ഞങ്ങൾ ഹണിമൂണിന് മുമ്പുള്ള സമയം ആസ്വദിക്കുകയാണ്; വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ മലൈക

ബോളിവുഡിലെ യുവനടൻ അർജുൻ കപൂറാണ് മലൈകയുടെ കാമുകൻ. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. ഇരുവരുടെയും ചിത്രങ്ങൾ വൈറലാവാറുണ്ട്.

പല കാരണങ്ങളാൽ ബോളിവുഡിൽ വ്യത്യസ്തത പുലർത്തുന്ന കാമുകീ കാമുകൻ‌മാരായിരിക്കുകയാണ് നടൻ‌ അർജുൻ കപൂറും മലൈക അറോറയും.

കുടുംബം, പ്രണയ ബന്ധം തുടങ്ങിയവയെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടികളൊന്നും അർജുൻ കപൂറും മലൈകയും കാര്യമാക്കാറില്ല. ഇരുവർക്കും തങ്ങളുടേതായ ലൈഫ് സ്റ്റെെലാണ്.

49 കാരിയാണ് മലൈക അറോറ. അർജുൻ കപൂറിന്റെ പ്രായമാവട്ടെ 37 ഉം. മലൈക വിവാഹ മോചനം നേടിയ സ്ത്രീയാണ്. കൗമാരക്കാരനായ അർഹാൻ ഖാൻ എന്ന മകനും ആദ്യ ബന്ധത്തിൽ മലൈകയ്ക്കുണ്ട്.

ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം, ആദ്യ ബന്ധം തുടങ്ങിയവ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ അർജുൻ കപൂറും മലൈകയും ട്രോളുകൾക്കിരയാവാറുണ്ട്. എന്നാൽ ട്രോളുകളെയൊന്നും മലൈകയോ അർജുനോ കണക്കിലെടുക്കാറില്ല.

അതേസമയം അധിക്ഷേപം അതിര് വിട്ടാൽ പ്രതികരിക്കാൻ അർ‌ജുൻ കപൂർ മടിക്കാറുമില്ല. തങ്ങളുടെ സ്വകാര്യതയിലേക്ക് കൈ കടത്താൻ ആർക്കും അവകാശമില്ലെന്നാണ് അടുത്തിടെ അർജുൻ കപൂർ ഒരു ​ഗോസിപ്പിനോട് പ്രതികരിച്ചത്.

Malaika Arora, Arjun

കരിയറിൽ രണ്ട് പേരും പരസ്പരം പിന്തുണ നൽകുന്നു. ഫാഷൻ ഷോകളിലും ടെലിവിഷൻ ഷോകളിലുമാണ് മലൈക കൂടുതൽ ശ്രദ്ധ നൽകുന്നത്. മറുവശത്ത് അർജുനാവട്ടെ ബോളിവുഡിലെ മുൻനിര നായക നടനാണ്.

കുത്തയാണ് അർജുൻ കപൂറിന്റെ പുതിയ സിനിമ. അർജുനുമായുള്ള ബന്ധത്തെക്കുറിച്ച് മലൈക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യാ ടുജേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മലൈക.

വിവാഹക്കാര്യത്തെക്കുറിച്ചാണ് താരം സംസാരിച്ചത്. കല്യാണം എന്നത് രണ്ട് പേർ തമ്മിൽ ചർച്ച ചെയ്യുന്ന കാര്യമാണ്.

അത്തരമാെരു ഘട്ടത്തിലേക്ക് കടക്കേണ്ടി വന്നാൽ അതേപറ്റി ആലോചിക്കും. ഇപ്പോൾ ഞങ്ങൾ ജീവിതത്തെ സ്നേഹിക്കുകയാണ്.

ഞങ്ങളുടെ ഹണിമൂണിന് മുമ്പുള്ള ഘട്ടം ആസ്വദിക്കുന്നു, മലൈക പറഞ്ഞതിങ്ങനെ.

അടുത്തിടെയായി മലൈകയും അർജുനും വിവാഹിതരാവാൻ പോവുന്നെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം.

Malaika Arora, Arjun

അർജുൻ കപൂറും മലൈകയുമായുള്ള പ്രണയത്തെ പറ്റി നേരത്തെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന വ്യക്തിയാണ് മലൈക എന്നായിരുന്നു മുമ്പൊരിക്കൽ അർജുൻ കപൂർ‌ പറഞ്ഞത്.

മലൈകയുമായുള്ള തന്റെ ബന്ധം അവരുടെ മകനെ ഒരു തരത്തിലും ബാധിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അർജുൻ കപൂർ വ്യക്തമാക്കിയിരുന്നു.

നടന്റെ പിതാവ് ബോണി കപൂറും നടി ശ്രീദേവിയുമായുള്ള ബന്ധം അർജുൻ കപൂറിന്റെ ചെറുപ്പ കാലത്തെ ബാധിച്ചിരുന്നു.

ഇതിനാലാണ് ഇങ്ങനെയൊരു തീരുമാനം അർജുൻ കപൂറെടുത്തത്. തങ്ങൾക്ക് നേരെ വരുന്ന ട്രോളുകളെക്കുറിച്ചും അർജുൻ കപൂർ അന്ന് സംസാരിച്ചു.

തങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാണെന്നും സോഷ്യൽ മീഡിയ കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നുമാണ് അർജുൻ കപൂർ ഒരിക്കൽ പറഞ്ഞത്.
മാധ്യമങ്ങളാണ് ആളുകളുടെ കമന്റുകൾ ശ്രദ്ധിക്കുന്നത്.

90 ശതമാനം ട്രോളുകളും ഞങ്ങൾ ശ്രദ്ധിക്കാറില്ല. അതിന് പ്രാധാന്യം കൊടുക്കാറുമില്ല. അതെല്ലാം ഫേക്ക് ഐഡികളിൽ നിന്നാണ്. ഈ ആളുകൾ എന്നെ കാണുമ്പോൾ ഒപ്പം സെൽഫിയെടുക്കാൻ മത്സരിക്കും.

വ്യക്തി ജീവിതത്തിൽ എന്ത് ചെയ്യുന്നു എന്നത് എന്റെ ഇഷ്ടമാണ്. എന്റെ വർക്കുകൾ അംഗീകരിക്കപ്പെടുന്നിടത്തോളം മറ്റെല്ലാം വെറും ബഹളങ്ങൾ മാത്രമാണെന്നും അർജുൻ കപൂർ അഭിപ്രായപ്പെട്ടു.

നടനും നിർമാതാവുമായ അർബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭർത്താവ്. ഇരുവരും 2017 ലാണ് വേർപിരിയിരുന്നത്. ഇതിന് ശേഷമാണ് അർജുൻ മലൈകയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X