അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
ബോളിവുഡിലെ നടിയും മോഡലുമാണ് മലൈക അറോറ. നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനെ വിവാഹം കഴിച്ചതോട് കൂടിയാണ് മലൈക കൂടുതല്‍ ജനപ്രിയയാകുന്നത്. എന്നാല്‍ പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടി അര്‍ബാസുമായി വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകനും താരങ്ങള്‍ക്കുണ്ട്.
വളരെ സോഷ്യലായി ജീവിക്കുന്നവരാണ് മലൈകയും അര്‍ബാസും. അടുത്തിടെ പിതാവിന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുക്കാന്‍ മകന്‍ അര്‍ഹാന്‍ വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അമ്മയുടെ കൂടെ താരപുത്രന്‍ നടത്തിയ അഭിമുഖമാണ് വൈറലാകുന്നത്.

വിദേശത്ത് പോയി വിദ്യാഭ്യാസം നേടിയതിന് ശേഷം അര്‍ഹാന്‍ നാട്ടിലെത്തിയിരിക്കുകയാണ്. മാത്രമല്ല 'ഡംപ് ബിരിയാണി' എന്ന പേരില്‍ താരപുത്രന്‍ പുതിയ പോഡ്കാസ്റ്റ് ഷോയും തുടങ്ങിയിരുന്നു. ഇതില്‍ അതിഥിയായിട്ട്് കഴിഞ്ഞ ദിവസം എത്തിയത് മലൈക അറോറയായിരുന്നു. ഈ പരിപാടിയില്‍ നിന്നുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.
അമ്മയും മകനുമായത് കൊണ്ട് ഇരുവരുടെയും ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും വലിയ ചര്‍ച്ചയായി. മകനോട് വിര്‍ജിനിറ്റിയെ പറ്റിയൊക്കെ മലൈക ചോദിച്ചതാണ് ഏറ്റവുമധികം ജനശ്രദ്ധ നേടിയത്. മാത്രമല്ല മുന്‍ഭര്‍ത്താവിനെ പറ്റിയുള്ള ചോദ്യത്തിനും നടി പ്രതികരിച്ചിരുന്നു.
ചോദ്യങ്ങള്‍ക്കിടയില്‍ 'ഞാന്‍ അച്ഛനെ പോലെയാണോ?' എന്ന് അര്‍ഹാന്‍ മലൈകയോട് ചോദിച്ചിരുന്നു. 'നിന്റെ പെരുമാറ്റ രീതികളെല്ലാം അച്ഛനെ പോലെയാണ്. രണ്ടുപേരും തമ്മില്‍ വളരെയധികം സാമ്യമുണ്ട്. മാത്രമല്ല രണ്ടുപേരുടേതും ഒട്ടും ആകര്‍ഷണീയമല്ലാത്ത പെരുമാറ്റമാണെന്നും അതുകൊണ്ട് അച്ഛനും മകനും സമാന സ്വഭാവമാണെന്നും നടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
മാത്രമല്ല അര്‍ബാസിനെ നീയും (മകന്‍ അര്‍ഹാന്‍) തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണ്. തനിക്ക് തീരെ ഇഷ്ടമില്ലാത്ത സ്വഭാവം അതാണെന്നും മലൈക കൂട്ടിച്ചേര്‍ത്തു. ഏത് കളറിലുള്ള വസ്ത്രം വാങ്ങണം, ഏത് ഭക്ഷണം, എഴുന്നേല്‍ക്കേണ്ട സമയം തുടങ്ങി നിസ്സാര കാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ മകനും അച്ഛനും കഴിയാറില്ലെന്നും മലൈക പറയുന്നു.
അതേ സമയം മകന്റെ വെര്‍ജിനിറ്റി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന മലൈകയുടെ ചോദ്യത്തിന് വ്യാപകമായ വിമര്‍ശനമാണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ബോഡി കൗണ്ട് എത്രയാണെന്നും നടി ചോദിച്ചിരുന്നു. (ഒരാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ആളുകളുടെ എണ്ണമാണ് ബോഡി കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.) വിവാഹം കഴിക്കാത്ത മകനോട് ഏതെങ്കിലും അമ്മമാര്‍ ഇങ്ങനൊരു ചോദ്യം ചോദിക്കുമോ എന്നാണ് ആരാധകരും ചോദിക്കുന്നത്.
എന്തായാലും അമ്മയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുക്കാതെ അതില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് താരപുത്രന്‍ ശ്രമിച്ചത്. ഇടയ്ക്ക് അമ്മയുടെ അടുത്ത വിവാഹം എപ്പോഴാണെന്നുള്ള ചോദ്യവും വന്നു. ഇത്രയധികം ഓപ്പണായി കാര്യങ്ങള്‍ ചോദിക്കുന്നത് കൊണ്ട് ബോളിവുഡില്‍ ഇത്രയും സോഷ്യലായിട്ടുള്ള കുടുംബം വേറെ ഇല്ലെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.
ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് അര്‍ബാസ് ഖാനും മലൈക അറോറയും വിവാഹിതരാവുന്നത്. ല്‍ 2002 ലാണ് ഇരുവര്‍ക്കും മകനായി അര്‍ഹാന്‍ ജനിച്ചത്. ഒത്തിരി കാലം ദമ്പതിമാരായി ജീവിച്ചെങ്കിലും പൊരുത്തപ്പെടാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ കാരണം 2017 ല്‍ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. അര്‍ബാസ് വീണ്ടും വിവാഹം കഴിച്ചെങ്കിലും മലൈക നടന്‍ അര്‍ജുന്‍ കപൂറിനൊപ്പം ലിവിംഗ് റിലേഷനിലാണ്.


Click it and Unblock the Notifications