നിട്ടും കാർ ചില്ലിനു മുകളിലൂടെ പൂമാ വാങ്ങിപ്പിക്കാനുള്ള ശ്രമം ഇവർ തുടരുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കാറിൽ കയറിയതിനു ശേഷവും പൂമാലയുമായി താരത്തെ പിന്തുടർന്ന് ഇവർ എത്തുകയായിരുന്നു. അർബ്ബാസ് ജി തരുന്നത് വാങ്ങൂ.. എന്ന് പറഞ്ഞ് പൂമാല വീണ്ടും താരത്തിനു നേരെ നീട്ടുകയായിരുന്നു. എന്നാൽ ആദ്യ ഭർത്താവിന്റെ പേര് വീണ്ടും കേട്ടതോടെ മലൈകയുടെ ഭാവം മാറുകയായിരുന്നു. രൂക്ഷമായി ഇവരെ നോക്കി. അപ്പോഴേയ്ക്കും സുരക്ഷ ജീവനക്കാർ എത്തി കച്ചവടക്കാരിയെ പിടിച്ചു മാറ്റുകയും ചെയ്തു എന്നിട്ടും കാർ ചില്ലിനു മുകളിലൂടെ പൂമാ വാങ്ങിപ്പിക്കാനുള്ള ശ്രമം ഇവർ തുടരുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

19 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് മലൈക അറോറയും അർബ്ബാസ് ഖാനും വിവാഹ മോചിതരാകുന്നത്. ഇവർക്ക് 14 വയസ്സായ ഒരു മകനുണ്ട്. വിവാഹ മോചനത്തിനു ശേഷം അമ്മയ്ക്കൊപ്പമാണ് കുട്ടി. അർജുൻ കപൂർ മലൈക അറോറ ബന്ധമാണ് അർബ്ബാസ് ഖാനുമായുള്ള ബന്ധം പിരിയാനുള്ള കാരണമെന്നുളള വാർത്തകൾ പ്രചരിക്കുന്നുണ്ട്. വിവാഹ മോചനത്തിനു ശേഷമാണ് അർജുൻ കപൂറുമായുള്ള പ്രണയ ബന്ധം വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്

പ്രണയം വെളിപ്പെടുത്തുന്നതിനും മുൻപ് തന്നെ മലൈക അറോറ അർജുൻ കപൂർ യാത്രകൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള അവധി ആഘോഷ ചിത്രങ്ങളും വീഡിയോയും സോഷ്.യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

അർജുൻ കപൂറിന്റെ പിറന്നാൾ ദിനത്തിലായിരുന്നു പ്രണയത്തെ കുറിച്ച് താരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. അർജുന് സ്നേഹ ചുംബനം നൽകുന്ന ചിത്രത്തിനോടൊപ്പമാണ് പിറന്നാൾ ആശംസ നേർന്നത്. തങ്ങൾ പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുകയാണെന്നും മലൈക തുറന്നു പറഞ്ഞു. പ്രണയം വെളിപ്പെടുത്തിയതിനു പിന്നാലെ അർജുൻ കപൂറും രംഗത്തെത്തിയിരുന്നു, തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകില്ലെന്നും താരം പറഞ്ഞു.


Click it and Unblock the Notifications











