For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനും എന്റെ മുൻ ഭർത്താവും എല്ലാ മറന്ന് മുന്നോട്ട് നീങ്ങി; കണ്ണീരോടെ മലൈക അറോറ

  |

  ബോളിവുഡിലെ ഫിറ്റ്നസ് ഐക്കൺ ആയാണ് മലൈക അറോറ അറിയപ്പെടുന്നത്. മോഡൽ, റിയാലിറ്റി ഷോ ജഡ്ജ്, ഇൻഫ്ലുവൻസർ, തുടങ്ങി പല മേഖലകളിൽ മലൈക ഒരുപോലെ തിളങ്ങി. തന്റേതായി രീതിയിൽ ബോളിവുഡിൽ കരിയർ വളർത്തിയെടുത്ത താരവുമാണ് മലൈക. കരിയറിലുടനീളം വിവാദങ്ങളും ​ഗോസിപ്പുകളും മലൈകയെ പിന്തുടർന്നിരുന്നു. വിവാഹം, വിവാഹ മോചനം, വസ്ത്രങ്ങളുടെ പേരിലുള്ള സൈബറാക്രമണം, കാമുകനേക്കാൾ പ്രായക്കൂടുതൽ തുടങ്ങി പല വിധ വിഷയങ്ങൾ മലൈകയെ എപ്പോഴും വാർത്തകളിൽ നിറഞ്ഞു.

  Also Read: ഋതുമതി ആയപ്പോ സ്വര്‍ണ്ണക്കമ്മല്‍ തന്നു, ഞങ്ങളുടെ ഗിഫ്റ്റ് ബോക്‌സാണ് അമ്മാവന്‍; അഭയ അന്ന് പറഞ്ഞത്!

  ഇപ്പോഴിതാ മലൈക കണ്ണീരോടെ സംസാരിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലെ മൂവ് ഇൻ വിത്ത് മലൈക എന്ന ഷോയുടെ പ്രൊമോ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മലൈകയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഷോ.

  താൻ ജീവിതത്തിലെടുത്ത തീരുമാനങ്ങളെ പറ്റി സംസാരിക്കവെ മലൈക കരഞ്ഞു. ഞാൻ ജീവിതത്തിലെടുത്ത എല്ലാ തീരുമാനങ്ങളും ആവശ്യമായിരുന്നു. ഞാൻ സന്തോഷവതിയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് മലൈക കരയുന്നത്. ഒപ്പമുള്ള ഫറാ ഖാൻ മലൈകയെ ആശ്വസിപ്പിക്കുന്നതും കാണാം.

  Also Read: ഭക്ഷണം വിളമ്പാതെ മാറ്റി നിര്‍ത്തി; സിനിമാ ലൊക്കേഷനില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് കൊച്ചു പ്രേമന്‍ പറഞ്ഞത്

  അടുത്ത സീനിൽ മലൈക ഒരു വേദിയിൽ സംസാരിക്കുന്നതാണ് കാണുന്നത്. ഞാനും എന്റെ എക്സും മുന്നോട്ട് നീങ്ങി. എപ്പോഴാണ് നിങ്ങൾ മൂവ് ഓൺ ചെയ്യുക എന്നാണ് മലൈക വേദിയിൽ വെച്ച് ചോദിക്കുന്നത്. നിർമാതാവും നടനുമായ അർബാസ് ഖാൻ ആണ് മലൈകയുടെ മുൻ ഭർത്താവ്. 1998 ലാണ് മലൈകയുമായി ഇദ്ദേഹം വിവാഹിതനാവുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മലൈകയും അർബാസും വേർപിരിഞ്ഞു.

  2017 ൽ അർബാസ് ഖാനുമായി വിവാഹം ബന്ധം വേർപെടുത്തിയതിന് ശേഷം നടൻ അർജുൻ കപൂറുമായി മലൈക പ്രണയത്തിലായി. അർബാസിനും മലൈകയ്ക്കും അർഹാൻ എന്ന കൗമാരക്കാരനായ മകനുമുണ്ട്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ.

  സോഷ്യൽ മീഡിയയിൽ നിരന്തരം അർജുൻ കപൂറും മലൈക അറോറയും ട്രോളുകൾക്ക് ഇരയാവാറുണ്ട്. ഇവർ തമ്മിലുള്ള പ്രായ വ്യത്യാസമാണ് ഇതിന് കാരണമാവാറ്. 49 കാരിയാണ് മലൈക അറോറ. അർജുൻ കപൂറിന്റെ പ്രായമാവട്ടെ 37 ഉം. ഈ പ്രായവ്യത്യാസം മൂലം മലൈക പലപ്പോഴും സൈബറാക്രമണത്തിനും ഇരയാവാറുണ്ട്.

  എന്നാൽ ട്രോളുകളെയൊന്നും മലൈകയോ അർജുനോ കാര്യമാക്കാറില്ല. തങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാണെന്നും സോഷ്യൽ മീഡിയ കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നും അർജുൻ കപൂർ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

  പ്രായത്തെക്കുറിച്ചുള്ള പരിഹാസം കനത്തപ്പോൾ നേരത്തെ മലൈകയും രംഗത്ത് വന്നിരുന്നു. കാലത്തിനനുസരിച്ച് പുരോഗമിക്കാൻ വിസമ്മതിക്കുന്ന സമൂഹത്തിലാണ് നിർഭാഗ്യവശാൽ നമ്മൾ ജീവിക്കുന്നത്. പ്രായമായ പുരുഷൻ ചെറുപ്പക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചാൽ അത് എല്ലായിടത്തും വാഴ്ത്തപ്പെടും.

  അതേസ്ഥാനത്ത് സ്ത്രീക്കാണ് പ്രായക്കൂടുതൽ എങ്കിൽ അവളെ എന്തിനും തുനിഞ്ഞ സ്ത്രീയെന്നും കിളവിയെന്നും വിളിച്ച് അധിക്ഷേപിക്കുന്ന സാഹചര്യമാണെന്നും മലൈക നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അടുത്തിടെ മലൈക ​ഗർഭിണി ആണെന്ന വാർത്ത പ്രചരിച്ചിരുന്നു. ഈ വ്യാജ വാർത്തയ്ക്കെതിരെ അർജുൻ കപൂർ ശക്തമായി രം​ഗത്തെത്തുകയും ചെയ്തു.

  Read more about: malaika arora
  English summary
  Malaika Arora In Tears While Talking About Her Personal Life; Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X