തനിക്കൊരു മകനുണ്ട്, എന്നാൽ ഒരു മകളെ ആഗ്രഹിച്ചിരുന്നു, കാരണം തുറന്ന് പറഞ്ഞ് മലൈക അറോറ
ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് നടി മലൈക അറോറയുടേത്. നടിയുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. യുവതാരം അർജുൻ കപൂറുമായുള്ള പ്രണയം പുറത്ത് വന്നതിന് പിന്നാലെയാണ് മലൈക അറോറ കൂടുതൽ വാർത്ത പ്രധാന്യം നേടി തുടങ്ങിയത്. സൽമാൻഖാന്റെ സഹോദരൻ അർബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നടിയും അർജുൻ കപൂറുമായുള്ള പ്രണയം പുറത്ത് വരുന്നത്. അർബ്ബാസ് ഖാനിൽ അർഹാൻ എന്നൊരു മകനുണ്ട്. വിവാഹമോചനത്തിന് ശേഷം മലൈകയ്ക്കൊപ്പമാണ് മകൻ.

ഇപ്പോഴിത മകളുടെ അമ്മയാകാൻ ആഗ്രഹിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി മലൈക അറോറ. ഡാൻസ് റിയാലിറ്റി ഷോയായ സൂപ്പർ ഡാൻസർ ചാപ്റ്റർ 4 ന്റെ വേദിയിൽ വെച്ചാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പ്രിയപ്പെട്ട വസ്തുക്കൾ പങ്കിടാൻ ഒരു മകൾ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് നടി പറയുന്നത്. ആറ് വയസുകാരിയായ ഫ്ലോറിനയുടെ പ്രകടനത്തിന് ശേഷമാണ് നടി ഇക്കാര്യം പറഞ്ഞത്. മലൈകയുടെ വാക്കുകൾ ഇങ്ങനെ...
ഞാന് നിന്നെ വീട്ടിലേയ്ക്ക് കൊണ്ട് പൊയ്ക്കോട്ടെ എന്നാണ് നടി ചോദിക്കുന്നത്. അവിടെ എനിക്ക് ഒരു മകനുണ്ട്. വളരെ കാലമായി ഞാൻ ആഗ്രഹിക്കുന്നു ഒരു പെൺക്കുട്ടിയെ വേണമെന്ന്. എനിക്ക് മനോഹരമായ ഷൂസും വസ്ത്രങ്ങളും ഉണ്ട്. എന്നാൽ അത് ധരിക്കാൻ ആരുമില്ല. പ്ലോറിനയോട് തനിക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകാനും നടി ആവശ്യപ്പെട്ടു. മലൈക അറോറയുടെ ഈ വീഡിയോ ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്.
അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് മലൈക. മലൈകയുടെ ദിൽ സേ എന്ന ചിത്രത്തിലെ നൃത്തം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നടിയ്ക്ക് ബ്രേക്ക് നൽകിയ ഗാനമായിരുന്നു അത്. പിന്നീട് ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നും മികച്ച അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. ഹിന്ദിയെ കൂടാതെ തെലുങ്ക് സിനിമകളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications











