For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകനായ അര്‍ജുന് അയച്ച അവസാന സന്ദേശം; അഭിമുഖ പരിപാടിയിലെത്തിയ മലൈക അത് വെളിപ്പെടുത്തുന്നു

  |

  സൂപ്പര്‍ മോഡല്‍ ഓഫ് ദി ഇയറിന്റെ പുതിയ എപ്പിസോഡില്‍ നടി മലൈക അറോറയും സഹ വിധികര്‍ത്താവായ മിലിന്ദ് സോമനും തമ്മില്‍ രസകരമായ സംഭാഷണം നടത്തിയിരിക്കുകയാണ്. ആകര്‍ഷണം തോന്നിയതിനെ കുറിച്ചും കാമുകനായ അര്‍ജുന്‍ കപൂറിന് മലൈക അവസാനം അയച്ച മെസേജ് എന്താണെന്ന് പോലും പരിപാടിയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

  തനിക്ക് ഡാനിയേല്‍ ക്രെയ്ഗിനോട് ഭാന്ത്രമായ പ്രണയം തോന്നിയിട്ടുണ്ട്. അതുപോലെ ബോണ്ട്. കാരണം ഞങ്ങള്‍ തമ്മില്‍ നന്നായി ബന്ധപ്പെടുമെന്ന് എനിക്ക് അറിയാം. സ്ത്രീകളില്‍ ക്രഷ് തോന്നിയിട്ടുള്ളത് ബെല്ല ഹഡിഡിനോടാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിയ്ക്കും ഇടയില്‍ ഒരു അവിശ്വസം ഉണ്ടോ. ഉണ്ടെങ്കില്‍ അത് ആര്‍ക്കാണ് എന്നായിരുന്നു അടുത്തതായി മിലിന്ദ് മലൈകയോട് ചോദിച്ചത്. പെട്ടെന്ന് തന്നെ നടി അതിനുള്ള മറുപടി പറയുകയും ചെയ്തു. അത് ഡാനി ബോയ് ആണ്. ശ്രദ്ധിച്ച് കേട്ടോ, ചെറിയ ഷോര്‍ട്ട്‌സ് ഒക്കെ ധരിച്ച് സമുദ്രത്തില്‍ നിന്നും പുറത്തേക്ക് വരുന്ന അവനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഉഫ്...

  malaika-arjun

  ചില വശങ്ങളില്‍ പരുക്കനായ ആണുങ്ങളെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും അതാണ്. ഫുള്‍ ക്ലീന്‍ ഷേവ് ചെയ്തിട്ടുള്ള മുഖം എനിക്ക് ഇഷ്ടമില്ല. അതിരുകളില്ലാതെ ഉല്ലാസ യാത്ര പോവണം. നന്നായി ചുംബിക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം. ഒരു പുരുഷനില്‍ നിന്ന് താന്‍ ആഗ്രഹിക്കുന്ന മൂന്ന് ഘടകങ്ങള്‍ ഇതാണെന്നാണ് മലൈക പറയുന്നത്. ഒരു മനുഷ്യനെ കുറിച്ച് ഗോസിപ്പുകള്‍ വരുന്നതാണ് ഏറ്റവും വലിയ വഴിത്തിരിവ് എന്ന് കൂടി നടി സൂചിപ്പിക്കുന്നു. ഇങ്ങനെത്തെ ഗുണങ്ങളൊക്കെ ഉള്ള ഒപ്പം മലൈകയുള്ള ഉള്ളിലെന്താണെന്ന് അറിയുന്ന ആളെ പരിചയപ്പെടുത്താനും മിലിന്ദ് ആവശ്യപ്പെട്ടു.

  സാന്ത്വനം സീരിയല്‍ പ്രേക്ഷകര്‍ക്ക് സന്തോഷിക്കാം; റേറ്റിങ്ങില്‍ കുടുംബവിളക്കിനെ പിന്നീലാക്കി സാന്ത്വനം ഒന്നാമത്

  താന്‍ തീര്‍ച്ചയായും അര്‍ജുന്റെ പേര് പറയുമെന്നായിരുന്നു മലൈക പറഞ്ഞത്. അര്‍ജുന് എന്നെ അറിയാം. അവന്‍ എന്നെ മനസിലാക്കി, എനിക്ക് മനസിലാക്കി തരികയും ചെയ്യുന്നു. ഒപ്പം ഇടയ്ക്ക എന്നെ ശല്യപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇതിനിടയിലാണ് അര്‍ജുന് അയച്ച അവസാന മെസേജ് എന്താണെന്നുള്ള ചോദ്യം വരുന്നത്. ഐ ലവ് യൂ എന്നാണ് താന്‍ പറഞ്ഞതെന്ന് നാണത്തോടെ മലൈക പറയുന്നു. മുന്‍പും അര്‍ജുനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും വെളിപ്പെടുത്തി കൊണ്ട് നടി എത്തിയിരുന്നു. എങ്കിലും ഇരുവരുടെയും വിവാഹത്തെ കുറിച്ച് മാത്രം ഇനിയും വ്യക്തതയില്ല.

  malaika-arjun

  വര്‍ഷങ്ങളായി മലൈക അറോറയും അര്‍ജുന്‍ കപൂറും പ്രണയത്തിലായിട്ട്. ആദ്യം ഗോസിപ്പുകള്‍ ആയിരുന്നു. പിന്നീട് 2019 ല്‍ അര്‍ജുന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന കാര്യം താരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ഒരുമിച്ചുള്ള ആഘോഷങ്ങളുടെയും യാത്രകളുടെയും ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ ഇരുവരും പങ്കുവെക്കുന്നത് പതിവാണ്. അന്ന് മുതല്‍ മലൈക-അര്‍ജുന്‍ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളും പ്രചരിച്ച് തുടങ്ങി. നിലവില്‍ ലിവിംഗ് റിലേഷനായി കഴിയുന്ന താരങ്ങള്‍ വിവാഹത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

  സാമന്തയുടെ ഡിവോഴ്‌സ് വാര്‍ത്തകള്‍ സജീവം; വേദന നിറഞ്ഞ അവസ്ഥയെന്ന് നാഗചൈതന്യ, മറ്റ് വിശേഷം പറഞ്ഞ് നടന്‍ രംഗത്ത്

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  അതേ സമയം സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബ്ബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം കഴിച്ചത്. വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു മലൈക അര്‍ജുനുമായി അടുപ്പത്തിലാവുന്നത്. അര്‍ബ്ബാസുമായിട്ടുള്ള ബന്ധത്തിലുള്ള മകന്‍ മലൈകയ്‌ക്കൊപ്പമാണ് താമസം. അര്‍ജുന്റെ ആദ്യത്തെ വിവാഹം കൂടിയാണിത്. അതേ സമയം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയ വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. മലൈകയെക്കാളും വളരെ പ്രായം കുറവാണ് അര്‍ജുന്. മാത്രമല്ല മലൈക വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണെന്നതും ചിലര്‍ക്ക് അതൃപ്തി നല്‍കി. പക്ഷെ തങ്ങളുടെ ബന്ധത്തിന് ഇതൊന്നും ഒരു തടസമായിട്ടില്ലെന്നാണ് മലൈകയും അര്‍ജുനും ഒരേ സ്വരത്തില്‍ പറയുന്നത്.

  English summary
  Malaika Arora Opens Up The Man Who Know Her Completely And The Previous Message She Send To Arjun Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X