ചുംബനവും കുറ്റി താടിയുമാണ് മലൈകയ്ക്ക് പ്രധാനം, തന്റെ പുരുഷ സങ്കൽപ്പത്തെ കുറിച്ച് നടി...

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് നടി മലൈക അറോറയുടേത്. നടൻ അർബ്ബാസ് ഖാനുമായുളള വിവാഹമോചനത്തിന് ശേഷമാണ് നടിയുടെ പേര് ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെ തന്നെ അർജുൻ കപൂറുമായുള്ള പ്രണയവും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയായിരുന്നു. നിരവധി ഗോസിപ്പ് വാർത്തകൾ ഉയർന്നപ്പോൾ താരങ്ങൾ തന്നെ പ്രണയെ വെളിപ്പെടുത്തി രംഗത്ത് എത്തുകയായിരുന്നു.

ഈ അടുത്ത കാലത്ത് മലൈകയും അർജുനും ബന്ധം പിരിയുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു ബോളിവുഡ് മാധ്യമത്തിലായിരുന്നു ഇത്തരത്തിലൊരു വാർത്ത പ്രചരിച്ചത്. ആരാധകരും സിനിമ ലോകവും ഏറെ ഞട്ടലോടെയായിരുന്നു വാർത്ത ശ്രവിച്ചത്. ബോളിവുഡിലെ സ്ട്രോങ്ങ് കപ്പിൾ എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്. താരങ്ങൾക്ക് എന്ത് പറ്റിയെന്നാണ് എല്ലാവരും ആദ്യം ചിന്തിച്ചത്. എന്നാൽ വൈകാതെ തന്നെ വിഷയത്തിൽ പ്രതികരിച്ച് മലൈകയും അർജുനും രംഗത്ത് എത്തുകയായിരുന്നു. ആദ്യം അർജുൻ കപൂറാണ് രംഗത്ത് എത്തിയത്.

ഗോസിപ്പ് വാർത്ത

'ആറു ദിവസത്തിലേറെയായി മലൈക അവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. സമ്പൂർണമായ ഒറ്റപ്പെടലാണ്. കുറച്ചുകാലത്തേക്ക് പുറംലോകത്തു നിന്ന് മാറിനിൽക്കാനാണ് ആലോചിക്കുന്നത്. അർജുൻ കപൂർ ഈ ദിവസങ്ങളിൽ അവരുടെ വീട് സന്ദർശിച്ചിട്ടുമില്ല. സഹോദരി റിയ കപൂർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ മൂന്നു ദിവസം മുമ്പ് അർജുൻ എത്തിയിരുന്നു. മലൈകയുടെ വീടിന് അടുത്താണ് റിയയുട വീട്. കുടുംബ വിരുന്നുകളിൽ മലൈകയും പങ്കെടുക്കാറുള്ളതാണ്. അവരെ റിയയുടെ വീട്ടിൽ കണ്ടില്ല' എന്നിങ്ങനെയായിരുന്നു പ്രചരിച്ച വാർത്ത.

 താരങ്ങളുടെ പ്രതികരണം

മലൈകയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടൻ വ്യാജ വാർത്തയോട് പ്രതികരിച്ചത്. ''കിംവദന്തികള്‍ക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവര്‍ക്കും നന്മകള്‍ ആശംസിക്കൂന്നു'' എന്നായിരുന്നു നടൻ കുറിച്ചത്. പിന്നീട് മലൈകയും ഗോസിപ്പ് വാർത്തയിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. പ്രണയത്തിന്റെ അടിസ്ഥാനം പ്രായമല്ലെന്നാണ് മലൈക പറഞ്ഞത് ''നിങ്ങള്‍ നാല്‍പ്പതുകളില്‍ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളില്‍ പുതിയ സ്വപ്നങ്ങള്‍ കാണുന്നതും അവയ്ക്ക് പിറകെ പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക. അമ്പതുകളില്‍ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചില്‍ എത്തിയാല്‍ ജീവിതം അവസാനിച്ചു എന്നല്ല. അങ്ങനെ എല്ലാം അവസാനിച്ചത് പോലെ നടിക്കാതിരിക്കൂ''-എന്നായിരുന്നു താരം കുറിച്ചത്.

 ട്രോളൊന്നും  ബാധിക്കുന്നില്ല

'തന്റെ പ്രണയം തന്റെ വ്യക്തി സ്വാതന്ത്രമാണെന്നും തങ്ങളുടെ ബന്ധത്തെ പരിഹസിക്കുന്ന കമന്റുകൾ ബാധിക്കുന്നില്ലെന്നും നടനും മുൻപ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. അതിനെ എല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാറേ ഉള്ളൂ. അതെല്ലാം തന്നെ വ്യാജമാണ്. എന്തെന്നാൽ സോഷ്യൽ മീഡിയയിൽ എന്നെ ട്രോൾ ചെയ്യുന്നവർ നാളെ എന്നെ നേരിൽ കണ്ടാൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കാനായി മരിക്കും. എന്റെ സ്വകാര്യ ജീവിതത്തിൽ ഞാൻ ചെയ്യുന്നത് എന്റെ വ്യക്തി സ്വാതന്ത്രമാണ്. എന്റെ ജോലി അംഗീകരിക്കപ്പെടുന്നിടത്തോളം കാലം എന്നെ ചുറ്റി വരുന്ന ഗോസിപ്പുകൾ എല്ലാം വെറും ഒച്ചപ്പാടുകൾ മാത്രമാണ്. ആരുടെ വയസ് എത്രയാണ് എന്നതിനെ കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തമായ ചിന്തായാണെന്നും താരം പറഞ്ഞു

Recommended Video

പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam
പുരുഷ സങ്കൽപം

ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈറൽ ആവുന്നത് തന്റെ ക്രഷിനെ കുറിച്ചും പുരുഷ സങ്കൽപത്തെ കുറിച്ചും നടി പറഞ്ഞ വാക്കുകളാണ്. ഡാൻസ് റിയാലിറ്റി ഷോയിലാണ് മലൈക ഇക്കാര്യം പറഞ്ഞത്. തനിക്ക് ക്ലീൻ ഷേവ് ചെയ്തവരെ ഇഷ്ടമല്ലെന്നാണ് നടി പറഞ്ഞത്. ചെറിയ താടിയുള്ള പുരഷന്മാരൊയാണ് കൂടുതൽ ഇഷ്ടമെന്നും തരം വ്യക്തമാക്കുന്നു. കൂടാതെ നല്ല റൊമാന്റിക്കായ നന്നായി ചുംബിക്കാൻ കഴിയുന്ന ആളെ ഇഷ്ടമെന്നും താരം കൂട്ടിച്ചേർത്തു. സൂപ്പർ മോഡൽ മിലിന്ദ് സോമനുമായുള്ള ക്രഷിനെ കുറിച്ചും താരം പറയുന്നുണ്ട്. ഡാനിയൽ ക്രെയ്ഗിനോട് ഭ്രാന്തമായ പ്രണയമുണ്ടെന്നും വ്യക്തമാക്കി. കൂടാതെ ബെല്ല ഹദിദിനോടുള്ള ക്രഷിനെ കുറിച്ചും താരം പറയുന്നുണ്ട്. മലൈകയുടെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.

Read more about: malaika arora arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X