യോഗാ പോസിലുളള ചിത്രവുമായി മലൈക അറോറ! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

By Prashant V R

ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മലൈക അറോറ. ഐറ്റം ഡാന്‍സുകളിലൂടെയും മറ്റുമാണ് നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. അടുത്തിടെ അര്‍ജൂന്‍ കപൂറുമായുളള പ്രണയത്തിന് പിന്നാലെ നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായി വേര്‍പിരിഞ്ഞ ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയിലായത്.

malaika arora

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകാറുളള താരമാണ് മലൈക. അര്‍ജുന്‍ കപൂറിനൊപ്പമുളള നടിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്ത് മലൈക അറോറയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു.

ഇത്തവണ യോഗ പോസിലുളള ഒരു ചിത്രമാണ് ബോളിവുഡ് താരം പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ എപ്പോഴും അതീവ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് മലൈക. തിരക്കുകള്‍ക്കിടെയിലും വര്‍ക്കൗട്ട് ചെയ്യാനായി താരം സമയം കണ്ടെത്താറുണ്ട്. ഇത്തവണ ഹലാസന യോഗാ പോസിലുളള ഒരു ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

യോഗാ ചിത്രം പങ്കുവെച്ചതിനൊപ്പം ഇതങ്ങനെയാണ് ചെയ്യുകയെന്നും നടി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. ഒപ്പം ഇത് ചെയ്താലുളള ഗുണങ്ങളും നടി കുറിച്ചിരിക്കുന്നു. അരക്കെട്ടിന്റെ വണ്ണം കുറയും, ദഹന ശക്തി കൂടും, ശബ്ദശുദ്ധി കൂടും എന്നിവയാണ് ഹലാസന ചെയ്താലുളള ഗുണങ്ങള്‍. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചാണ് യോഗാ ചിത്രങ്ങള്‍ പങ്കുവെച്ച് മലൈക എത്തിയിരിക്കുന്നത്. 14 ദിവസം 14 ആസനാസ് എന്ന ഹാഷ്ടാഗോടു കൂടിയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഹലാസന ചെയ്യുന്ന വിധം

മലര്‍ന്നു കിടക്കുക.

കാലുകള്‍ ചേര്‍ത്തുവയ്ക്കുക.

കൈകള്‍ തലയ്ക്ക് ഇരുവശങ്ങളിലായി ചെവിയോട് ചേര്‍ത്ത് നിവര്‍ത്തി വയ്ക്കുക.

ശ്വാസം എടുത്തുകൊണ്ട് കാലുകള്‍ രണ്ടും വളയാതെ മുകളിലേക്ക് ഉയര്‍ത്തുക.

ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ രണ്ടും മുട്ടുകള്‍ വളയാതെ തലയ്ക്ക് പുറകിലായി തറയില്‍ മുട്ടിക്കുവാന്‍ ശ്രമിക്കുക.

ശ്വാസം എടുത്തുകൊണ്ട് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തുക.

ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ തറയില്‍ വയ്ക്കുക.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X