തന്നെ തേടി വന്നതൊക്കെ അത്തരം വേഷങ്ങളാണ്; ഗര്‍ഭിണിയായാലും ജോലി എടുക്കുന്നത് രസമാണെന്ന് മലൈക അറോറ
ബോളിവുഡ് സുന്ദരി മലൈക അറോറയും താരപുത്രനും നടനുമായ അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയകഥ ഇപ്പോഴും വൈറലാണ്. അടുത്തിടെ താരങ്ങള്‍ തമ്മില്‍ പിണക്കത്തിലാണെന്നും വേര്‍പിരിയാന്‍ പോവുകയാണ് എന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങളിലൊന്നും സത്യമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് താരങ്ങള്‍ എത്തിയത്. ഇപ്പോഴിതാ മലൈക തന്റെ പ്രസവത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.
ഒരു പാട്ട് രംഗത്തില്‍ അഭിനയിച്ച് കൊണ്ടാണ് നടിയും മോഡലുമായ മലൈക അറോറ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമകളിലും അല്ലാതെയുമായി നടി സജീവമായി. ഇതിനിടയിലാണ് നടനും നിര്‍മാതാവുമായ അര്‍ബ്ബാസ് ഖാനുമായി ഇഷ്ടത്തിലാവുന്നത്. വൈകാതെ ഇരുവരും വിവാഹം കഴിക്കുകയും മലൈക ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വര്‍ഷങ്ങളോളം സന്തുഷ്ടരായി ജീവിച്ചെങ്കിലും അര്‍ബ്ബാസുമായി നടി വേര്‍പിരിഞ്ഞു.

വിവാഹം കഴിക്കുമ്പോള്‍ മലൈകയുടെ പ്രായം ഇരുപത്തിയഞ്ച് വയസ് ആയിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷവും കരിയറില്‍ ശ്രദ്ധിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായിട്ടാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുന്നത്. ഒരു കുഞ്ഞിന് ജന്മം നല്‍കി എന്നത് കൊണ്ട് നമ്മുടെ വ്യക്തി ജീവിതത്തിനും പ്രൊഫഷണല്‍ ജീവിതത്തിനും കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് മലൈകയുടെ അഭിപ്രായം. ആ കാലത്ത് വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉള്ള അപൂര്‍വ്വം ആളുകള്‍ മാത്രമേ കരിയറുമായി മുന്നോട്ട് പോവുകയുള്ളു. ഇപ്പോള്‍ എല്ലാം മാറി. സ്ത്രീകള്‍ വിവാഹം കഴിക്കുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയയ്ുന്നു.
ഗര്‍ഭിണിയായിരിക്കുന്ന കാലത്തും പ്രസവത്തിന് ശേഷവും ജോലിയ്ക്ക് പോവുന്നവര്‍ ഉണ്ട്. ആകെ മൊത്തം സങ്കല്‍പ്പങ്ങളും മാറി കഴിഞ്ഞു എന്നുമാണ് മലൈക പറയുന്നത്. തനിക്ക് കൂടുതലായും ഗ്ലാമറസ് റോളുകളാണ് വന്നിരുന്നത്. അത്തരം റോളുകളുമായിട്ടാണ് പലരും എന്നെ സമീപിപ്പിച്ചിരുന്നതും. വിവാഹശേഷമുള്ള ജോലിയും ഗര്‍ഭകാലത്ത് ജോലി ചെയ്യുന്നതുമൊക്കെ വളരെ രസകരമാണെന്നാണ് നടി സൂചിപ്പിക്കുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 1998 ലാണ് മലൈകയും അര്‍ബ്ബാസ് ഖാനും തമ്മില്‍ പ്രണയത്തിലാവുന്നത്. പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം 2017 ല്‍ അവസാനിപ്പിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ ഖാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. രണ്ടാളും രണ്ട് വഴിയിലായതോടെ മകന്‍ മലൈകയുടെ കൂടെ ആയിരുന്നു. നിലവില്‍ മലൈക അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാവുകയും ലിവിംഗ് റിലേഷനുമായി മുന്നോട്ട് പോവുകയാണ്. അതേ സമയം അര്‍ബ്ബാസ് ഖാനും ജോര്‍ജിയ ആന്‍ഡ്രിയാനിയുമായി ഇഷ്ടത്തിലാണ്.


Click it and Unblock the Notifications











