അപ്രതീക്ഷിതമായി കവിളിൽ പിടിച്ചു, ആകെ ഭയന്നു, റിയാലിറ്റി ഷോയിൽ സംഭവിച്ചതിനെ കുറിച്ച് മലൈക അറോറ

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മലൈക അറോറ. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ്. ഷാരൂഖ് നായകനായി എത്തിയ ദിൽസെ എന്ന ചിത്രമാണ് നടിയുടെ കരിയർ മാറ്റിയത്. സിനിമയിൽ ചൈയ്യ ചൈയ്യ എന്ന ഗാനത്തിൽ നടി എസ് ആർകെയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ആ പാട്ട് പോലെ തന്നെ നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ഈ ഗാനം സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. ഈ ഒരൊറ്റ പാട്ട് മലൈക അറോറയുടെ കരിയർ തന്നെ മാറ്റുകയായിരുന്നു.

ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് മലൈക. നടിയുടെ ഫാഷനും സ്റ്റൈലുമൊക്കെ ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാവാറുണ്ട്. മികച്ച ഫോളോവേഴ്സുമുണ്ട് താരത്തിന്. പ്രമുഖ റിയാലിറ്റി ഷോയായ ഇന്ത്യാസ് ബെസ്റ്റ് ഡാൻസ് ഷോയിലെ ജഡ്ജ് ആണ്. രണ്ടാം ഭാഗം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ വെച്ച് ഏറെ ഭയടപ്പെടുത്തിയ ഒരു സംഭവം വെളുപ്പെടുത്തുകയാണ് മലൈക അറോറ. ഇന്ത്യാസ് ബെസ്റ്റ് ഡാൻസ് സീസൺ 2 ന്റെ വേദിയിൽ വെച്ചാണ് ഈ സംഭവം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സീസൺ 2 ആരംഭിക്കുന്നത്.

ഭയപ്പെട്ട  നിമിഷം

മത്സരാർഥികളിലൊരാൾ തന്റെ കവിളിൽ സ്പർശിച്ചത് നടിയെ ഏറെ ഭയപ്പെടുത്തി എന്നാണ് മലൈക അറോറ പറയുന്നത്. സീസൺ 2 ന്റെ ലോഞ്ചിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിക്കൊപ്പം ഗീത കപൂർ, ടെറൻസ് ലൂയീസ് എന്നിവരും ഉണ്ടായിരുന്നു. ഇവർ മൂന്ന് പേരുമാണ് സീസൺ 2ന്റെ ജഡ്ജസ്. അന്ന് നടന്ന സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മലൈക പറഞ്ഞത്. നടിയടുടെ വാക്കുകൾ ഇങ്ങനെ... അത് കൊവിഡ് സമയം ആയിരുന്നുത് കൊണ്ട‍് ഞാൻ അൽപം ഭയപ്പെട്ടു പോയി. അവൻ പെട്ടെന്ന് എന്റെ അടുത്തേയ്ക്ക് വന്ന് എന്റെ കവിളിൽ തൊടാൻ ഒരുങ്ങി. ആ നിമിഷം താൻ ശരിക്കും ഭയപ്പെട്ടു പോയെന്നാണ് മലൈക പറയുന്നത്.

ഭയപ്പെടാൻ  കാരണം

അവൻ സ്നേഹം കൊണ്ടാണ് അത് ചെയ്യുന്നത്. അത് തനിക്ക് വളരെ സന്തോഷം നിറഞ്ഞതുമാണ്. എന്നാൽ ആ നിമിഷം ശരിക്കും ഭയപ്പെടുകയായിരുന്നു. അവന്‌റെ കൈകൾ അണുവിമുക്തമായിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നുവെന്നും മലൈക വേദിയിൽ പറഞ്ഞു. നടിക്കും കാമുകൻ അർജുൻ കപൂറിനും 2020 ൽ കൊവിഡ് പോസിറ്റീവ് ആയിരുന്നു. താരങ്ങൾ തന്നെയാണ് ഇക്കാര്യം ആരാധകരെ അന്ന് അറിയിച്ചത്. കൂടാതെ നടി രണ്ട് വാക്സിനുകളും എടുത്തിട്ടുണ്ട്. ഇതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

ഗീത കപൂർ

മലൈകയ്ക്ക് മറുപടിയായി ഗീത കപൂർ എത്തിയിരുന്നു. ഇത് വളരെ അപൂർവ്വമായ സംഭവമാണെന്നാണ് ഗീത കപൂർ പറഞ്ഞത്. മികച്ച വ്യക്തിത്വത്തിന് ഉടമയാണ് മലൈക. ആർക്കാണ് അവളുടെ കവിളിൽ നേരിട്ട് തൊടാനുള്ള ധൈര്യമുണ്ടായത്. ഞങ്ങൾക്ക് അതിനുള്ള ധൈര്യമില്ലെങ്കിലും അയാൾക്ക് അതുണ്ടായി. ഇത് വളരെ നല്ലതായി കരുതുന്നു എന്നും ഗീത പറഞ്ഞു. ഓൺലൈൻ ഓഡീഷനിലൂടെയാണ് ഷോയിലേയ്ത്ത് മത്സരാർഥികളെ കണ്ടെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള ഷോയാണിത്. ഓരോ ഘട്ടത്തിലും വലിയ ചലഞ്ചുകളാണ് മത്സരാർഥികൾക്ക് നേരിടേണ്ടത്.

Recommended Video

പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam
റിയാലിറ്റി ഷോയെ കുറിച്ച്

നേരത്തെ ഈ ഷോയെ കുറിച്ച് മലൈക വാചാലയായിരുന്നു. ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ഷോയിൽ വീണ്ടും എത്തിയതിലുള്ള സന്തോഷം പ്രകടിപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്നാണ് നടി പറഞ്ഞത്. കഴിഞ്ഞ സീസൺ മനോഹരമായിരുന്നു, അതുപോലെ ഈ സീസണിലെ മത്സരാർഥികളുടെ പ്രകടനം കാണാൻ ഇനിയും കാത്തിരിക്കാൻ പറ്റില്ലെന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ ഷോയുടെ പ്രത്യേകതയെ കുറിച്ചും ഇഷ്ടപ്പെടാനുള്ള കാരണവും മലൈക വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗത്തുള്ളവരാണ് വ്യത്യസ്തമായ നൃത്തവുമായി എത്തുന്നത്. ഇത് തനിക്ക് വളരെ മികച്ച അനുഭവമാണെന്നാണ് മലൈക കൂട്ടിച്ചേർത്തു.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X