അര്‍ജുന്‍ കപൂറുമായുള്ള വിവാഹത്തെക്കുറിച്ച് മലൈക? താരപുത്രനാണ് ഇനി മൗനം വെടിയേണ്ടതെന്ന് ആരാധകര്‍!
ദീപിക പദുക്കോണിന് പിന്നാലെ മലൈക അറോറയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പിറന്നാള്‍ ദിനാഘോഷത്തിനിടയില്‍ അര്‍ജുന്‍ കപൂറിനേയും മലൈകയേയും ഒരുമിച്ച് കണ്ടതോടെയാണ് വിവാഹ വാര്‍ത്തകളും ചൂടുപിടിച്ചത്. എന്നാല്‍ സഹോദരിയുടെ വിവാഹം കഴിയുന്നതിന് മുന്‍പ് അത്തരത്തിലൊരു തീരുമാനവുമില്ലെന്നായിരുന്നു താരപുത്രന്‍ വ്യക്തമാക്കിയത്. നേരത്തെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ മലൈക തയ്യാറായിരുന്നില്ല. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.
താന്‍ ജീവിതം ആസ്വദിച്ച് മുന്നേറുകയാണെന്നും വ്യക്തി ജീവിതത്തെക്കുറിച്ച് പ്രതികരിക്കാനുദ്ദേശിക്കുന്നില്ലെന്നും മലൈക പറയുന്നു. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ മറുപടി നല്‍കാറില്ല. നാണക്കേട് കാരമല്ല, വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. ജീവിതം വളരെ മനോഹരമാണെന്നും അത് ശരിക്കും ആസ്വദിക്കുകയാണ് താന്‍. അര്‍ജുന്‍ കപൂറുമായി താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഈ വാര്‍ത്ത ശക്തി പ്രാപിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അര്‍ബാസ് ഖാനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് കാരണമായത് അര്‍ജുനാണെന്നും ഇരുവരുടെ കുടുംബാംഗങ്ങളും ഈ ബന്ധത്തില്‍ അതൃപ്തരാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ബോണി കപൂറും അര്‍ജുനും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണം മലൈകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സല്‍മാന്‍ ഖാനും ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹ വാര്‍ത്തയില്‍ മലൈകയുടെ പ്രതികരണം പുറത്തുവന്നതോടെ ആരാധകരും നിരാശയിലാണ്.


Click it and Unblock the Notifications











