'അവൾക്ക് വാങ്ങാം, വൻ ജീവനാംശമല്ലേ കിട്ടിയത്'; അമ്പരന്ന് പോയെന്ന് മലൈക; വിവാഹമോചനത്തെക്കുറിച്ച് താരം
നടി എന്നതിനപ്പുറം ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് മലൈക അറോറ. മോഡൽ, റിയാലിറ്റി ഷോ ജഡ്ജ് തുടങ്ങി പല മേഖലകളിൽ മലൈക തിളങ്ങി. പ്രായം അമ്പതായെങ്കിലും ഇരുപതുകാരിയെ വെല്ലുന്ന സൗന്ദര്യവും ചുറുചുറുക്കുമാണ് മലൈക അറോറ. ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ട മലൈക ഇവയെല്ലാം പക്വതയോടെ അഭിമുഖീകരിച്ചു. അർബാസ് ഖാനുമായുണ്ടായ വിവാഹമോചനവും പിന്നീട് അർജുൻ കപൂറുമായി പ്രണയത്തിലായതും മലൈകയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചു.
സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരനാണ് നിർമാതാവും നടനുമായ അർബാസ് ഖാൻ. 1998 ലാണ് മലൈകയും അർബാസും വിവാഹിതരാകുന്നത്. അർഹാൻ ഖാൻ എന്ന മകനും ദമ്പതികൾക്ക് പിറന്നു. . എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മലൈകയും അർബാസും 2018 ൽ നിയമപരമായി വേർപിരിഞ്ഞു. ഇതിനിടെയാണ് മലൈക അർജുൻ കപൂറുമായി പ്രണയത്തിലാകുന്നത്.

വിവാഹമോചനത്തിന് ശേഷം തനിക്ക് നേരെ വന്ന ആക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മലൈക അറോറയിപ്പോൾ. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഇതല്ല തനിക്ക് വേണ്ടതെന്ന് തിരിച്ചറിയുന്നതെന്ന് മലൈക തുറന്ന് പറഞ്ഞു. ഞാൻ ഡിവോഴ്സിന് തീരുമാനിച്ച സമയത്ത് ഇൻഡ്സ്ട്രിയിൽ അധികം സ്ത്രീകൾ വിവാഹമോചിതരാകുന്നില്ല. തന്റെ വ്യക്തിപരമായ സന്തോഷത്തിനും വളർച്ചയ്ക്കും വേണ്ടിയാണ് വിവാഹ മോചിതയായത്. താൻ സന്തോഷവതിയായലേ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ പറ്റൂയെന്നും മലൈക ചൂണ്ടിക്കാട്ടി.
വിവാഹ മോചനസമയത്ത് താൻ വലിയ തുക ജീവനാംശമായി വാങ്ങിയെന്ന തെറ്റിദ്ധാരണ പ്രേക്ഷകർക്കുണ്ടെന്നും മലൈക പറയുന്നു. ഞാൻ ധരിച്ച വസ്ത്രത്തിന്റെ വിലയെ പറ്റി ഒരാൾ ആർട്ടിക്കിൾ എഴുതി. അവൾക്കത് വാങ്ങാം, കാരണം വമ്പൻ തുക ജീവനാംശമായി ലഭിച്ചെന്നാണ് ആളുകൾ പറയുന്നത്. ഇത് തന്നെ അമ്പരപ്പെടുത്തി. ജീവിതത്തിൽ എന്തൊക്കെ ചെയ്താലും ഇത്തരം ധാരണകൾക്ക് മാറ്റമുണ്ടാകുന്നില്ലെന്നും മലൈക അറോറ തുറന്നടിച്ചു.

മകൻ അർഹാൻ ഖാൻ മലൈകയ്ക്ക് ഒപ്പമാണ് കഴിയുന്നത്. മകനെ കാണാൻ അർബാസ് ഖാൻ എത്താറുണ്ട്. മകന്റെ കാര്യത്തിൽ രണ്ട് പേരും ഒരു പോലെ ഉത്തരവാദിത്തം കാണിക്കുന്നു. അടുത്തിടെയാണ് അർബാസ് ഖാൻ രണ്ടാമത് വിവാഹിതനായത്. ശൂര ഖാൻ എന്നാണ് അർബാസിന്റെ രണ്ടാം ഭാര്യയുടെ പേര്. വിവാഹ മോചനത്തിന് ശേഷം മറ്റൊരു വിവാഹത്തിന് മലൈക തയ്യാറായിട്ടില്ല. അർജുൻ കപൂറുമായുള്ള പ്രണയം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും വിവാഹത്തെക്കുറിച്ച് ഇരുവരും ചിന്തിച്ചിട്ടില്ല.
അർജുനും മലെെകയും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും ചർച്ചയായിട്ടുണ്ട്. അർജുനേക്കാൾ പന്ത്രണ്ട് വയസ് കൂടുതലാണ് മലൈക അറോറയ്ക്ക്. പ്രായ വ്യത്യാസത്തിന്റെ പേരിൽ താരത്തിന് നേരെ ആക്ഷേപങ്ങളും വരാറുണ്ട്. മുമ്പൊരിക്കൽ ഇതേക്കുറിച്ച് മലൈക അറോറ സംസാരിക്കുകയുണ്ടായി.
പ്രായമായ പുരുഷൻ ചെറുപ്പക്കാരിയായ പെൺകുട്ടിയെ പ്രണയിക്കുമ്പോൾ ഇത്തരം കുറ്റപ്പെടുത്തലുകളില്ല. എന്നാൽ സ്ത്രീക്കാണ് പ്രായക്കൂടുതലെങ്കിൽ അവളെ കിളവിയെന്നും മറ്റും വിളിച്ച് ആക്ഷേപിക്കുന്നെന്നും മലൈക അറോറ ചൂണ്ടിക്കാട്ടി. കാലത്തിനനുസരിച്ച് പുരോഗമിക്കാൻ സമൂഹം തയ്യാറാകുന്നില്ലെന്നും മലൈക അറോറ തുറന്നടിച്ചു.


Click it and Unblock the Notifications