'ചവറുകൾ വായിച്ച് സമയം കളയരുത്... ഇനി ഇത് ആവർത്തിക്കരുത്'; മലൈക മാതാപിതാക്കൾക്ക് നൽകിയ താക്കീത്!

സെലിബ്രിറ്റികളുടെ ജീവിതം സോഷ്യൽ മീഡിയ കീഴടക്കി വെച്ചിരിക്കുന്ന ഇക്കാലത്ത് വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓൺലൈൻ ട്രോളിംഗ് അവർക്ക് സാധാരണമായിരിക്കുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രോൾ ചെയ്യുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് ബോളിവുഡ് നടി മലൈക അറോറ. അർജുൻ കപൂറുമായുള്ള ബന്ധവും ​ഗ്ലാമറസ് വസ്ത്രധാരണവുമെല്ലാം ട്രോളന്മാർ ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്യും.

Malaika Arora, Malaika Arora news, Malaika Arora gossips, Malaika Arora Arjun Kapoor, Arjun Kapoor news, മലൈക അറോറ, മലൈക അറോറ അർജുൻ കപൂർ, മലൈക അറോറ വാർത്തകൾ, മലൈക അറോറ പ്രണയം

സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനായിരുന്നു ബോളിവുഡ് സുന്ദരി മലൈകയുടെ ആദ്യ ഭർത്താവ്. നടനുമായുള്ള 17 വർഷത്തെ വിവാഹ ബന്ധത്തിന് ശേഷം അർബാസ് ഖാനും മലൈകയും 2016ൽ വേർപിരിയൽ പ്രഖ്യാപിക്കുകയും 2017ൽ വിവാഹമോചനം നേടുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം നടൻ അർജുൻ കപൂറിന്റെ കൈകളിൽ മലൈക വീണ്ടും പ്രണയം കണ്ടെത്തി. ഇരുവരും ബോളിവുഡിലെ പ്രണയജോഡികളാണിപ്പോൾ. അർജുനുമായുള്ള പ്രായവ്യത്യാസത്തിന്റെ പേരിൽ മലൈകയെ എപ്പോഴും സോഷ്യൽമീഡിയ കളിയാക്കാറുണ്ട്.

ട്രോളന്മാർ തനിക്ക് ഇപ്പോൾ വിഷയമല്ലെന്നും അവരെ നേരിടാൻ‌ പഠിച്ചുവെന്നും അടുത്തിടെ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ മലൈക പറഞ്ഞു. എന്നാൽ ട്രോളുകൾ തന്റെ മാതാപിതാക്കളെ വിഷമിപ്പിക്കുന്നതിനെ കുറിച്ചും മലൈക മനസ് തുറന്നു. ട്രോളുകൾ വായിച്ച് സങ്കടപ്പെട്ട് തന്റെ മാതാപിതാക്കൾ പലപ്പോഴും പരാതിയുമായി വരാറുണ്ടെന്നും മലൈക പറയുന്നു. 'എന്നെ കാണുമ്പോഴെല്ലാം അവർ പറയും നിന്നെ കുറിച്ച് അങ്ങനൊരു വാർത്ത വന്നു... ഇങ്ങനൊരു വാർത്ത വന്നു എന്നൊക്കെ... അവരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് ഇത്തരം വാർത്തകൾ. അവസാനം സഹികെട്ട് ഞാൻ അവരോട് പറഞ്ഞു. ഇനി ഇത്തരത്തിലുള്ള ചവറുകൾ വായിച്ച് സമയവും ഊർജവും കളയരുതെന്ന്. അതിന് ശേഷം അവർ അതേ കുറിച്ച് സംസാരിക്കുകയോ ആകുലപ്പെടുകയോ ചെയ്തിട്ടില്ല' മലൈക പറയുന്നു.

ഇക്കഴിഞ്ഞ ജനുവരിയിൽ മലൈക അറോറയുടെയും അർജുൻ കപൂറിന്റെയും പ്രണയം തകർന്നതായി വാർത്തകൾ വന്നിരുന്നു. നിരവധി റിപ്പോർട്ടുകൾക്ക് ശേഷം അർജുൻ തന്റെ ഐജി ഹാൻഡിൽ വഴി സത്യാവസ്ഥ വെളിപ്പെടുത്തി. മലൈകയ്ക്ക് ഒപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്താണ് അർജുൻ മറുപടി കൊടുത്തത്. കിംവദന്തികൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവർക്കും നന്മകൾ ആശംസിക്കൂവെന്നും ഫോട്ടോ പങ്കുവച്ച് അർജുൻ കുറിച്ചു. 48കാരിയാണ് മലൈക. 36 വയസാണ് അർജുന്. നാല് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ ചൊല്ലി പല തരത്തിലുള്ള വിമർശനങ്ങളാണ് താരങ്ങൾ നേരിട്ടത്.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X