Don't Miss!
- News
ഈ നാളുകാർക്ക് എവിടെ തൊട്ടാലും ഭാഗ്യം, സർവ്വകാര്യ വിജയം, സാമ്പത്തിക പുരോഗതി, നിത്യജ്യോതിഷഫലം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
'ഈ വയർ നിനക്ക് ചേരുന്നുണ്ട്'; ആലിയ ഭട്ടിനോട് മലൈക അറോറ
ബോളിവുഡ് നടിയായ ആലിയ ഭട്ട് നിരന്തരം വാർത്തകളിൽ നിറയുകയാണ്. ഗംഗുഭായ് കത്തെവാടി എന്ന സിനിമയുടെ വിജയം, പിന്നാലെ നടൻ രൺബീർ കപൂറുമായുള്ള വിവാഹം, ഗർഭിണിയായത്, ഒടുവിലായി പുറത്തിറങ്ങിയ ഡാർലിംഗ്സ് എന്ന സിനിമയിലെ തകർപ്പൻ പ്രകടനം തുടങ്ങി നടിയെ സംബന്ധിച്ച് ഇപ്പോൾ വിശേഷങ്ങളേറെയാണ്.
ഏപ്രിലിലാണ് നടൻ രൺബീർ കപൂറുമായി ആലിയ വിവാഹിതയായത്. ഏറെനാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ശേഷം താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരുമായി പങ്കുവെച്ചു. ഗർഭിണിയായത് തന്റെ കരിയറിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ ആലിയ ഡാർലിംഗ്സ് സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് ആലിയ. ഗർഭിണിയായ ആലിയയുടെ ചിത്രത്തിന് നിരവധി താരങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്. നടി മലൈക അറോറയും ചിത്രത്തിന് താഴെ കമന്റ് ചെയ്തു. ഈ വയർ നിനക്ക് ചേരുന്നുണ്ടെന്നാണ് മലൈകയുടെ കമന്റ്.

പുതിയ ചിത്രം ബ്രഹ്മാസ്ത്രയുടെ ഓഡിയോ റിലീസ് ചടങ്ങിന് ഇന്ന് ആലിയയും ഭർത്താവ് രൺബീർ കപൂറും ഒരുമിച്ചെത്തിയിരുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡാർലിംഗ്സിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ രൺബീർ ചിത്രം ഷംസേര ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ആളനക്കമില്ലാത്തതിനാൽ പല തിയറ്ററുകളും ഷംസേരയുടെ പ്രദർശനം നിർത്തിയെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. ആലിയ ഭട്ടും രൺബീറും ഒരുമിച്ചഭിനയിക്കുന്ന ബ്രഹ്മാസ്ത്രയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഈ ബിഗ് ബജറ്റ് സിനിമയിൽ വലിയ പ്രതീക്ഷയാണ് രൺബീറിനുള്ളത്. അടുത്തിടെ വലിയ ഹിറ്റുകളൊന്നും നടന്റെ പേരിലില്ലാത്തതും ഇതിന് കാരണമാണ്.

അതേസമയം ആലിയ കരിയറിലെ മികച്ച സമയത്താണുള്ളത്. സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായ് കത്തെവാടി വൻ വിജയമായിരുന്നു. സിനിമയിലെ ആലിയയുടെ പ്രകടനും ഏറെ ശ്രദ്ധിക്കപ്പെട്ടു. കാമാത്തിപുരയിലെ ഗംഗുഭായ് എന്ന ലെെംഗിക തൊഴിലാളിയുടെ ജീവിത കഥയായിരുന്നു സിനിമ. പിന്നാലെയിറങ്ങിയ ഡാർലിംഗ്സും താരത്തിന്റെ കരിയർ ഗ്രാഫുയർത്തി.
പ്രസവ ശേഷവും താൻ സിനിമാ അഭിനയം തുടരുമെന്നാണ് ആലിയ പറയുന്നത്. വിവാഹവും പ്രസവവും സ്ത്രീകളുടെ കരിയറിനെ ബാധിക്കുന്ന കാലം കഴിഞ്ഞെന്നും നടി പറഞ്ഞിരുന്നു. വിവാഹവും കുഞ്ഞുണ്ടാവുന്നതും ആലിയയുടെ കരിയറിനെ വലിയ രീതിയിൽ ബാധിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെ താൻ പരിഗണിക്കുന്നില്ലെന്നാണ് ആലിയ പറഞ്ഞത്.
-
അവർക്ക് ദേഷ്യമായി തുടങ്ങി, എനിക്ക് അതോടെ പേടിയായി; അന്ന് അഞ്ച് വയസ്സേയുള്ളു; ആദ്യ ഷൂട്ടിങ് അനുഭവം പറഞ്ഞ് കാവ്യ
-
എന്റെ കരിയറിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്, നീ ക്ഷമിക്കണം; അരുണയോട് സത്യം തുറന്ന് പറഞ്ഞ രേഖ
-
'അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്'; അമ്മ സുപ്രിയയെ അതിയായി സ്നേഹിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് അല്ലി!