മദ്യപിച്ച് സ്വബോധം പോയ മലൈക അറോറ; സഹായിക്കാൻ പോയ സോനം നാണംകെട്ടു; അന്ന് നടന്നത് ?

ബോളിവുഡിലെ ഫാഷൻ ഐക്കണായി അറിയപ്പെടുന്ന താരമാണ് സോനം കപൂർ. കപൂർ കുടുംബത്തിലെ അം​ഗമായ സോനത്തിന് വളരെ പെട്ടെന്ന് സിനിമാ ലോകത്ത് സ്ഥാനമുറപ്പിക്കാനായി. സഞ്ജയ് ലീല ബൻസാലിയുടെ സാവരിയ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സോനത്തെ തേടി വീണ്ടും അവസരങ്ങളെത്തി. രാഞ്ജന, നീരജ,സഞ്ജു തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം സോനം അവതരിപ്പിച്ചു. 2018 ൽ വിവാഹിതയായ ശേഷമാണ് നടി അഭിനയ രം​ഗത്തെ തിരക്കുകൾ കുറച്ചത്.

ലണ്ടനിലേക്ക് താമസം മാറിയ ന‌ടി ഇതിനിടെ ​ഗർഭിണിയുമായി. കഴിഞ്ഞ വർഷമാണ് സോനത്തിനും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും വായു കപൂർ അഹൂജ എന്ന മകൻ ജനിച്ചത്. ഒരു കാലത്ത് വിവാ​ദ പരാമർശങ്ങളാൽ തുടരെ വാർത്തകളിൽ നിറഞ്ഞ താരമാണ് സോനം. ദീപിക പദുകോൺ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ തുറന്നടിച്ച സോനം പിന്നീട് ഇത്തരം വിവാദങ്ങളിൽ നിന്നും മാറി നിന്നു.

alaika Arora, Sonam Kapoor

പിണക്കങ്ങൾ മാറ്റി വെച്ച് സഹപ്രവർത്തകരുമായി സൗഹൃദത്തിലുമായി. സോനത്തെക്കുറിച്ച് മുമ്പൊരിക്കൽ ബോളിവുഡ് മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. നടി മലൈക അറോറയും സോനവും പങ്കെ‌ടുത്ത പാർട്ടിക്കി‌ടെ ന‌ടന്ന സംഭവമാണിതെന്ന് പറയപ്പെ‌ടുന്നു. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര നടത്തിയ ബർത്ത് ഡേ പാർട്ടിയിൽ രണ്ട് താരങ്ങളും പങ്കെടുത്തിരുന്നു.

പതിവിലധികം മദ്യപിച്ച മലൈക സ്വബോധമില്ലാതെ പെരുമാറാൻ തുടങ്ങി. ഇത് ശ്രദ്ധയിൽ പെട്ട സോനം മലൈകയെ പിടിച്ച് നിർത്താൻ ശ്രമിച്ചു. എന്നാൽ സോനത്തെ മലൈക തള്ളി മാറ്റുകയാണുണ്ടായത്. ആളുകളുടെ മുന്നിൽ വെച്ച് നടന്ന ഈ സംഭവം സോനത്തിന് ചമ്മലായി. സാഹചര്യം വഷളാകുന്നതിന് മുമ്പ് ഫിലിം മേക്കർ കരൺ ജോഹർ രം​ഗത്ത് വന്നു. മലൈകയെ മറ്റാെരിടത്തേക്ക് കൊണ്ട് പോകുകയും ചെയ്തു. ഈ സംഭവം നടന്നതാണോ എന്നതിൽ പൂർണമായും വ്യക്തതയില്ല. എന്നാൽ വാർത്ത പരന്നപ്പോൾ ഇക്കാര്യം ഇരുകൂട്ടരും നിഷേധിച്ചിട്ടുമില്ല.

alaika Arora, Sonam Kapoor

പൊതുവെ ​ഗോസിപ്പുകളോട് സോനം കപൂറോ മലൈകയോ പ്രതികരിക്കാറില്ല. മലൈകയുടെ കാമുകൻ അർജുൻ കപൂറിന്റെ കസിനാണ് സോനം കപൂർ. എന്നാൽ സോനത്തെ സൗഹൃദവലയങ്ങളിൽ പലപ്പോഴും മലൈകയെ കണ്ടിട്ടില്ല. അടുത്തിടെ മലൈകയും അർജുനും പിരിഞ്ഞെന്ന അഭ്യൂഹം വന്നെങ്കിലും ഇതേക്കുറിച്ചും താരങ്ങൾ പ്രതികരിച്ചില്ല. ബോളിവുഡിൽ എപ്പോഴും ചർച്ചയാകുന്ന പ്രണയിതാക്കളാണ് മലൈകയും അർജുനും.

യുവതാരമായ അർജുൻ കപൂർ മലൈകയുമായുള്ള പ്രണയത്തെ പറ്റി നേരത്തെ പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന വ്യക്തിയാണ് മലൈകയെന്നാണ് മുമ്പൊരിക്കൽ നടൻ പറഞ്ഞത്.

ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. 49 കാരിയാണ് മലൈക അറോറ. അർജുൻ കപൂറിന്റെ പ്രായമാവട്ടെ 37 ഉം. വിവാഹമോചിതയായ മലൈകയ്ക്ക് ആദ്യ ബന്ധത്തിൽ കൗമാരക്കാരനായ ഒരു മകനുമുണ്ട്. എന്നാൽ ഇതൊന്നും താരങ്ങളുടെ പ്രണയത്തെ ബാധിച്ചില്ല. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

More from Filmibeat

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X