മലൈക അറോറയും അര്‍ജുന്‍ കപൂറും ഒന്നിക്കുന്നു? വിവാഹ സ്വപ്‌നം പങ്കുവെച്ച് താരം!

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരങ്ങളിലൊരാളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. ഇവരുടെ വിവാഹം എന്നാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പ് തന്നെ തുടങ്ങിയിരുന്നു. പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് അടുത്തിടെയായിരുന്നു സ്ഥിരീകരണമുണ്ടായത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലൈക അറോറ.

പ്രണയത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി അടുത്തിടെയാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. വിദേശ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഇരുവരും അടുത്തിടെ എത്തിയത്. പൊതുവേദിയിലും മറ്റ് പരിപാടികള്‍ക്കുമൊക്കെയായി ഇരുവരും ഒരുമിച്ചെത്താറുണ്ട്. ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. നേഹ ധൂപിയയുടെ ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിവാഹ സ്വപ്‌നങ്ങളെക്കുറിച്ച് താരം വാചാലയായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വിവാഹത്തിനുണ്ടാവണമെന്ന ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു.

Malaika Arora

വധുവിനൊപ്പം ബ്രൈഡ് മെയ്ഡ്‌സ് വേണമെന്ന് തനിക്കും നിര്‍ബന്ധമാണ്. തന്റെ അടുത്ത സുഹൃത്തുക്കളായിരിക്കണം അങ്ങനെ വരേണ്ടത്. വിവാഹ ചിത്രങ്ങള്‍ പകര്‍ത്തുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നേക്കാള്‍ നന്നായി ഫോട്ടോയെടുക്കാന്‍ അര്‍ജുന് അറിയാമെന്നും മനോഹരമായ ചിത്രങ്ങള്‍ അദ്ദേഹം എടുക്കുമെന്നും താരം പറയുന്നു. എന്നാണ് വിവാഹമെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് താന്‍ തന്നെ അറിയിക്കുമെന്ന് താരം പറയുന്നു. പ്രണയത്തെക്കുറിച്ച് പറഞ്ഞ താന്‍ ഇനി വിവാഹത്തിന്റെ കാര്യം മറച്ചുവെക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X