twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രായം കൂടുതലുള്ള സ്ത്രീയെ പ്രണയിച്ചാല്‍ അതൊരു ത്യാഗമാണ്; പ്രണയത്തെ കുറിച്ച് നടി മലൈക അറോറ

    |

    ബോളിവുഡ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് മലൈക അറോറയുടേത്. 2016 ല്‍ നടന്‍ അര്‍ബ്ബാസ് ഖാനുമായിട്ടുള്ള ദാമ്പത്യ ജീവിതം മലൈക അവസാനിപ്പിച്ചിരുന്നു. വൈകാതെ യുവനടന്‍ അര്‍ജുന്‍ കപൂറുമായി നടി പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ ഇരുവരുടെയും പ്രണയം ചര്‍ച്ചയായത് പ്രായവ്യത്യാസത്തിന്റെ പേരിലാണ്. മലൈകയെക്കാളും വളരെ ഇളയതാണ് അര്‍ജുന്‍. മാത്രമല്ല അര്‍ജുന്‍ ഇനിയും വിവാഹം കഴിച്ചിട്ടുമില്ല.

    എന്നാല്‍ സ്ത്രീകളെക്കാളും പ്രായം കുറഞ്ഞ പുരുഷന്മാരെ പ്രണയിച്ചാല്‍ കേള്‍ക്കേണ്ടി വരുന്നത് എന്തൊക്കെയാണ് എന്നതിനെ കുറിച്ച് മലൈക പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. പ്രായം കൂടിയ സ്ത്രീകളെ സ്‌നേബിക്കുന്നത് ഒരു ത്യാഗമാണെന്ന തരത്തിലാണ് ആളുകള്‍ കരുതുന്നത് എന്നാണ് നടി പറഞ്ഞിരിക്കുന്നത്. വിശദമായി വായിക്കാം..

    48 വയസുകാരിയായ മലൈകയും 36 വയസുള്ള അര്‍ജുനും തമ്മില്‍ പ്രണയത്തിലായിട്ട് വര്‍ഷങ്ങളായി

    48 വയസുകാരിയായ മലൈകയും 36 വയസുള്ള അര്‍ജുനും തമ്മില്‍ പ്രണയത്തിലായിട്ട് വര്‍ഷങ്ങളായി. നേരത്തെ നിരന്തരം ഗോസിപ്പുകള്‍ വരുമായിരുന്നെങ്കിലും 2019 മുതലാണ് ഔദ്യോഗികമായ സ്ഥിരികരണം വരുന്നത്. അര്‍ജുന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള മലൈകയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു.

    പിന്നാലെ അര്‍ജുനും സമാനമായ ചിത്രങ്ങളുമായി എത്തി. അതേ സമയം തങ്ങളേക്കാള്‍ പ്രായം കുറഞ്ഞ ഒരാളുമായി ഡേറ്റ് ചെയ്യുമ്പോള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇരട്ടത്താപ്പ് ഉണ്ടെന്നും അതൊരു സ്ത്രീവിരുദ്ധ സമീപനമാണെന്നും മലൈക അടുത്തിടെ പറഞ്ഞു.

    പ്രണയത്തെ കുറിച്ച് നടിയുടെ വാക്കുകളിങ്ങനെ

    നടിയുടെ വാക്കുകളിങ്ങനെ..

    'വേര്‍പിരിയലിനോ വിവാഹമോചനത്തിനോ ശേഷമുള്ള ജീവിതം സ്ത്രീകള്‍ക്ക് വളരെ പ്രധാനമാണ്. സ്ത്രീ ബന്ധങ്ങളില്‍ സ്ത്രീവിരുദ്ധ സമീപനമുണ്ട്. പ്രായം കുറവുള്ള ഒരു പുരുഷനുമായി പ്രണയത്തിലാകുന്നത് സ്ത്രീയോട് കാണിക്കുന്ന ത്യാഗമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല താനൊരു ശക്തയായ സ്ത്രീയാണെന്നാണ് മലൈക പറയുന്നത്. ജോലിയില്‍ പുരോഗതിയും ഉണ്ട്. എല്ലാ ദിവസവും ശക്തയും ആരോഗ്യമുള്ളവളും സന്തോഷവതിയാണെന്നും ഉറപ്പാക്കാന്‍ സ്വയം ശ്രമിക്കാറുണ്ടെന്നും' നടി പറയുന്നു.

    ലാലേട്ടന്റെ അനിയത്തിയെ ഇപ്പോഴും അന്വേഷിക്കുന്നവരുണ്ട്; വീണ്ടും അഭിനയത്തിലേക്ക് എത്തുമെന്ന് ദിവ്യ ഉണ്ണിലാലേട്ടന്റെ അനിയത്തിയെ ഇപ്പോഴും അന്വേഷിക്കുന്നവരുണ്ട്; വീണ്ടും അഭിനയത്തിലേക്ക് എത്തുമെന്ന് ദിവ്യ ഉണ്ണി

    സത്യം പറഞ്ഞാല്‍ എന്റെ അമ്മയുടെ പ്രതിബിംബം തന്നെയാണ് ഞാന്‍

    'സത്യം പറഞ്ഞാല്‍ എന്റെ അമ്മയുടെ പ്രതിബിംബം തന്നെയാണ് ഞാന്‍. കാരണം അവളിലൂടെയാണ് ശക്തിയും ധൈര്യവും എനിക്ക് പകര്‍ന്ന് കിട്ടിയത്. സ്വന്തം നിബന്ധനകള്‍ക്ക് മാത്രം വിധേയമായി ജീവിക്കാനും സ്വതന്ത്രയായിരിക്കാനും അമ്മ എപ്പോഴും എന്നോട് പറയാറുണ്ടെന്നും' നടി പറയുന്നു.

    മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപെടരുതെന്ന് ആഗ്രഹിച്ചവൾ; മഞ്ജുവിന് കാലം കാത്ത് വച്ച നീതിയാണ്, കുറിപ്പ് വൈറൽമകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപെടരുതെന്ന് ആഗ്രഹിച്ചവൾ; മഞ്ജുവിന് കാലം കാത്ത് വച്ച നീതിയാണ്, കുറിപ്പ് വൈറൽ

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    ഒരു പ്രണയത്തിലായിരിക്കാനും ബന്ധം വളര്‍ത്തി എടുക്കാനും പിന്നീട് ഞാൻ ആഗ്രഹിച്ചിരുന്നു

    ആദ്യ ബന്ധം അവസാനിപ്പിച്ചതിന് ശേഷം രണ്ടാമത് ഒന്നിലേക്ക് കൂടി എത്തുന്നതിന്റെ ഭയം തനിക്കുണ്ടായിരുന്നുവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ മലൈക അഭിപ്രായപ്പെട്ടിരുന്നു. 'എന്റെ വിവാഹബന്ധം അവസാനിച്ചപ്പോള്‍ ഞാന്‍ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോന്ന് ഉറപ്പില്ലായിരുന്നു. കാരണം എന്റെ ഹൃദയം തകര്‍ന്ന് പോവുമോ എന്ന ഭയവും ഉണ്ടായിരുന്നു. എന്നാല്‍ ഒരു പ്രണയത്തിലായിരിക്കാനും ബന്ധം വളര്‍ത്തി എടുക്കാനും പിന്നീട് ഞാൻ ആഗ്രഹിച്ചിരുന്നു. ഈ പുതിയ എന്നെ എനിക്ക് അവിടെ നിര്‍ത്താനുള്ള ആത്മവിശ്വാസം നല്‍കി. അതിലെനിക്ക് വലിയ സന്തോഷമുണ്ട്' എന്നുമാണ് മലൈക പറഞ്ഞത്.

    സീരിയല്‍ ടീമിനെ പൊളിച്ചടുക്കാന്‍ ആദ്യം പോയി നവീനെ നോമിനേറ്റ് ചെയ്ത ഡോക്ടര്‍ക്ക് ഒരു ബിഗ് സല്യൂട്ട്സീരിയല്‍ ടീമിനെ പൊളിച്ചടുക്കാന്‍ ആദ്യം പോയി നവീനെ നോമിനേറ്റ് ചെയ്ത ഡോക്ടര്‍ക്ക് ഒരു ബിഗ് സല്യൂട്ട്

    English summary
    Malaika Arora Opens Up Dating A Younger Man Is Considered As A Sin In Society
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X