അപകടത്തെ കുറിച്ച് ആദ്യമായി പറഞ്ഞ് മലൈക അറോറ; താനൊരു പോരാളിയാണെന്ന് പറയാമെന്നും നടി

പ്രായം കൂടി വരുന്നതിന് അനുസരിച്ച് ബോളിവുഡ് ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള ഫിറ്റ്‌നെസ് നിലനിര്‍ത്തുന്ന നടിയാണ് മലൈക അറോറ. യുവതാരം അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായ നടിയുടെ വിവാഹത്തെ കുറിച്ചറിയാനാണ് ഏവരും കാത്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച കാര്‍ അപകടത്തില്‍ മലൈകയ്ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. താനിപ്പോള്‍ ഓക്കെ ആണെന്നും അപകടശേഷം തന്നെ സഹായിക്കാനെത്തിയവരോടെല്ലാം നന്ദി പറയുകയും ചെയ്തിരിക്കുകയാണ് മലൈക. മാത്രമല്ല താനൊരു പോരാളിയാണെന്ന് ഉറപ്പിച്ച് പറയാന്‍ ഈ അവസരം എടുക്കുകയാണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നടി സൂചിപ്പിച്ചു.

-malaika-arjun

'കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ തികച്ചും അവിശ്വസനീയമായിരുന്നു. ഒരു സിനിമയിലെ നടുക്കുന്ന ദൃശ്യം പോലെ മാത്രമേ അത് ഓര്‍മ്മിക്കാനാകൂ. അത് യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്. പെട്ടെന്ന് തന്നെ അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചതില്‍ നിങ്ങള്‍ ഓരോരുത്തരോടും എനിക്ക് നന്ദിയുണ്ട്. രക്ഷകരായി നിരവധി മാലാഖമാര്‍ എനിക്ക് ചുറ്റിലും ഉണ്ടായിരുന്നു. എന്റെ സ്റ്റാഫുകളും ആശുപത്രിയില്‍ എത്താന്‍ എന്നെ സഹായിച്ചവരും കുടുംബവും ആശുപത്രിയിലെ ജീവനക്കാരും എനിക്കൊപ്പം നിന്നു. ഇവരോടെല്ലാം നന്ദിയും കടപ്പാടും അറിയിക്കുകയാണ്.

എന്റെ ഡോക്ടര്‍മാര്‍ എന്റെ സുരക്ഷ ഉറപ്പ് വരുത്തി. സുരക്ഷിതയാണെന്ന് എപ്പോഴും അവര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. കൂടാതെ കുടുംബവും ആരാധകരും കൂടെയുള്ളവരും എല്ലായിപ്പോഴും എന്റെ കൂടെ നിന്നു. നമ്മള്‍ക്ക് ആവശ്യമുള്ള സമയത്ത് കൂടെ നില്‍ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ ഒരിക്കലും കൈ വിടരുത്. ഞാന്‍ അപകടത്തില്‍ നിന്നും കൂടുതല്‍ കരുത്താര്‍ജിച്ച് തിരിച്ച് വരുമെന്ന് ഉറപ്പ് വരുത്തിയ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. ഞാന്‍ ഒരു പോരാളിയാണെന്ന് ഉറപ്പിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇത് അറിയുന്നതിന് മുന്‍പ് തന്നെ ഞാന്‍ തിരിച്ച് വരുമെന്നും' മലൈക പറയുന്നു.

malaika-arora-

കഴിഞ്ഞ ശനിയാഴ്ചയാണ് കാറില്‍ സഞ്ചരിച്ചിരുന്ന മലൈക അപകടത്തില്‍ പെടുന്നത്. പെട്ടെന്ന് തന്നെ നടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കുകളൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് മലൈകയെ വീട്ടിലേക്ക് അയക്കുകയായിരുന്നു. അതേ സമയം കരീന കപൂര്‍ അര്‍ജുന്‍ കപൂര്‍, മലൈകയുടെ ആദ്യ ഭര്‍ത്താവ് അര്‍ബാസ് ഖാന്റെ സഹോദരി അല്‍വിര ഖാന്‍ തുടങ്ങിയവരൊക്കെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. അതേ സമയം മലൈക പെട്ടെന്ന് തന്നെ സുഖംപ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍.

ഛയ്യ ഛയ്യ എന്ന ബോളിവുഡിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് കൊണ്ടാണ് മലൈക അറോറ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. ഇതിനിടയിലാണ് സല്‍മാന്‍ ഖാന്റെ സഹോദാനും നടനുമായ അര്‍ബ്ബാസ് ഖാനുമായി നടി ഇഷ്ടത്തിലാവുന്നത്. ഇരുവരും വിവാഹം കഴിച്ച് വര്‍ഷങ്ങളോളം ദമ്പതിമാരായി കഴിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വേര്‍പിരിയാം എന്ന് തീരുമാനിക്കുകയായിരുന്നു. ശേഷം അര്‍ബ്ബാസും മലൈകയും മറ്റ് റിലേഷന്‍ഷിപ്പുകളിലായി. നടന്‍ അര്‍ജുന്‍ കപൂറുമായിട്ടാണ് മലൈക ഇഷ്ടത്തിലായത്. ഇരുവരും ലിവിംഗ് റിലേഷനില്‍ ആണെന്നും ഗോസിപ്പുകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X