തന്നെക്കാളും പ്രായം കുറഞ്ഞ ആളിനെ പ്രണയിച്ചതിനെ കുറിച്ച് നടി, സമൂഹം ഇനിയും മാറുമെന്ന് താരം

ബോളിവുഡ് ഗോസിപ്പ് കോളങ്ങിലെ സജീവ സാന്നിധ്യമാണ് നടി മലൈക അറോറയും നടൻ അർജുൻ കപൂറും. ഇവരുടെ പ്രണയ വാർത്ത വൈറലായതോട് കൂടിയാണ് താരങ്ങൾ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന പ്രണയ ജോഡികളായിരുന്നു ഇവർ. പ്രായവ്യത്യാസമായിരുന്നു മലൈക- അർജുൻ ബന്ധത്തിലെ വില്ലൻ നടനെക്കാളും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് നടി മലൈക അറോറയ്ക്കായിരുന്നു. ഇപ്പോഴിത തന്നെക്കാളും വയസ് കുറഞ്ഞ ആളെ പ്രണയിച്ചതിനെ തുടർന്ന് കേൾക്കേണ്ടി വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മലൈക അറോറ. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

Malaika Arora , arjun kapoor

നടിയുടെ വാക്കുകൾ ഇങ്ങനെ; ഒരു പുരുഷനാണ് തന്നെക്കാൾ പ്രായം കുറഞ്ഞ സ്ത്രീയുമായി ഡേറ്റ് ചെയ്യുമ്പോൾ ആളുകൾക്ക് പ്രശ്നമില്ല, അത് സുഹൃത്ത് എന്ന് പറയുന്നു. എന്നാൽ ഒരു സ്ത്രീയാണ് അവനെക്കാൾ പ്രായം കുറഞ്ഞ പുരുഷനുമായി ഡേറ്റ് ചെയ്താൽ ആളുകൾ അതിനെ തെറ്റായി കാണുന്നു. ഈ വിവേചനം സമൂഹത്തിൽ എല്ലായിപ്പോഴുമുണ്ട്. ഇത് വളരെ ദുഃഖരമായ കാര്യമാണ്. ഭാവിയിൽ അത് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോൾ വളരെയധികം കാര്യങ്ങൾ മാറിയിട്ടുണ്ട്., പക്ഷേ അവിടെയെത്താൻ കുറച്ച് സമയമെടുക്കുമെന്നും മലൈക അഭിമുഖത്തിൽ പറഞ്ഞു.

വിവാഹ മോചിതയായ മലൈക ഒരു ആൺ കുട്ടിയുടെ മാതാവാണ്. നടൻ അർബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭർത്താവ്. ഇരുവരും നിയമപരമായി ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് മലൈക അറോറയും അർജുൻ കപുറും പ്രണയത്തിലാവുന്നത്. ഗോസിപ്പ് കോളങ്ങളിൽ സജീവമായ താരങ്ങൾ 2019 ലാണ് തങ്ങളുടെ പ്രണയം ആരാധകരുമായി പങ്കുവെച്ചത്. അർജുൻ കപൂറിന്റെ പിറന്നാൾ ദിവസമായിരുന്നു മലൈക താരപുത്രനുമായി പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞത്. അർജുനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക്ക് ഡൗൺ കാലം അർജുൻ കപൂറിനോടൊപ്പമായിരുന്നു മലൈക. താരങ്ങൾക്ക് കൊവിഡ് പോസിറ്റീവ് ആകുകയുംചെയ്തിരുന്നു. തങ്ങളുടെ ക്വാറന്റൈൻ വിശേഷം പങ്കുവെച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. സൂം ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്ക് ഡൗൺ കാലം വിരസമായിരുന്നില്ല എന്നാണ് മലൈക അറോറ പറഞ്ഞത്. അർജുൻ കപൂറിനോടൊപ്പമുള ക്വാറന്റൈൻ ദിനങ്ങൾ മനോഹരമായിരുന്നെന്നും നടി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X