For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുൻ ഭർത്താവ് വളരെ നല്ലയാൾ, പ്രശ്നങ്ങളില്ല; വിവാഹ മോചനത്തെക്കുറിച്ച് മലൈക അറോറ

  |

  ബോളിവുഡിലെ സ്റ്റെെൽ ഐക്കൺ ആണ് മലൈക അറോറ. ദിൽ സെ എന്ന മണിരത്നം സിനിമയിൽ ഛയ്യ ഛയ്യ എന്ന ​ഡാൻസ് നമ്പറിലൂടെ തംര​ഗം സൃഷ്ടിച്ച മലൈക ഇന്ന് സിനിമകൾക്കപ്പുറം ഫാഷൻ വേദികളിലും റിയാലിറ്റി ഷോകളിലുമാണ് കൂടുതൽ തിളങ്ങാറുള്ളത്. ഫിറ്റ്നസിന് വലിയ ശ്രദ്ധ നൽകുന്ന നടി സോഷ്യൽ മീഡിയയിലും സജീവമാണ്. 48 കാരിയായ മലൈക വിവാഹ മോചിതയും അമ്മയുമാണ്.

  നടനും നിർമാതാവും ആയ അർബാസ് ഖാൻ ആയിരുന്നു മലൈകയുടെ ഭർത്താവ്. 2017 ലാണ് ഇരുവരും വേർപിരിഞ്ഞത്. വിവാഹം കഴിഞ്ഞ് 18 വർഷത്തിന് ശേഷമായിരുന്നു വേർപിരിയൽ. വിവാഹ മോചനത്തിന് ശേഷവും മകൻ അർഹാൻ ഖാന്റെ കാര്യങ്ങൾക്ക് ഇരുവരും ഒരുമിച്ച് എത്താറുണ്ട്. ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മലൈക.

  വിവാഹ മോചനം തന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങളാണ് വരുത്തിയതെന്ന് മലൈക പറയുന്നു. മുൻ ഭർത്താവുമായി ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല, വേർപിരിയലിന് ശേഷം മകനുമായി കൂടുതൽ അടുത്തു. എന്തുകൊണ്ടും നല്ല തീരുമാനമായിരുന്നു വിവാഹ മോചനം എന്ന് മലൈക വ്യക്തമാക്കി.

  'ഞങ്ങൾ ഇപ്പോൾ വളരെ പക്വതയുള്ളവരാണ്. വളരെ സന്തോഷത്തിലുള്ള ശാന്തരായ ആളുകൾ. അദ്ദേഹം വളരെ നല്ല ആളാണ്. ജീവിതത്തിൽ അദ്ദേഹത്തിന് നല്ലത് മാത്രം ആശംസിക്കുന്നു. ചില സമയത്ത് ആളുകൾ നല്ലവരായിരിക്കും. പക്ഷെ അവർ ഒരുമിച്ച് അത്ര നല്ലതായിരിക്കില്ല,' മലൈക അർബാസിനെക്കുറിച്ച് പറഞ്ഞതിങ്ങനെ.

  Also Read: തന്റെ പേരിലും അമ്പലം പണിതിട്ടുണ്ട്; പിറന്നാളിന് പ്രത്യേക പൂജ വരെ നടത്തുന്ന ആരാധകനെ കുറിച്ച് ലക്ഷ്മി നായര്‍

  'എന്നെക്കുറിച്ച് ആലോചിച്ചാണ് അത്തരമൊരു തീരുമാനം എടുത്തത്. അതിന് ശേഷം ഞാൻ ഒരുപാട് മെച്ചപ്പെട്ട വ്യക്തിയാണ്. എന്റെ മകനുമായി കുറച്ചു കൂടി അടുത്തു. മുൻ ഭർത്താവുമായി എനിക്ക് നല്ല സൗഹൃദം ഉണ്ട്. ഞാൻ ഈ തീരുമാനം എടുത്തതിലും എനിക്ക് വേണ്ടി സ്വയം നിലനിന്നതിലും ഞാൻ സന്തോഷവതിയാണ്'

  'അതിനാൽ തന്നെ സ്വന്തം ഹൃദയം പിന്തുടരാൻ ഭയപ്പെടാതിരിക്കുക. ജീവിതം അത്ര എളുപ്പമല്ല. നിങ്ങൾക്ക് എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല, മലൈക പറഞ്ഞു. 1998 ലാണ് മലൈകയും അർബാസ് ഖാനും വിവാഹിതാരായത്. ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു'

  Also Read: സിനിമ പൊട്ടിയാലും അതിനെ എങ്ങനെ നേരിടാമെന്ന് പഠിച്ചത് ലാലേട്ടന്‍ പറഞ്ഞതനുസരിച്ച്: ചന്തുനാഥ്‌

  വിവാഹ മോചനത്തിന് ശേഷം നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ് മലൈക. ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുമുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ നിരന്തരം രണ്ട് പേരും ട്രോളുകൾക്കിരയാവാറുണ്ട്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് ഇതിന് കാരണം.

  മലൈകയുടെ പ്രായം 48 ആണ്. അർജുൻ കപൂറിന്റെ പ്രായം 37 ഉം. 10 വയസ്സിന്റെ പ്രായ വ്യത്യാസമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പ്രായം പ്രണയത്തിന് തടസ്സമല്ലെന്നാണ് മലൈകയും അർജുനും പറയുന്നത്.

  Also Read: ഐശ്വര്യ റായിയുമായി ഡിവോഴ്സ്? പുതിയ വിവാഹത്തെ പറ്റിയും തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

  ‍‍ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ നേരത്തെ മലൈക ശക്തമായി രം​ഗത്ത് വന്നിരുന്നു. പ്രായമുള്ള പുരുഷൻ ചെറുപ്പക്കാരിയെ പ്രണയിച്ചാൽ അത് വാഴ്ത്തപ്പെടും. പക്ഷെ സ്ത്രീക്കാണ് പ്രായക്കൂടുതൽ എങ്കിൽ അവളെ കിളവിയെന്നും എന്തിനും തുനിഞ്ഞവളെന്നും വിളിക്കുന്നു എന്നായിരുന്നു മലെൈക ചൂണ്ടിക്കാട്ടിയത്.

  Read more about: malaika arora
  English summary
  Malaika arora opens up about her separation with ex husband arbaaz khan; says much happier now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X