ഇന്ത്യന്‍ ജെന്നിഫര്‍ ലോപസിന്‍റെ ഫോട്ടോ ഷൂട്ട്
ഒരു കുട്ടിയുടെ അമ്മയായിട്ടും പുരുഷന്‍മാരെ 'ചലേ ഛൈയ്യ ഛൈയ്യ..' ആടിക്കാന്‍ ഇപ്പോഴും മല്ലൈക അറോറ ഖാന് കഴിയും. അമ്മയായിട്ടും ശരീരവടിവ് ഇത്രയും നന്നായി നിലനിര്‍ത്തുന്ന മറ്റൊരു സ്‌ത്രീയെ കാണാന്‍ പ്രയാസമായിരിക്കും എന്ന് സ്വകാര്യം പറയുന്നവര്‍ ഏറെ.
സെക്സി സിംബല്‍ ലഭിക്കുന്ന ബോളീവുഡിലെ ആദ്യത്തെ അമ്മയായിരിക്കും മലൈക. ജീവിതത്തിലെ അമ്മവേഷവും സിനിമയിലെ മാദകവേഷവും താന്‍ ആസ്വദിക്കുന്നു എന്നാണ്‌മലൈക പറയുന്നത്. ' മാക്സിം' മാസികയുടെ പുതിയ പതിപ്പിലെ മലൈകയുടെ ലിംഗറി ചിത്രങ്ങള്‍ ബോളീവുഡില്‍ സുന്ദരിയുടെ മാറ്റ് കൂട്ടിയിരിക്കുകയാണ്.
മണിരത്‌നത്തിന്റെ ദില്‍സേയില്‍ ഓടുന്ന തീവണ്ടിയ്‌ക്ക് മുകളില്‍ കയറി 'ഛൈയ്യ ഛൈയ്യ' എന്ന തകര്‍ത്ത് നൃത്തം ചെയ്‌തതും പ്രശസ്‌ത മ്യൂസിക് ചാനലില്‍ വിജെയായി തിളങ്ങിയതുമൊക്കെ മലൈക്കയെ പ്രശസ്‌തിയുടെ നെറുകയിലെത്തിച്ചു.
സല്‍മാന്‍ ഖാന്‍റെ സഹോദരനും ബോളീവുഡ് താരവുമായ അര്‍ബാസ് ഖാന്‍റെ ഭാര്യയായ മലൈക എംടി വിയുടെ അവതാരക വേഷത്തിലൂടെയാണ് ബോളീവുഡില്‍ പ്രവേശിക്കുന്നത്. മോഡലിങ്ങ് രംഗത്ത് തിളങ്ങി നിന്ന കാലത്ത് മലൈകയുടെ പേര് ജോണ്‍ എബ്രഹാമുമായി പറഞ്ഞു കേട്ടിരുന്നു. 'ദില്‍ സേ"യിലെ “ചലേ ഛൈയ്യ ഛൈയ്യ.." എന്ന ഗാനത്തിലൂടെയാണ് മലൈക ഐറ്റം നര്‍ത്തകിയായി മാറുന്നത്.
വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്‍റെ അമ്മയായിട്ടും ഇപ്പോഴും ബോളിവുഡ് ചിത്രങ്ങളില്‍ മോശമില്ലാത്ത കഥാപാത്രങ്ങള്‍ മലൈകയെ തേടിയെത്തുന്നു. ഭാര്യവേഷത്തിലും അമ്മവേഷത്തിലും, ബോളീവുഡിന്‍റെ ഐറ്റം നമ്പര്‍ സുന്ദരിയായും തിളങ്ങുകയാണ് ഹോളിവുഡ് സുന്ദരി ജെന്നിഫര്‍ ലോപസിന്‍റെ ഇന്ത്യന്‍ പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന മലൈക.
പരസ്യ ചിത്രീകരണത്തിനിടെയാണ് അര്‍ബാസ് ഖാനുമായി മലൈക പരിചയപ്പെടുന്നത്. ആ പരിചയം വിവാഹത്തില്‍ കലാശിച്ചു. ഭാര്യയുടെ പ്രശസ്തിയിലും മാദക പരിവേഷത്തിലും അര്‍ബാസ് തീരെ അസ്വസ്ഥനല്ലെന്ന് വെളിപ്പെടുത്തുന്നു. പ്രസവത്തിന് ശേഷവും സ്വന്തം സൗന്ദര്യം സൂക്ഷിക്കുന്നതില്‍ മലൈകക്കുള്ള കഴിവിന് പുകഴ്ത്തുന്നുരുടെ കൂട്ടത്തില്‍ ഭര്‍ത്താവ് തന്നെയാണ് മുന്നില്‍.


Click it and Unblock the Notifications