'വിവാഹമോചനത്തിന് പിന്നാലെ ലഭിച്ചത് കോടികൾ'; പക്ഷെ പിന്നീട് മലൈക അറോറയ്ക്ക് നേരിടേണ്ടി വന്നത്
മലൈക അറോറയുടെ സ്വകാര്യ ജീവിതം ബൂോളിവുഡിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ജീവിതം ആഘോഷിക്കുന്ന താരമാണ് മലൈക. ഫാഷൻ, ഫിറ്റ്നെസ് ഐക്കൺ കൂടിയായ മലൈക അടുത്തിടെയാണ് കാമുകൻ അർജുൻ കപൂറുമായി പിരിഞ്ഞത്. വർഷങ്ങളോളം പ്രണയിച്ചവരാണ് ഇരുവരും. പ്രായ വ്യത്യാസം കാരണം പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോളുകളും ഇവർക്കെതിരെ വന്നിട്ടുണ്ട്. മലൈകയ്ക്ക് അർജുനേക്കാൾ 12 വയസ് കൂടുതലാണ്. വിവാഹമോചിതയായ താരത്തിന് ഒരു മകനുമുണ്ട്.
നിർമാതാവും നടനുമായ അർബാസ് ഖാനാണ് മലൈകയുടെ മുൻ ഭർത്താവ്. അർഹാൻ എന്നാണ് ഇവർക്ക് പിറന്ന മകന്റെ പേര്. 1998 ലാണ് മലൈകയും അർബാസ് ഖാനും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇവർ പിരിഞ്ഞു. പിരിഞ്ഞ സമയത്ത് കോടികൾ മലൈകയ്ക്ക് അർബാസ് ജീവനാംശമായി നൽകിയെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. റിപ്പോർട്ടുകൾ പ്രകാരം 15 കോടിയോളം രൂപ മലൈകയ്ക്ക് ജീവനാംശമായി ലഭിച്ചിട്ടുണ്ട്. മകന്റെ കാര്യത്തിൽ ജോയിന്റ് കസ്റ്റഡിക്കും ധാരണയായി. അതേസമയം പിന്നീടിങ്ങോട്ട് ജീവനാംശത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തലുകൾ മലൈകയ്ക്ക് നേരിടേണ്ടി വന്നു. ഇതേക്കുറിച്ച് ഒരിക്കൽ മലൈക അറോറ സംസാരിച്ചിട്ടുണ്ട്.
ഞാൻ ധരിച്ച വസ്ത്രത്തെക്കുറിച്ച് ആരോ പരിഹാസ്യമായ ലേഖനം എഴുതി. അവൾക്കത് വാങ്ങാം, കാരണം അത്രയും വലിയ തുക ജീവനാംശമായി ലഭിച്ചിട്ടുണ്ടെന്നാണ് അതിൽ പറഞ്ഞത്. ഇത് തന്നെ അത്ഭുതപ്പെടുത്തി. നമ്മൾ ജീവിതത്തിൽ എന്തൊക്കെ നേട്ടങ്ങളുണ്ടാക്കിയാലും ഇത്തരം ചിന്താഗതികൾക്ക് മാറ്റം വരുന്നില്ലെന്നും മലൈക അറോറ അന്ന് പറഞ്ഞു.ഫാഷൻ, സിനിമാ രംഗത്ത് തിരക്കേറിയ സമയത്താണ് മലൈക അർബാസിനെ വിവാഹം ചെയ്തത്.

വിവാഹ മോചനത്തിന് ശേഷം സ്വന്തം പ്രയത്നത്തിൽ മലൈക കരിയറിൽ സ്ഥാനം നേടി. മറുവശത്ത് അർബാസ് ഖാനും തന്റേതായ ജീവിതത്തിലേക്ക് കടന്നു. കഴിഞ്ഞ വർഷമാണ് അർബാസ് ഖാൻ വീണ്ടും വിവാഹിതനായത്. ഷൂര ഖാൻ എന്നാണ് ഭാര്യയുടെ പേര്. അർബാസ് ഖാനുമായി പിരിഞ്ഞ ശേഷമാണ് മലൈക അർജുൻ കപൂറുമായി അടുത്തത്.
അന്ന് ബോളിവുഡിൽ ഇത് വലിയ സംസാര വിഷയമായിരുന്നു. അർജുനും മലൈകയും ബ്രേക്കപ്പായത് എന്തിനെന്ന് വ്യക്തമല്ല. പിരിഞ്ഞെങ്കിലും ഇവർ തമ്മിലുള്ള സൗഹൃദം അവസാനിച്ചിട്ടില്ല. മലൈകയുടെ പിതാവ് മരിച്ചപ്പോൾ അർജുൻ കപൂർ ഉടനെ മലൈകയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. അർബാസ് ഖാനുമായും മലൈകയ്ക്ക് ഇന്ന് സൗഹൃദമുണ്ട്.
സോഷ്യൽ മീഡിയയിൽ കടുത്ത സൈബറാക്രമണങ്ങൾ വന്നപ്പോഴും ഇതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ മലൈകയ്ക്ക് കഴിഞ്ഞു. സിനിമകളിൽ മലകൈ പഴയത് പോലെ സജീവമല്ല. ഷോകളിലാണ് നടി സാന്നിധ്യം അറിയിക്കാറുള്ളത്. മലൈകയുടെ മകൻ അർഹാൻ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. 22 കാരനാണ് അർഹാൻ ഖാൻ.


Click it and Unblock the Notifications











